Image

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ

പി.പി ചെറിയാൻ Published on 17 April, 2026
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

ലബക് (ടെക്സാസ് ) :623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച നടക്കും.
സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)

ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും.

റവ. ജെയിംസ് കെ. ജോൺ നിലവിൽ ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരിയാണ്, വേദ പണ്ഡിതനും , സുവിശേഷ പസംഗീകനുമാണ് .

2012-ൽ പട്ടം ലഭിച്ച അച്ചൻ  കർണാടകയിലെ ദേവനഹള്ളി, കോലാർ, ഗുൽബർഗ എന്നിവിടങ്ങളിലും ചിക്കബല്ലാപ്പൂർ, കുമ്ട, ആലഹള്ളി,പീരുമേട്, മത്തായിപ്പാറ, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ ഹൈറേഞ്ച് മിഷനുകളിലും പ്രവർത്തിച്ചിരുന്നു

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ. ജെയിംസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും  താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ:
📞 1-712-770-4821
🔢 ആക്‌സസ് കോഡ്: 530464#

കൂടുതൽ വിവരങ്ങൾക്ക്:
ടി. എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207
സി. വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-18 05:33:06
💥🔥ഇതു OneWay പ്രസംഗ കസർത്ത് ആണോ അതോ, വിഷയം വച്ചുള്ള പ്രാർത്ഥന ആണോ?? 🔺എന്തൊക്കെയാണ് പ്രാർത്ഥനാ വിഷയങ്ങൾ?? 🔺പ്രാർത്ഥിച്ചു കഴിഞ്ഞ് കിട്ടുന്ന റിസൾട്ട്‌??? ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ "ഇ.malayalee" -യിൽ അടുത്ത ആഴ്ച ഒന്ന് പ്രസ്സിദ്ധീകരിക്കേണമേ.. 🙏🙏🙏plz. അമേരിക്കയിൽ ഇരുന്ന് പ്രാർത്ഥിച്ച് നേടിയെടുക്കേണ്ടിയാ വിഷയങ്ങൾ എന്തൊക്കെയാണ്? ഏശുവിന്റെ ഏറ്റവും നല്ല ഒരു തീരുമാനത്തെ പ്രാർത്ഥിച്ച് മാറ്റാൻ പറ്റുമോ?? അപ്പോൾ ഏശു Omnipotent അല്ലാതാകില്ലേ?? Omniscient അല്ലാതാകില്ലേ?? ങേ?? ശ്രീ. ടി എ മാത്യു, ശ്രീ.സി വി ശമുവേൽ നിങ്ങളിൽ ആരെങ്കിലും ചുരുക്കം വാക്കുകളിൽ ഒന്ന് പറയാമോ? എന്നെ അധിഷേപിക്കരുത്, പ്രാകരുത്, തന്തയ്ക്കും വിളിക്കരുത്, plz 🙏 Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക