
ഫ്‌ളോറിഡ: ഏപ്രില്‍ 13-ന് അന്തരിച്ച വര്‍ഗീസ് മണത്തറയില്‍ കോശിയുടെ (കൊച്ചുമോന്‍) സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച നടത്തപ്പെടും.
ഏപ്രില്‍ 20 തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 9 മണി വരെ പ്രാര്‍ത്ഥനയും പൊതുദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രില്‍ 21 -ന് പരേതന്‍ ഇടവകാംഗമായ ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ 7 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.
തുടര്‍ന്ന് പള്ളിയുടെ സമീപത്തുള്ള Sunset Memory Gardens സെമിത്തേരിയില്‍ സംസ്‌കാരം.
ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി വെരി റവ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പയാണ് വിവരങ്ങള്‍ നല്‍കിയത്.