
മേടം ഒന്ന് വിഷു വന്നു
വസന്തത്തിൻ കണി
കാണാൻ വിഷുക്കണി...
വിഷുക്കണി...
സന്തോഷത്തിന്റെ കണി
കണിക്കൊന്ന പൂക്കളുമായി
സന്തോഷം നിറഞ്ഞ കണി
നരകാസുരനെ വധിച്ച്
വിജയശ്രീ നേടിയ നാൾ
കണിക്കൊന്ന പൂക്കൾ വേണം
ഫലമൂലാദികൾ വേണം
സ്വർണവും കൂടി വെക്കാം
കണി കാണാൻ ഒരുക്കിടാം
കൈ നീട്ടം വാങ്ങേണം
വിഷു സദ്യ ഒരുക്കേണം
പായസവും പപ്പടവും
കൂട്ടിയുള്ള സദ്യ വട്ടം
വിഷുവിനെ വരവേൽക്കാം
നമ്മുക്കെല്ലാം ഒരുമിച്ച്
നന്മയുടെ പുതുവർഷം
സന്തോഷപ്പുതു വർഷം