
മലയാളത്തിന്റെ പ്രിയ താരം ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ചിത്രം ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്. ഏപ്രിൽ 17 മുതൽ സീ 5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി സീ5 തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ട്രീമിങ് തീയതി പുറത്തുവിട്ടത്.
നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കാളിദാസും ജയറാമും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്. “ഒരു അച്ഛനും മകനും ചേർന്നുള്ള മാജിക് സ്‌ക്രീനിൽ കാണാൻ തയ്യാറെടുക്കൂ. ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ ഏപ്രിൽ 17 മുതൽ സീ ഫൈവ് മലയാളത്തിൽ,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വാർത്ത പങ്കുവെച്ചത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്വങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന