
ഭരതനാട്യം ott യിലാണ് കണ്ടത്. ഇഷ്ടമായി. അതൊരു feel good ആയിരുന്നെങ്കിൽ മോഹിനിയാട്ടം dark humour ആണ്.dark humour ആസ്വദിക്കാത്തവർ സ്റ്റാൻഡ് വിട്ടു പോകുന്നതാവും ഉചിതം. അതായത് പടം എല്ലാരുടെയും cup of കട്ടൻചായ അല്ല എന്ന്.
ഹിന്ദിയിൽ ഒരുപാട് hit ഉണ്ടെങ്കിലും മലയാളത്തിൽ ഈ genre ഒട്ടും common അല്ല.
കലാരഞ്ജിനിയുടെ ശബ്ദത്തിൽ പുകവലി warning പൊളിച്ചു.
മോഹീനിശ്വരി ദേവിയുടെ ബേസ് സ്റ്റോറി എഴുതിയ script writer നെ നമിക്കാതെവയ്യ.അഭിനേതാക്കൾ , Background score , "ഓ ചാത്താ" എന്നുള്ള പാട്ടിന്റെ placement ഒക്കെ സൂപ്പർ.
"താനൂര്‍ക്ക് ചക്ക തിന്നാന്‍ പോയപ്പോള്‍ ചക്കയെല്ലാം തമ്പാനൂര്‍ക്ക് പോയെന്ന്… തമ്പാനൂര്‍ക്ക് ചെന്നപ്പോള്‍ ചക്ക മാവിലാ കായ്ക്കുന്നെ… "-ജഗദീഷിന്റെ മോഡുലേഷനിൽ കേട്ടപ്പോൾ ചിരിച്ചുചുമച്ചുപോയി.ആ വളരുവാണോ..എന്ന വിനയ് ഫോർട്ട് ഡയലോഗും ചിരിപ്പിച്ചു.
കുറേ സിനിമാ റെഫറൻസുകൾ ഉണ്ട്, ദൃശ്യം, വേഷം, ഹൃദയം അത്രെമൊക്കെയേ എനിക്ക് കത്തിയുള്ളു.അതുകൊണ്ട് ഞാൻ വാഴ 2 നോളം enjoy ചെയ്തുമില്ല. പക്ഷെ തീയേറ്ററിയിലെ നിറുത്താത്ത ചിരി കണ്ട് ഞാൻ അടുത്തിരുന്ന മോനോട് ചോദിച്ചു 'ഇതെന്താടാ ഇവരെ കാശുകൊടുത്ത് ചിരിക്കാൻ ഇരുത്തീരിക്കുവാണോ'!
അവൻ എന്നെ തല്ലിയില്ലെന്നേയുള്ളു.
അവിടെ വെച്ച് എന്റടുത്തൂന്ന് ഒരു പ്രത്യേകതരം സൈക്കിക്ക് വൈബ്രേഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി വേദനയോടെ ഞാൻ മനസ്സിലാക്കി ഞാനൊരു വസന്തമാണെന്ന് .
നബി -ഈ' simple family 'യിൽ നിന്നും കുച്ചിപ്പുടിയും കേരളനടനവും നാടോടി നൃത്തവും പ്രതീക്ഷിക്കുന്നു.