Image

അരമനയിലെ 'പഴം' വിഴുങ്ങികളും പൂഞ്ഞാറിലെ സിംഹഗർജ്ജനവും (ദേവഗർജനം 12: ദേവൻ തറപ്പിൽ)

Published on 16 April, 2026
അരമനയിലെ 'പഴം' വിഴുങ്ങികളും പൂഞ്ഞാറിലെ സിംഹഗർജ്ജനവും (ദേവഗർജനം 12: ദേവൻ തറപ്പിൽ)

കത്തോലിക്കാ കോൺഗ്രസ് ആരെയാണ് ഭീഷണിപ്പെടുത്തുന്നത്?

കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ സെന്ററിലെ 19-ാം നമ്പർ മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന, പ്രതികരണശേഷി പൂർണ്ണമായും നഷ്ടപ്പെട്ട 'കത്തോലിക്കാ കോൺഗ്രസ്' എന്ന കടലാസ് സംഘടനയ്ക്ക് പി.സി. ജോർജിനെയും മകൻ ഷോൺ ജോർജിനെയും പറ്റി ചെറ്റത്തരം പറയാൻ എന്ത് അവകാശമാണുള്ളത്? സ്വന്തം സമുദായത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടായപ്പോഴൊക്കെ മാളത്തിൽ ഒളിച്ചവർ ഇപ്പോൾ പി.സി. ജോർജിനെ ക്രൂശിക്കാൻ വരുന്നത് ലജ്ജാകരമാണ്.

എവിടെയായിരുന്നു നിങ്ങളുടെ ഈ ആവേശം?

സ്വന്തം രൂപതയിൽ അമൽജ്യോതി കോളേജ് അടിച്ചതകർത്തപ്പോൾ ഈ സംഘടന എവിടെയായിരുന്നു? അന്ന് തീവ്രവാദികൾ പ്രശ്നമുണ്ടാക്കിയപ്പോൾ നെഞ്ച് വിരിച്ചു കട്ടയ്ക്ക് കൂടെയുണ്ടായിരുന്നത് പി.സി.യും അദ്ദേഹത്തിന്റെ പാർട്ടിക്കാരുമായിരുന്നു. സഭയുടെ സ്ഥാപനങ്ങളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയും പേരിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ, പൂഞ്ഞാറിൽ വൈദികനെ വധിക്കാൻ ശ്രമിച്ചപ്പോൾ, പാലാ മെത്രാനെതിരെ തീവ്രവാദികൾ കൊലവിളി മുഴക്കിയപ്പോൾ അപ്പോഴൊന്നും ഈ കടലാസ് സംഘടനയുടെ ശബ്ദം കേട്ടില്ല. ചെമ്പൻതൊട്ടിയിലും കളമശ്ശേരിയിലും പള്ളുരുത്തിയിലും കന്യാസ്ത്രീ മഠങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും, ഇടുക്കി മെത്രാന് നേരെ ബോംബെറിഞ്ഞപ്പോഴും, ബൈബിൾ കത്തിച്ചപ്പോഴും നിങ്ങൾ എവിടെയായിരുന്നു? ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോൾ നിങ്ങളുടെയൊക്കെ നാവു പൊങ്ങിയോ? മറ്റൊരു സമുദായക്കാരനാണ് പി.സി. പറഞ്ഞത് പറഞ്ഞിരുന്നതെങ്കിൽ നീയൊക്കെ മിണ്ടുമായിരുന്നോ?

അരമനയിലെ രാഷ്ട്രീയവും വിശ്വാസികളുടെ വിയർപ്പും

കാഞ്ഞിരപ്പള്ളി രൂപതയുടെ യു.ഡി.എഫ്. സ്നേഹം നാട്ടിൽ പാട്ടാണ്. കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ സഹായമെത്രാൻ ആക്കിയാലും അത്ഭുതപ്പെടാനില്ല. വിശ്വാസികളെ തഴഞ്ഞ് പണം വാങ്ങി ജോലികൾ നൽകിയപ്പോഴും, സഭയുടെ സ്വത്തുക്കൾ വിൽക്കാൻ ശ്രമിച്ചപ്പോഴും ഈ സംഘടന കണ്ണടച്ചു ഇരുട്ടാക്കി. എരുമേലി സ്കൂളിലെ പ്രശ്നത്തിൽ നിങ്ങളുടെ നിലപാട് എന്തായിരുന്നു? സഭാ നേതൃത്വത്തിന്റെ നിലപാടുകൾ കാരണം അരമനയുടെ മുറ്റം വരെ വല്ലവന്റെയും കൈയിലാകുന്ന അവസ്ഥയാണ്. അച്ചന്മാരോ പിതാക്കന്മാരോ തൂമ്പയെടുത്ത് കിളച്ചാണോ സഭ നടത്തുന്നത്? വിശ്വാസികൾ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം പിടിച്ചുപറിക്കാനും ദൈവത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തി കൈക്കലാക്കാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്. വൈദിക പഠനത്തിന്റെ അവസാന ഘട്ടം തന്നെ ജനങ്ങളെ എങ്ങനെ സംസാരിച്ചു കയ്യിലെടുക്കാം എന്നതാണെന്ന് ഇന്ന് ജനം തിരിച്ചറിയുന്നു. ജനം മണ്ടന്മാരല്ല!

ദീപികയും ടോയ്ലറ്റ് പേപ്പറിന്റെ വിലയും

പി.സി. പറഞ്ഞത് ഒട്ടും കൂടിപ്പോയിട്ടില്ല. ദീപിക പത്രത്തിന് ഇന്ന് ടോയ്ലറ്റ് പേപ്പറിന്റെ വില പോലുമില്ലാത്ത അവസ്ഥയായി. സഭയ്ക്കകത്ത് നടക്കുന്ന ചെറ്റത്തരങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലുകളെ ഭയക്കുന്നവർക്ക് ഒരുകാര്യം മനസ്സിലാക്കാം—വിശ്വാസികളിൽ 95 ശതമാനവും ഈ നിയമങ്ങൾക്ക് അനുകൂലമാണ്. തലമുറകളായി നമ്മൾ ഉണ്ടാക്കിയ സ്വത്തുക്കൾ ഇനി വിശ്വാസികളുടെ കൈകളിൽ എത്തും. ആ പണി പാളുന്നത് കാണുമ്പോഴാണ് ഇപ്പോൾ ഇവർ കുരയ്ക്കുന്നത്. അതിന് മുൻപ് ആ പാവപ്പെട്ട നഴ്സുമാരുടെ ശമ്പളം കൂട്ടി കൊടുക്കാൻ നോക്ക്. അത് കൊടുത്തിരിക്കണം.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കൊച്ചു കുട്ടിയെക്കൊണ്ട് വിളിപ്പിച്ച "അവലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ, നിന്റെയൊക്കെ കാലൻ വരുന്നുണ്ട്" എന്ന മുദ്രാവാക്യം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പരസ്യമായ വധഭീഷണിയായിരുന്നു. ഹൈന്ദവരുടെ മരണാനന്തര ചടങ്ങുകൾക്കുള്ള അവലും മലരും, ക്രൈസ്തവരുടെ ശവസംസ്കാരത്തിനുള്ള കുന്തിരിക്കവും കരുതി വെക്കാൻ പറഞ്ഞതിലൂടെ ഇരു സമുദായങ്ങളെയും ഒരേപോലെ കൊലവിളി നടത്തുകയാണ് അവർ ചെയ്തത്. ഇതിനു സമാനമായി കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത വിളിച്ചോതുന്ന "അരിഞ്ഞു തള്ളും, കെട്ടിത്തൂക്കും" എന്ന മുദ്രാവാക്യങ്ങളും, പാലാ മെത്രാന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിൽ ഉയർന്ന "പാലാ മെത്രാന്റെ മൂക്ക് ചെത്തും, ഈപ്പച്ചൻ പള്ളീൽ പോവില്ല" തുടങ്ങിയ വിദ്വേഷ പ്രസംഗങ്ങളും കേരളത്തിലെ മതസൗഹാർദ്ദത്തിന് വലിയ പോറലേൽപ്പിച്ചു. ഇത്തരം തീവ്രവാദ സ്വഭാവമുള്ള ഭീഷണികൾ അരങ്ങേറുമ്പോൾ സഭയെയും വിശ്വാസികളെയും സംരക്ഷിക്കാൻ മടിച്ചുനിന്ന കത്തോലിക്കാ കോൺഗ്രസ് പോലുള്ള സംഘടനകൾ ഇപ്പോൾ പി.സി. ജോർജിനെതിരെ തിരിയുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന വിമർശനം ഇതോടെ കൂടുതൽ ശക്തമാകുന്നു.


പാലാ മെത്രാനും പഴം വിഴുങ്ങിയ നേതാക്കളും

നർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ അഭിവന്ദ്യ പാലാ മെത്രാനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ "ഭീഷണിയുടെ സ്വരം വേണ്ട" എന്ന് പറയാൻ അന്ന് നിങ്ങളുടെ നാവു പൊങ്ങിയില്ല. അങ്ങയെ മാപ്പ് പറയിക്കാൻ കേരളം മുഴുവൻ ഓടി നടന്ന സതീശനോടോ, സമസ്ത നേതാവിനോടോ, അഷ്റഫ് മൗലവിയോടോ, ക്ലിമിസ് ബാബയോടോ ഭീഷണി വേണ്ടെന്ന് പറയാൻ അന്ന് ആരുമുണ്ടായിരുന്നില്ല. അന്ന് മെത്രാന്മാരുടെ രക്ഷകരായി ചമയുന്ന സകലവന്റെയും അണ്ണാക്കിൽ പഴം തിരുകിയിരിക്കുകയായിരുന്നു. അന്ന് സഭയ്ക്കും മെത്രാനും വേണ്ടി സംസാരിക്കാൻ പി.സി. ജോർജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിയമം അനുസരിക്കുന്ന വിശ്വാസികൾ

FCRA എന്താണെന്നും ആ പണം എവിടെ പോകുന്നുവെന്നും കത്തോലിക്കാ കോൺഗ്രസിന് അറിയില്ലെങ്കിൽ വിശ്വാസികൾ അറിയിച്ചു തരാം. FCRA വിഷയം വന്നപ്പോൾ "യേശുക്രിസ്തുവിനെ മാത്രമേ ഭയപ്പെടുകയുള്ളൂ" എന്നാണ് സഭ പറഞ്ഞത്. അതുതന്നെയാണ് ഈ രാജ്യത്തെ നിയമം അനുസരിക്കുന്ന വിശ്വാസികൾക്കും പറയാനുള്ളത്. അതുകൊണ്ട് പി.സി. ജോർജിനെ വിട്ടുപിടിക്ക്. സഭാനേതൃത്വവും ഈ സംഘടനയും കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്കെതിരെ ഇനിയും പ്രതികരണങ്ങൾ ഉയരും.!

Read More: https://www.emalayalee.com/writer/317


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക