Image

“പറയരുതെ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം'' ഗാനഗന്ധർവനെ സന്ദർശിച്ച് മനോജ്‌ കെ ജയൻ

Published on 15 April, 2026
“പറയരുതെ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം'' ഗാനഗന്ധർവനെ സന്ദർശിച്ച് മനോജ്‌ കെ ജയൻ

ഗന്ധർവഗായകനെ,  മലയാളത്തിന്റെ  സ്വന്തം ദാസേട്ടനെ  അമേരിക്കയിലെ വസതിയിൽ സന്ദർശിച്ച്  മലയാളികളുടെ പ്രിയപ്പെട്ട താരം മനോജ് കെ ജയൻ. ഈ വർഷത്തെ തൻ്റെ വിഷു ധന്യമായെന്ന്   ഫേസ് ബുക്ക് പേജിൽ  കുറിച്ച്  മനോജ് കെ ജയൻ ഗന്ധർവഗായകന്  ഒപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ചു . അമേരിക്കയിലെ ദാസേട്ടന്റെ വസതിയിൽ   ദാസേട്ടനൊപ്പം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ലെന്ന് പറഞ്ഞ മനോജ് കെ ജയൻ തൻ്റെ അച്ഛൻ്റെ അനുഗ്രഹമായാണ് ഈ അവസരത്തെ കാണുന്നതെന്നും കുറിച്ചു.


മനോജിന്റെ കുറിപ്പ് വായിക്കാം

 

ഈ വർഷത്തെ എൻ്റെ വിഷു ധന്യം  
ഗന്ധർവഗായകൻ്റെ …നമ്മുടെ സ്വന്തം ദാസേട്ടൻ്റെ അമേരിക്കയിലെ വസതിയിൽ,മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി,കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു  

എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക