Image

'ഗോ ബാക്ക് ഇന്ത്യ' ആക്രോശവുമായി ആക്രമണം: അയർലന്റിൽ മലയാളി നഴ്സിനു കുത്തേറ്റു

Published on 16 April, 2026
'ഗോ ബാക്ക് ഇന്ത്യ' ആക്രോശവുമായി ആക്രമണം: അയർലന്റിൽ മലയാളി നഴ്സിനു കുത്തേറ്റു

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സിനു നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ ഒരു പറ്റം കൗമാരക്കാർ ഗോബാക്ക് ഇന്ത്യ പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണു വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുത്തേറ്റ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിർത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് അപകട നില തരണം ചെയ്തതായി
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഒരു ഇടവേളയ്ക്കു ശേഷം അയർലൻഡിൽ വിദേശികൾക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളിൽ കയറുന്ന സാഹചര്യമാണുള്ളത്. ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് പൊതുനിർദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക