Image

ഇറാൻ യുദ്ധത്തിനിടയിലെ കൊമ്പുകോർക്കൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 18 April, 2026
ഇറാൻ യുദ്ധത്തിനിടയിലെ കൊമ്പുകോർക്കൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപും ആഗോള കത്തോലിക്ക സഭയുടെ തലവൻ ലിയോ പതിന്നാലമാൻ മാർപ്പാപ്പയും കൊമ്പ് കോർക്കുന്നു. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ യൂദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് മാർപ്പാപ്പ പരോക്ഷമായി ട്രംപിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നതാണ് ഇരുവരും കൊമ്പ് കോർക്കാൻ കാരണം. ഇറാൻ യൂദ്ധത്തിൽ അനേകം നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും യൂദ്ധം തുടർന്നാൽ ഇനിയും അനേകം ആൾക്കാർ കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് മാർപ്പാപ്പ ട്രംപിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചത്. യൂദ്ധത്തിന് നേതൃത്വം നൽകുന്നവർ അത് അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചൾക്ക് സഹകരിക്കണമെന്നും താനും തൻറെ സഭയും യൂദ്ധത്തിനെതിരാണെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്. ചിലരുടെ പിടിവാശിയാണ് യൂദ്ധം അവസാനിക്കാതെ പോകുന്നതെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്. ഇത് പ്രസിഡന്റെ ട്രംപിനെ ചൊടിപ്പിച്ചു. തന്നെ നിയന്ത്രിക്കാൻ മാർപ്പാപ്പ വരരുതെന്നും താൻ കാരണമാണ് അമേരിക്കയിൽ നിന്ന് ഒരാളെ മാർപ്പാപ്പയാക്കിയതെന്നുമായിരുന്നു ട്രംപ് തിരിച്ചടിച്ചത്. മാർപ്പാപ്പയുടെ അമേരിക്കൻ സന്ദർശനം പോലും തനിക്ക്നിർത്താമെന്ന ട്രംപ് പിന്നീട് പറഞ്ഞത്. തനിക്കാരെയും പേടിയില്ലെന്നും ഇനിയും യൂദ്ധത്തെ എതിർത്ത് സംസാരിക്കുമെന്നും മാർപ്പാപ്പ തിരിച്ചടിച്ചത്തോടെ അത് ലോക ജനതയുടെ ശ്രദ്ധ മുഴുവൻ അവരുടെ വാക്പോരിലേക്കായി.

138 കോടി അംഗങ്ങളുള്ള സഭയാണ് ആഗോള സഭയാണ് കത്തോലിക്ക സഭ. കാത്തോലിക്ക സഭയുടെ തലവനും ആത്‌മീയ പിതാവുമാണ് മാർപ്പാപ്പ. ഒപ്പം വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ തലവനുമാണ് മാർപ്പാപ്പ ആ നിലക്ക് ലോക് നേതാക്കളിൽ ഏറ്റവും ആരാധ്യനായി മാർപ്പാപ്പ അംഗീകരിക്കപ്പെടുന്നുണ്ട്. ഇതിനൊക്കെ പുറമെ മാർപ്പാപ്പ അറിയപ്പെടുന്നത് സനാതന മൂല്യങ്ങളുടെ വ്യക്താവും ധാർമികതയുടെ അപ്പോസ്തോലനുമായാണ്. ക്രിസ്തുവിന്റെ പ്രബോധനത്തിലും സന്ദേശത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് മാർപ്പാപ്പയുടെ പ്രവർത്തനങ്ങൾ. ശത്രുവിനെ സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ വലിയ സന്ദേശം ഉൾക്കൊള്ളുന്നവരാണ് ക്രിസ്ത്യാനികൾ. അവരുടെ ഈ ലോകത്തിലെ പരമോന്നത നേതാവാണ് മാർപ്പാപ്പ. അതുകൊണ്ട് തന്നെ ലോകത്ത് നടക്കുന്ന യൂദ്ധമുൾപ്പെടെയുള്ള അസമാധാന പ്രവർത്തികളെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചും മാർപ്പാപ്പ പ്രതികരിക്കുക സ്വാഭാവികമാണ്. ഇവിടെയും മാർപ്പാപ്പ പ്രതികരിച്ചത് അതുകൊണ്ടാണ്. എന്നാൽ ആ പ്രതികരണം അൽപ്പം മൂർച്ഛയേറിയതായി എന്ന് വ്യക്തമാണ്. ട്രംപിനെ പരോക്ഷമായി  വിമര്ശിക്കുന്നുയെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രവർത്തി ഒരു പരിധിവരെ ക്രൂരമാണെന്ന് കൂടി വ്യക്തമാക്കുന്നു. അതാണ് ട്രംപിനെ  ചൊടിപ്പിക്കാൻ കാരണം. അതെ നാണയത്തിൽ ട്രംപ് പ്രതികരിച്ചപ്പോൾ  അത് ലോകത്തിലെ രണ്ട് അത്യുന്നത നേതാക്കൾ തമ്മിലുള്ള പോരായി മാറി. രാഷ്ട്രത്തിന്റെ തലവൻ എന്ന നിലക്ക് തൻ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്താൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ട്രംപ് പറഞ്ഞപ്പോൾ തൻ ആരെയും ഭയക്കുന്നില്ലെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.

യൂദ്ധത്തെ എതിർത്തുകൊണ്ട് സമാധാനത്തിനായി മാർപ്പാപ്പയുടെ നിലപാടിനെ ഒരു പരിധിവരയെ പിന്തുണക്കാൻ കഴിയു. ഒരു യൂദ്ധമുണ്ടാകുമ്പോൾ അത് എല്ലാ ജനത്തെയും ബാധിക്കുമെന്നത് ഒരു യാഥാർഥ്യമാണ്. അതിന്റെ കെടുതികളിൽ അനേകർക്ക് ദുരിതമനുഭവിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. അത് അംഗീകരിച്ചുകൊണ്ട് തന്നെ ഒരു കാര്യം വ്യക്തമാക്കാം ചില അവസരങ്ങളിൽ യൂദ്ധം  അനിവാര്യമാണ്. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും യൂദ്ധം ചെയ്യാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. രണ്ട പതിറ്റാണ്ടുകൾക്ക് മുൻപ് പാകിസ്ഥാൻ കശ്മീരിലെ കാർഗിൽ പ്രദേശം കീഴടക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യക്ക് യൂദ്ധം ചെയ്യാതെ മാറ്റ് മാർഗ്ഗമില്ലായിരുന്നു. എന്തിനേറെ റഷ്യ ഉക്രയിൻ ആക്രമിച്ചപ്പോൾ അവർക്ക് റഷ്യക്കെതിരെ യൂദ്ധമല്ലാതെ രാജ്യം സംരക്ഷിക്കാൻ മാറ്റ് മാർഗ്ഗമില്ലായിരുന്നു. അതുകൊണ്ടുതന്നെ യൂദ്ധം ചിലപ്പോഴൊക്കെ സ്വയരക്ഷക്കോ മറ്റുള്ളവരുടെ രക്ഷയ്ക്കോ ചെയ്യേണ്ടിവരും.

ഇറാനിൽ  അമേരിക്കയും ഇസ്രയേലും നടത്തിയ യൂദ്ധത്തെ എതിർക്കുന്നവർ അത് അമേരിക്കയുടെ ധാർഷ്ട്യത്തെയോ ഏകാധിപത്യത്തെയോ ആയി വിലയിരുത്തുമ്പോൾ ഇറാന്റെ പല ഏകാധിപത്യ നിലപാടുകൾ വിസ്മരിക്കുന്നു. മത തീവ്രവാദത്തെ ഏറ്റവുമധികം പിന്തുണച്ച രാജ്യമായിരുന്നു ഇറാൻ. ഐ എസ് പോലെയുള്ള മത തീവ്രവാദ സംഘടനകൾ വളർന്നതും ലോകത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊടും ക്രൂരതകളും ചെയ്തുകൂട്ടിയതുംഇറാൻ ഭരണ കൂടത്തിന്റെ തണലിൽ ആയിരുന്നു. അവരുടെ ക്രൂരതയിൽ ജീവൻ പോയവരുടെയും ജീവച്ഛവങ്ങളായി ജീവിക്കുന്നവരുടെയും കണക്കെടുത്തൽ ഇതിന്റെ എത്രയോ മടങ് വരും. അന്ന് ശക്തമായ സൈനീക നടപടിയിൽ കൂടിയാണ് അത് അമർച്ച ചെയ്തത്. ഇല്ലായിരുന്നെങ്കിൽ ഇന്നും അക്രമത്തിന് ജനം ഇരയായെനേം. ചില അവസരങ്ങളിൽ സമാധാനം നിലനിർത്താൻ സൈനീക നടപടി വേണ്ടിവരും. മദം പൊട്ടിയ ആനയെ തളയ്ക്കാതെ വിട്ടാൽ അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് ഊഹിക്കാം. ചീറിപ്പാഞ്ഞുവരുന്ന ചീറ്റപ്പുലിയുടെ മുന്നിലിരുന്ന് വീണ വായിച്ച് ആരും കൊടുക്കാറില്ല. ഓരോന്നിനെയും നേരിടാൻ ഓരോ മാർഗമുണ്ട്. ചില സമയത്ത് നിയമ ലങ്കനം നടത്തുമ്പോഴാണ് നിയമം സരക്ഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്. അതുപോലെ അമേരിക്ക ഇറാനുമേൽ ശക്തമായ നടപടിക്ക് കാരണമുണ്ട്. അസമാധാനത്തിന്റെ അവസ്ഥയെ ഇല്ലാതാക്കാൻ ഒരു പരിധി വരെ അമേരിക്കക്ക് ഇതേ മാർഗ്ഗമുണ്ടായിരുന്നൊള്ളു എന്ന് വേണം പറയാൻ. അതിനെ വിമർശിക്കുമ്പോൾ അതിന്റെ യാഥാർഥ്യം കൂടി മനസ്സിലാക്കിയായിരിക്കണംട്രംപും വത്തിക്കാനും തമ്മിൽ ഇതിനുമുൻപും കൊമ്പ് കോർത്തിട്ടുണ്ട്. ലിയോ പതിന്നാലമൻ മാർപ്പാപ്പയുടെ മുൻഗാമി ഫ്രാൻസിസ് മാർപ്പാപ്പയുമായി ട്രംപ് അനാരോഗ്യകരമായ വാഗ്വാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണ കാലത്ത് അന്ന്  അമേരിക്കയുടെ അതിർത്തികളിൽ മതില് നിർമ്മിച്ചപ്പോൾ  ഫ്രാൻസിസ് മാർപ്പാപ്പ അതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി. സ്നേഹത്തിന്റെ മതിലാണ് പണിയേണ്ടതെന്നായിരുന്നു അന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്. എന്റെ രാജ്യത്തിൻറെ കാര്യത്തിൽ മറ്റൊരാൾ ഇടപെടേണ്ടതെന്നായിരുന്നു ട്രംപ് അതിന് കൊടുത്ത മറുപടി.അഭയാർത്ഥികളെ ചേർത്ത് നിർത്തണമെന്ന് അന്ന് യൂറോപ്യൻ രാജ്യങ്ങളോട്  ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞപ്പോൾ അവർ അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാതെ ചേർത്ത് നിർത്തി. എന്നാൽ അത് അവർക്ക് തന്നെ വിനയായി. ചുരുക്കത്തിൽ ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല. അതുകൊണ്ട് അത് തെറ്റാണെന്നും പറയാൻ കഴിയില്ല.

 

Join WhatsApp News
Jose 2026-04-18 09:35:49
Here we are. Complaining about the unsatisfactory conditions in the U.S and the approval ratings of our President Trump. What I see is an unfair and greedy attempt to cut the branch that one is sitting on. On many occasions, I have expressed my views on the fortunate opportunities we enjoy. I am not going to chastise anyone’s right to criticize. However, I see it as disgusting, thoughtless actions of some of our fellow Malayalees. Everyone has the right to prosper and improve their conditions using the legal means. Sometimes, it may not be exactly what we expect. But there are several alternatives if one plan doesn’t work. And we can do it without fear of retaliation. Some people do not take the time to put things in the right perspective. This results in unjustified criticism. We see that more often these days. This is wrong in my opinion. I don’t want to insult anyone’s intelligence by giving the scenarios. It is out there in black and white (or brown) if that makes sense. Recent events, including the war outside and immigration inside, make everyone scratch their heads. The Democrats have shown that they have no love for this country. Their answer was there when President Trump asked the famous question. They are so offended by calling these people who entered the country illegally “ Illegals”. They want them to be known as “ undocumented. “ Does it really make any difference for the parents of the slain girl in Chicago? But the governor found a big difference. When asked about this, what was the response from Hakeem Jeffrey?” We will look into it.” It’s been several weeks. Is he still looking? As Malayalees, we are ok with that attitude? About a week ago, two kids, ages 9 and 12, were killed by a person in this country illegally. This guy was not only drunk but also did not have a proper license. All this happened in front of the mother of one of the boys. Just imagine if this happened to your child. Do you think the media would cover the news with its real weight? They didn’t. While reporting this incident, they reluctantly admitted that it was the “ undocumented “ who caused this tragedy. This reminds me of a story of a person going for a confession. He tells the priest that he stole a rope from a neighbor, just about when the priest was ready to give his punishment, he said that there was a cow at the end of the rope. ( Sorry, I hope this won’t offend anyone). This just shows how the mainstream media covers the news. All because of President Trump. Recently, Kamala Harris, the famous Vice President, stopped in Charlotte, NC. She complained about the gas prices being $3.97. In 2022, gas prices rose to $ 4.67 in Winston-Salem. The difference now is that a war is going on. In 2022, it was due to the bad policies of the administration, in which, unfortunately, she was the vice president. Do you want her to be the next president? Maybe you want her because you hate Trump. Nice strategy, isn’t it?. A famous commentator admitted that he voted for her because he couldn’t stand Trump. This is a good excuse! Be patient, people. You may not find everything going your way. But it will. We have a president who wants to protect the people of this country. He is taking bold steps to achieve that goal. Iran does not care about its own citizens. Allowing Iran, which chants “Death to America and Israel,” to acquire a nuclear weapon will destroy our planet and beyond. Is this what you want because you hate Trump? Give me a break! We had other presidents who were instrumental in their dream of becoming a nuclear power. Can you do your research and find out? Do you trust the Iranian regime? They said they don’t have any far-reaching missiles. Two days later, they sent those missiles to their enemies. Thankfully, they were intercepted and destroyed. So, here we are, play ignorant and accept the consequences, or support the president who, at age 79, works hard to save you and me from eternal damnation. By the way, Pope Leo had taken an unconventional and unnecessary step. With all due respect, the Holy Father should have stayed away from politics. Now he is in, with or without proper vision. This will have far-reaching results. On another happy note, New York will have a government-run grocery store in 2029. What an opportunity for the people who are left in New York in 2029.
C. Kurian 2026-04-18 12:32:40
The modern era Pompes have been outspoken advocates of Peace and morality. As the spiritual leader of 1400 million Catholics, the pope has always been respected by leaders of the whole world and the moral authority has never been challenge. Trump‘s self-depiction as Jesus and calling him as a supporter of radical left are despicable. The Republicans, fearful of deranged Trump are quiet. It’s relieving that there are some decent and conscientious Republicans speak up.
ബി യേശുദാസൻ 2026-04-18 19:26:29
ഭരണകർത്താക്കളുടെ കഴിവില്ലായ്മയാണ് യുദ്ധത്തിന് കാരണം. ഹമാസിന്റെ പൈശാചികമായ നരഹത്യയെ കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും നെതന്യാഹു ഭരണകൂടം ഗൗരവമായക്കാര്യത്തെ എടുത്തില്ല. കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന ഇസ്രയേലികളെ ഹമാസിന്റെ പൈശാചികതയിൽ നിന്നു മോചിപ്പിക്കാമായിരുന്നു. നെതന്യാഹു പകരം വീട്ടിയത് അനേകായിരങ്ങളെ കൊന്നിട്ടാണ്; ഒരു വംശഹത്യ തന്നെയാണ് അങ്ങേര് നടത്തിയത്. ഒബാമ ഭരണകൂടം മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇറാനുമായി നടത്തിയ കരാർ ഇറാന്റെ അണ്വായുധ മോഹത്തെ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഒബാമയോടുള്ള സ്പർദ്ധ കൊണ്ടു മാത്രം ആയിരുന്നു ട്രമ്പ് ആ കരാറിൽ നിന്ന് അമേരിക്കയെ പിൻ വലിച്ചത്. ഇറാന് ചൈനയുടെ സഹായത്തോടെ അവരുടെ പുതിയ പദ്ധതി നടപ്പാക്കാൻ ആ അവസരം അങ്ങനെ സംജാതമായി. ഇറാന്റെ ആണവ പ്രക്രിയയെ പാടെ ഇല്ലാതാക്കി എന്ന കൊട്ടിഘോഷവുമായി ട്രമ്പ് നടത്തിയ വിജയഭേരിയും പൊള്ളത്തരമാണെന്ന് ട്രമ്പിനു തന്നേ മനസ്സിലായപ്പോൾ നിയമ രഹിതമായി ഇറാനെ ആക്രമിച്ചു; അതിൻറെ നേതാക്കന്മാരെ കൊന്നൊടുക്കി.അനേകമനേകം നിർദോഷികളെ കൊന്നു (ജീവൻ ഇല്ലാതാക്കാനുള്ള അവകാശം ദൈവത്തിനു മാത്രമേയുള്ളൂ എന്ന മുദ്രാവാക്യവുമായി ഗർഭ ചിദ്രരത്തിനെതിരെ മുറ വിളി കൂട്ടിയ റിപ്പബ്ലിക്കന്മാർ ആയിരക്കണക്കിനുള്ള കൊലയെ പിന്തുണച്ചു). ഇറാന് കൂടുതൽ നിഷ്ഠ്ടൂരമായ ആളുകളെയാണ് പകരമായി കിട്ടിയത്. അവർ കൂടുതൽ repressive ആയാണ് ഇറാനിലെ ജനങ്ങളെ ഭരിക്കുന്നത്. സമാധാനം ഇല്ലാതാക്കുക മാത്രമല്ല,ലോകമെമ്പാടും കെടുതികൾ ഉണ്ടാകുകയും അമേരിക്കയെ ലോകത്ത് ഒറ്റപ്പെടുത്തുകയുമാണ് ട്രമ്പിന്റെ ഏകപക്ഷീയ യുദ്ധതീരുമാനം കാരണമാക്കിയത്. സ്വയം ദൈവമായി അവതരിക്കാൻ ശ്രമിച്ച ട്രമ്പ്. നല്ല ഭരണകൂടം സമാധാനം ഉണ്ടാക്കുവാൻ മാത്രമെ ശ്രമിക്കൂ. യുദ്ധം നാശമാണെന്ന് മനസ്സിലാക്കാൻ ട്രമ്പിനിപ്പോഴും സാധിച്ചിട്ടില്ല. സമാധാന ദൂതനായ മാർപ്പാപ്പയെ താഴ്ത്തിക്കെട്ടുവാൻ അങ്ങേര് ഇപ്പോഴും ശ്രമിക്കുകയാണ്. ആംഗ്ലിക്കൻ സഭയും മറ്റു ലോകരാജ്യങ്ങളും മറ്റു മനുഷ്യസ്നേഹികളും മാർപ്പാപ്പയ്ക്ക് പിന്നിലുണ്ട്. എല്ലാ വിധത്തിലും ട്രമ്പ് പരാജയപ്പെട്ടു. അമേരിക്കയെ പരാജയപ്പെടുത്തുകയാണെന്നത് ദയനീയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക