
ആഗോള ബോക്സോഫീസിൽ 175 കോടി പിന്നിടുന്ന വാഴ 2ന് തുടർ ഭാഗം ഒരുങ്ങുന്നു.
"വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും പുതുമുഖങ്ങൾക്കായിരിക്കും പ്രാധാന്യമെന്നും ഇക്കുറി നായികമാർക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നുമാണ് വിവരം.നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന വാഴ 3 യുടെ രചന നിർവ്വഹിക്കുന്നതും വിപിന്‍ ദാസാണ്.
WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്,സാഹു ഗാരപാട്ടി,ആദര്‍ശ് നാരായണ്‍, ഐക്കൺ സ്റ്റുഡിയോസ്എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.2027 ൽ വാഴ 3 ചിത്രീകരണമാരംഭിക്കുമെന്നാണ് സൂചന.
#vaazha3 #movielovers1000