
സൈപ്രസ്സിലെ പാ ഫോസിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ വൈശാലി രമേശ് ബാബു ചാംപ്യനായി.14 റൗണ്ട് മത്സരത്തിൽ വൈശാലിക്ക് 8.5 പോയിൻ്റ് ലഭിച്ചു. അവസാന റൗണ്ടിൽ വൈശാലി റഷ്യയുടെ കാറ്ററീന ലാഗ് നോയെ പരാജയപ്പെടുത്തി.
ഇനി ലോക വനിതാ ചെസ് ചാംപ്യൻഷിപ്പിനായി വൈശാലി നിലവിലെ ചാംപ്യൻ, ചൈനയുടെ ജു വെൻജുനെ നേരിടും.
ഇതിനു മുമ്പ് കൊനേരു ഹംപി മാത്രമാണ് ഇന്ത്യയിൽ നിന്ന് വനിതാ കാൻഡിഡേറ്റ്സ് ചെസ് വിജയിച്ചത്.2011 ൽ ആയിരുന്നത്. കിരീടപ്പോരാട്ടത്തിൽ ഹംപി ചൈനയുടെ ഹു യിഫ നോട് പരാജയപ്പെട്ടു. ഇക്കുറി കാൻഡിഡേറ്റ്സ് ചെസിന് യോഗ്യത നേടിയെങ്കിലും ഗൾഫിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി ഹംപി പിൻവാങ്ങുകയായിരുന്നു.
ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരിയാണ് ഇരുപത്തിനാലുകാരി വൈശാലി.
ഇത്തവണ കാർഡിഡേറ്റ്സ് ടൂർണമെൻ്റിൽ പങ്കെടുത്തവരിൽ ഏറ്റവും റേറ്റിങ്ങ് കുറഞ്ഞ താരമായിരുന്നു വൈശാലി.
ഫിഡെ വനിതാ ചെസിൽ 19 ആണ് വൈശാലിയുടെ റാങ്ക്.
പതിമൂന്നാം റൗണ്ടിൽ ചൈനയുടെ ടാൻ സോംഗിയോട് സമനില പാലിച്ച വൈശാലിയും കസഖ് താരം ബിബിസാര അസുബയേവയും 7.5 പോയിൻ്റ് വീതം നേടി സമനില പാലിക്കുകയായിരുന്നു. ബിബിസാര എട്ടു പോയിൻറു കൊണ്ട് തൃപ്തിപ്പെട്ടു.
"സ്വപ്നം യാഥാർഥ്യമായി. എനിക്കു സന്തോഷമായി. " പതിനാലാം റൗണ്ടിനു ശേഷം വൈശാലി പറഞ്ഞു.
ഓപ്പൺ ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ, ഇന്ത്യയുടെ ഡി. ഗുകേഷിൻ്റെ എതിരാളി ഉസ്ബക്കിസ്ഥാൻ്റെ ജാവോ ഖിർ സിന്ദറോവ് എന്ന ഇരുപതുകാരനാണ്.ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് സിന്ദ റോവ് കാൻഡിഡേറ്റ്സ് ചെസ് ജയിച്ചത്.
ലോക ചാംപ്യൻമാരെ നിശ്ചയിക്കുന്ന മത്സരം ഈ വർഷം അവസാനം നടക്കും.വേദിയും തീയതിയും നിശ്ചയിച്ചിട്ടില്ല.