Image

സി.ബി.എസ് .സി.ഇ പരീക്ഷയിൽ മലയാളി വിദ്യാർത്ഥിനിക്ക് മുഴുവൻ മാർക്കും ലഭിച്ചു

Published on 16 April, 2026
സി.ബി.എസ് .സി.ഇ പരീക്ഷയിൽ മലയാളി വിദ്യാർത്ഥിനിക്ക് മുഴുവൻ മാർക്കും ലഭിച്ചു

ആലുവ: 2026 ലെ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഗുരു ഗ്രാം മൗര്യ ഇൻ്റർനാഷണൽ സ്കൂളിലെ ആർഷ സൈറ ജെ കോശി 600 ൽ 600 മാർക്ക് നേടി.

റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ചീഫ് ട്രേഡർ ആരോമൽ ജെ കോശിയുടെയും അധ്യാപിക   റിയ ആരോമൽ  കോശിയുടെയും മകൾ ആണ് ആർഷ.

ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്നിൽ ആര്യാനയിൽ  കോശി ജോണിന്റെയും  (റിട്ടയേർഡ് ഡയറക്ടർ , സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ) സാറാമ്മ കോശിയുടെയും  (റിട്ട. പ്രൊഫ. യു.സി. കോളജ്, ആലുവ) കൊച്ചുമകൾ ആണ്.

പിതാവ് ആരോമൽ  കോശി 1996-ൽ എസ്.എസ് എൽ.സി. പരീക്ഷയിലും പ്രീ ഡിഗ്രിക്കും റാങ്ക് ജേതാവായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക