
ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കാനും മണ്ഡല പുനർനിർണ്ണയത്തിനായി കമ്മീഷനെ നിയമിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ എംപിമാർക്ക് വിതരണം ചെയ്തു. മണ്ഡല പുനർനിർണ്ണയ പ്രക്രിയ പൂർത്തിയായ ഉടൻ തന്നെ വനിതാ സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനങ്ങളിൽ ആകെ സീറ്റുകൾ 815 ആയും കേന്ദ്രഭരണ പ്രദേശങ്ങളിൽ 35 ആയും നിശ്ചയിക്കും. സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന കമ്മീഷനായിരിക്കും മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിന് മേൽനോട്ടം വഹിക്കുക. വനിതകൾക്കായി സംവരണം ചെയ്യുന്ന സീറ്റുകൾ ഓരോ തിരഞ്ഞെടുപ്പിലും മാറി മാറി നിശ്ചയിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം രാജ്യത്തെ പാർലമെന്ററി ഘടനയിൽ വലിയ മാറ്റങ്ങൾക്കായിരിക്കും വഴിതുറക്കുക.