
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നേതാക്കന്മാരെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. നേതാക്കന്മാരുടെ ബാഹുല്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മൊത്തം ജനങ്ങള്‍ക്കും പാര്‍ട്ടിയോടുള്ള താല്‍പര്യം കുറയാനിടയാകരുത്. ശക്തമായ നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കയാണ്. എല്ലാവരും സംയമനം പാലിക്കണം. സ്വയം ഗോളടിക്കുന്ന പരിപാടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അച്ചടക്കബോധത്തോടുകൂടി ഉത്തരവാദിത്വ മനോഭാവത്തോടുകൂടി ഉത്തരവാദിത്വ മനോഭാവത്തോടെ മുമ്പോട്ടു പോയാലേ പ്രവര്‍ത്തകരുടെയും ആകമാനം കേരളത്തിലെ ജനങ്ങളുടെയും മനോവീര്യം കാത്തുസൂക്ഷിക്കാന്‍ പറ്റുകയുള്ളൂ.
കേരളം വിധിയെഴുതി കാത്തിരിക്കുകയാണ്. പൊറുതി മുട്ടിയ 10 വര്‍ഷം, അഴിമതിയും കെടുകാര്യസ്ഥതയും, അക്രമവും, സ്വജനപക്ഷപാതവും, മൂലം കേരളത്തെ മുടിപ്പിച്ച പിണറായി സര്‍ക്കാരിനെ നാടാകെ വെറുത്ത് നില്‍ക്കുമ്പോള്‍ നാട് കോണ്‍ഗ്രസ് സഖ്യത്തെ വോട്ടു ചെയ്തു ജയിപ്പിക്കാന്‍ പെട്ടിയില്‍ എണ്ണം സൂക്ഷിച്ചു വച്ചിട്ടുണ്ട്. പെട്ടിയെ നിങ്ങള്‍ സംരക്ഷിച്ചാല്‍ മതി. കള്ളത്തരങ്ങള്‍ മാത്രം അറിയാവുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിനെ നയിക്കുന്നവരും. ചതിയും വഞ്ചനയും പ്രതീക്ഷണം. കാവല്‍ മന്ത്രിസഭയെയും, സെക്രട്ടറിയേറ്റിലെ ഫയലുകള്‍ക്കും കാവല്‍ ഏര്‍പ്പെടുത്തണം. ഇനിയും അഴിമതി രേഖകള്‍ അവര്‍ കത്തിക്കാതെ ശ്രദ്ധിക്കണം.
കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാക്കള്‍ ഒത്തുചേര്‍ന്ന് മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. പാര്‍ട്ടിക്കുള്ളില്‍ മാത്രം അഭിപ്രായങ്ങള്‍ പറഞ്ഞു തീര്‍പ്പാക്കുക. മാദ്ധ്യമങ്ങളെ കണ്ട് വായില്‍ വരുന്നത് പറയാതിരിക്കാന്‍ എല്ലാവരും കൂട്ടായ ശ്രമം നടത്തണം. യു.ഡി.എഫ്. നൂറിലധികം സീറ്റുകള്‍ നേടും. വിസ്മയം ആയാല്‍ 118 നേടും. എല്ലാ നേതാക്കന്മാരും ഏകദേശം അരനൂറ്റാണ്ടോളം പാര്‍ട്ടിയെ സ്‌നേഹിച്ചു വളര്‍ന്നു വന്നു അധികാര സ്ഥാനങ്ങളിലും മന്ത്രിമാരുമായി കേന്ദ്രമന്ത്രിമരായി ജനങ്ങളെ പ്രതിനിധീകരിച്ചവരാണ്. ഒരു വാര്‍ഡ് പ്രസിഡന്റ് പോലുമാകാത്ത ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ ഉളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് പ്രസ്ഥാനം. അവരോടു നിങ്ങള്‍ ക്രൂരത കാട്ടരുത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഇനി മുതലെങ്കിലും സംരക്ഷിക്കണം.
ഈ പ്രസ്ഥാനത്തിനു വേണ്ടി അനേകം മര്‍ദ്ദനങ്ങളും, സാമ്പത്തിക നഷ്ടം വന്നവരായ പ്രവര്‍ത്തകരെ പാര്‍ട്ടി ചേര്‍ത്തു പിടിക്കണം. പാര്‍ട്ടി ഒരു സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റി കെ.എസ്.യു. യൂത്തു കോണ്‍ഗ്രസ്സ് സ്‌കോട് ഉണ്ടാക്കി പ്രവര്‍ത്തകര്‍ക്കും സംരക്ഷണവും ഊര്‍ജ്ജവും നല്‍കണം. പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കു ഭയം തോന്നണം.
നേതൃത്വ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്മാരും പാര്‍ട്ടിയുടെ പണം കൊണ്ട് ധനവാന്മാരാകാന്‍ ഇനി മുതല്‍ അനുവദിക്കരുത്. മാത്യു കുഴല്‍നാടനെ മാതൃക ആക്കി ജീവിക്കാന്‍ തൊഴില്‍ കൂടി ചെയ്യാന്‍ പഠിപ്പിക്കണം. 75 വയസ്സു കഴിഞ്ഞവര്‍ ഉപദേശകരായി പ്രവര്‍ത്തിച്ച് ചെറുപ്പക്കാരെയും, സ്ത്രീകളെയും മുമ്പോട്ടു കൊണ്ടുവരണം. ഭാവി അവരുടെ കരങ്ങളില്‍ ഭദ്രമാക്കണം. മരണം വരെ അധികാരത്തില്‍ തുടരണമെന്നു ആരും വാശിപിടിക്കരുത്. കൂട്ടായി പ്രവര്‍ത്തിക്കുക. അധികാരം അഹങ്കാരമാക്കരുത്.
ജയ്ഹിന്ദ്.
ചാരുമൂട് ജോസ്