Image

ഓറ-2026 നു ക്വീന്‍സ് ഇടവകയില്‍ കിക്ക് ഓഫ് .

ജോസഫ് പാപ്പന്‍ Published on 14 April, 2026
 ഓറ-2026 നു ക്വീന്‍സ് ഇടവകയില്‍ കിക്ക് ഓഫ് .

അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഓറ-2026 എന്ന എന്റര്‍ടൈന്‍മെന്റ്  പ്രോഗ്രാമിന്റെ കിക്ക് ഓഫ്, നാസോ കൗണ്ടി ലെജിസ്ലേറ്റര്‍ ടോം മക്കെവിറ്റ് നിര്‍വ്വഹിച്ചു.

 ഇടവക അംഗങ്ങളെ കൂടാതെ അഭ്യുദയ കാംഷികളായ ബിസിനസ്സ് സംരംഭകരും ലെജിസ്ലേറ്ററില്‍ നിന്നും സ്പോണ്‍സര്‍ഷിപ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഇടവക വികാരി റവ.ഫാ.ജെറി വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രഘു നൈനാന്‍ സ്വാഗത പ്രസംഗവും സെക്രട്ടറി ഷിബു തരകന്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഡോ. ഷെറിന്‍ എബ്രഹാം പ്രോഗ്രാം എംസിയായിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തമായ ടി & ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍,പ്രശസ്തരായ സിനിമാതാരങ്ങളെയും ഗായകരെയും കോമഡി താരങ്ങളെയും അണിനിരത്തികൊണ്ടുള്ള  ഈ പ്രോഗ്രാം ജൂലൈ 25ന് ആദംസ് പ്ലേയ് ഹൌസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
 

 ഓറ-2026 നു ക്വീന്‍സ് ഇടവകയില്‍ കിക്ക് ഓഫ് .
 ഓറ-2026 നു ക്വീന്‍സ് ഇടവകയില്‍ കിക്ക് ഓഫ് .
 ഓറ-2026 നു ക്വീന്‍സ് ഇടവകയില്‍ കിക്ക് ഓഫ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക