Image

ശൈശവ പ്രതിഭ 'ക്ലിൻ്റ്'; മായാത്ത വരകളുടെ വസന്തം : ആർ. ഗോപാലകൃഷ്ണൻ

Published on 15 April, 2026
ശൈശവ പ്രതിഭ 'ക്ലിൻ്റ്'; മായാത്ത വരകളുടെ വസന്തം : ആർ. ഗോപാലകൃഷ്ണൻ

സ്വന്തം വരകളിലൂടെ ലോകത്തെ അതിശയിപ്പിച്ച അത്ഭുതബാലനായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻ്റ്: വരപ്പിൻ്റെ രാജകുമാരൻ. ആറുവര്‍ഷവും 11മാസവും മാത്രം ഈ ലോകത്ത് ജീവിച്ച് വിട പറയുമ്പോള്‍ ക്ലിന്റ് നമുക്ക് നല്‍കിയത് പകരം വെക്കാനില്ലാത്ത മുപ്പതിനായിരത്തോളം ചിത്രങ്ങളായിരുന്നു. അതും ഒരു ആറു വയസുകാരന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നു വീണതാണോ എന്ന് വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍. പ്രൊഫഷണല്‍ ചിത്രകാരന്‍മാര്‍ക്ക് വര്‍ഷങ്ങളുടെ പരീശീലനത്താല്‍ മാത്രം വരക്കാന്‍ കഴിയുന്ന ചിത്രങ്ങളായിരുന്നു അവയില്‍ പലതും.

ആ കുരുന്നു ജീവൻ പറന്നകന്നിട്ട് 
ഇന്നു 43 വർഷങ്ങൾ…


കൊച്ചിയില്‍ (തേവരയിൽ), 1976 മേയ് 19-ന്, എം. ടി. ജോസഫിൻ്റെയും ചിന്നമ്മ ജോസഫിൻ്റെയും മകനായി 'എഡ്മണ്ട് തോമസ് ക്ലിൻ്റ്' എന്ന ക്ലിൻ്റ് ജനിച്ചത്. വിഖ്യാത ഹോളീവുഡ് ചലച്ചിത്ര താരവും സംവിധായകനുമായ 'ക്ലിൻ്റ് ഈസ്റ്റ് വുഡ്' എന്ന പേരില്‍നിന്നാണ് മാതാപിതാക്കള്‍ ക്ലിൻ്റിൻ്റെ പേര് കണ്ടെത്തിയത് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടു വയസു തികയുന്നതിന് മുമ്പ് തന്നെ വരച്ചു തുടങ്ങിയ ക്ലിന്റിന്റെ വരകള്‍ അവന്റെ പ്രായത്തെ വെല്ലുന്നതായിരുന്നു. തീരെ ചെറുപ്പത്തിൽത്തന്നെ ഈ കുട്ടി ചിത്രങ്ങളോട്, പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താൽപര്യം. ങ്ങൾക്ക് പുറമെ  ചിത്രങ്ങളും കാഴ്ചബംഗ്ലാവുമെല്ലാം കാണാന്‍ കൊച്ചു ക്ലിന്റിന് ഏറെ ഇഷ്ടമായിരുന്നു. അവിടങ്ങളില്‍ കാണുന്ന കാഴ്ചകളായിരുന്നു ക്ലിന്റിന്റെ മിക്ക ചിത്രങ്ങള്‍ക്കും ആധാരം.

പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടിയ ക്ലിന്റിന്റെ പ്രതിഭ ചിത്രരചന ഔപചാരികമായി അഭ്യസിച്ചവരെ അതിശയിപ്പിച്ചു.

അഞ്ചു വയസുളളപ്പോള്‍ 18 വയസിന് താഴെയുള്ളവര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ക്ലിൻ്റ് ഒന്നാം സമ്മാനം നേടി നാടിനെ അതിശയിപ്പിച്ചു. അന്ന് അത് വലിയ വാര്‍ത്തയായി.

സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിൻ്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു.

വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15-ന് വിഷുദിനത്തിൽ ക്ലിൻ്റ് മരണമടഞ്ഞു. ഏഴാം പിറന്നാളിന് ഒരു മാസം ബാക്കി നില്ക്കേയാണ് ആ പിഞ്ചുപ്രാണൻ പറന്നകന്നത്! 
 

ക്ലിൻ്റിനോടുള്ള ആദരസൂചകമായി കൊച്ചിയിലെ ഒരു റോഡിന് 'ക്ലിൻ്റ് റോഡ്' എന്ന പേരു നല്‍കി; അടുത്ത കാലത്ത് വൈറ്റിലയിലെ കട്ടുകൾക്കായുള്ള കുന്നറ പാർക്ക്, കൊച്ചി മെട്രോ പുതുക്കിയപ്പോൾ ക്ലിൻ്റിൻ്റെ ചിത്രങ്ങളാൽ അലങ്കൃതമാക്കി ആ കൊച്ച് കലാകരൻ്റെ നാമവും നല്കി. അവിടെ ക്ലിൻ്റ് ഗ്യാലറി ഉയർന്നു.....

2007-ല്‍ പുറത്തിറങ്ങിയ മലയാള സിനിമ 'ആനന്ദഭൈരവി' ക്ലിൻ്റിൻ്റെ ജീവിത്തില്‍നിന്ന് പ്രമേയം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ്; ഈ ചലചിത്രത്തിന്റെ പ്രചോദനം ക്ലിൻ്റിൻ്റെ ജീവിതമായിരുന്നു എന്ന് സംവിധായകൻ ജയരാജ് പറയുന്നുണ്ട്. 2014 സെപ്റ്റംബറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ക്ലിൻ്റിൻ്റെ ജീവിതത്തെ ആസ്പദമാക്കി താൻ പുതിയൊരു ചിത്രമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചു; 'ക്ലിൻ്റ്' എന്നുതന്നെ പേരിട്ട ചിത്രം ഷൂട്ടിങ് തീർന്ന് 2017 ഓഗസ്റ്റ് 11-ന് പുറത്തിറങ്ങി. മാസ്റ്റർ അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

'എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി' ('A Brief Hour of Beauty') എന്ന ശീർഷകത്തിൽ ക്ലിൻ്റിനെക്കുറിച്ച് അമ്മു നായർ (2013) പുസ്തകം എഴുതിയ നിയിട്ടുണ്ട്; 'ക്ലിൻ്റ് - നിറങ്ങളുടെ രാജകുമാരൻ' ശീർഷകം സെബാസ്റ്റ്യൻ, പള്ളിത്തോട് (2009) എഴുതിയ ഒരു രചയിൽ നിന്ന് എടുത്തതാണ്.



Text Courtesy: By Team 'Your Story' (2015); Wikipedia; Online sources

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക