
കോതമംഗലം: അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ (ASW A) പത്താം വാർഷികം നടത്തി.2025-26 ലെ പ്രതീക്ഷ ഉയർത്തുന്ന അത്ലറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട ഗണേശ്നാഥ് സി.മധു, ജി ഹിയ രഞ്ജിത്ത്, കാർത്തിക് ജീഷ്, ജാനിസ് ട്രീസ റെജി എന്നിവർക്ക് ഇ.വൈ. വർഗീസ് സ്മാരക ട്രോഫിയും കാഷ് അവാർഡും നൽകി.

മുൻ രാജ്യാന്തര അത്ലിറ്റ് റോയ് വർഗീസിന് സംവിധായകൻ ജൂഡ് ആൻ്റണി മെമെൻ്റോ സമ്മാനിക്കുന്നു
ഇൻ്റർനാഷനൽ കസ്റ്റംസ് ഓർഗനൈസേഷൻ്റെ വേൾഡ് കസ്റ്റംസ് അവാർഡ് നേടിയ, അശ്വ സ്ഥാപക പ്രസിഡൻറും കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറുമായ റോയ് വർഗീസിനെ സംവിധായകൻ ജൂഡ് ആൻറണി മെമെൻ്റോ നൽകി ആദരിച്ചു.

കാർത്തിക് ജീഷ്
ഇന്ത്യൻ ഒളിംപിക് ടീമിൽ അംഗങ്ങളായിരുന്ന കെ.എം.ബിനു, സിനി ജോസ്, വി.അനിൽ കുമാർ, രഞ്ജിത്ത് മഹേശ്വരി എന്നിവർ യുവതാരങ്ങളുമായി അനുഭവങ്ങൾ പങ്കുവച്ചു .മോട്ടിവേഷനൽ ക്ലാസിന് അലീന റോയ് നേതൃത്വം നൽകി.
അശ്വ ചെയർമാൻ എ.പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.സെക്ര ട്ടറി കെ.എം.ബിനു, ട്രഷറർ അമ്പിളി റോയ്, സീനിയർ വൈസ് പ്രസിഡൻ്റ് ജയിംസ് ഇടയ്ക്കാട്ടുകുടി, പ്രഫ.പി.ഐ.ബാബു, അത്ലി റ്റുകളായ വി.കെ. വിസ്മയ, ജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഗണേശ്നാഥ് സി. മധു

ജിഹിയ രഞ്ജിത്ത്

ജാസിസ് ട്രീസ റെജി