Image

ഹൂസ്റ്റണ്‍ ക്‌നാനായ മക്കള്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി. മാര്‍ മാത്യു മെത്രാന്റെ രാജി ആവശ്യപ്പെട്ടു.

Published on 14 April, 2026
ഹൂസ്റ്റണ്‍ ക്‌നാനായ മക്കള്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി. മാര്‍ മാത്യു മെത്രാന്റെ രാജി ആവശ്യപ്പെട്ടു.

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഒത്തുകൂടിയ കനാനായ മക്കള്‍ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ഈ വിധി ചോദിച്ചു വാങ്ങിയതാണ് എന്ന ആശയത്തോട് കൂടുതല്‍ പേരും സംസാരിക്കുകയും ഇനിയും കൂടുതല്‍ പണം മുടക്കി അപ്പീലിന് പോകുന്നതില്‍ യാതൊരു കഴമ്പും ഇല്ല എന്നും അഭിപ്രായപ്പെട്ടു.

കൊടുത്തിരിക്കുന്ന അഫിഡാവിറ്റ്  മാറ്റാതെ യാതൊരു കാരണവശാലും അപ്പീലിനു പോയാല്‍ വിജയിക്കില്ല എന്ന് എല്ലാവരും തന്നെ സംസാരിച്ചു.
ഇന്നിവിടെ കൂടിയ ക്‌നാനായ സമൂഹത്തിലെ മക്കള്‍ ചേര്‍ന്നു കോട്ടയം രൂപതാ നേതൃത്വം എടുത്ത നടപടിയെ അപലപിക്കുകയും മെത്രാപ്പോലീത്ത തല്‍സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതാണ് ഈ അവസരത്തില്‍ ഉചിതം എന്നും അഭിപ്രായം വന്നു. ക്‌നാനായ മക്കളുടെ മുഖമുദ്രയായ

'ജന്മവും കര്‍മ്മവും' അംഗീകരിക്കാത്ത ആത്മീയ നേതൃത്വതെത അംഗീകരിക്കേണ്ട എന്ന് പ്രമേയം തദവസരത്തില്‍ പാസാക്കുകയും ചെയ്തു.

ജോജോ തറയില്‍, ഫില്‍സ് മാത്യു മാപ്പിളശ്ശേരി, ജിമ്മി കുന്നശ്ശേരി, ഷിജു കണ്ണച്ചാന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോജോ തറയില്‍ അറിയിച്ചതാണിത്.

 

Join WhatsApp News
വെള്ളയടിച്ച കുഴിമാടങ്ങൾ 2026-04-14 13:43:28
ഇന്ന്, സിറോമലബാർ ബിഷപ്പ്മാരും പുരോഹിതരും, അവരുടെ ചെയ്തികൾ മൂലം, അവഹേളിക്കപെട്ടുകൊണ്ടിരിക്കുന്നു. അധികാര, പണ മോഹം നിമിത്തം, അവർ ഗർവിഷ്ടരും അഹങ്കാരികളും താന്തോകളും ആയി മാറിയിയിരിക്കുന്നു. ക്രിസ്തുവിന്റെ പ്രമാണങ്ങൾ, അവർക്ക് അന്യമായി, വെള്ളയടിച്ച കുഴിമാടങ്ങൾ ആയി മാറി.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-14 16:03:31
💥🔥ഈ പുരോഹിതർ ഇങ്ങനെ അഹങ്കാരികൾ ആകാൻ ആരാ കാരണക്കാർ???? മൊണ്ണകൾ - അല്ലാതാരാ.??അനുഭവിച്ചോ 🤮🤮🤮🍌🍌🍌 Rejice
JOHNY 2026-04-14 19:54:20
ഒരു ഡി എൻ എ ടെസ്റ്റിൽ തീരാവുന്നതേയുളൂ ഈ യഹൂദരക്തവാദവും തള്ളുകളും. ആധുനിക സമൂഹത്തിൽ ജീവിക്കുന്ന പ്രാകൃത ഗോത്ര മനുഷ്യർ ഈ നൂറ്റാണ്ടിലും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-14 21:49:19
💥🔥സത്യത്തിൽ ഇവർ കേരളത്തിലോ ഭാരതത്തിലോ ജീവിക്കേണ്ടിയവരല്ല. അപ്പോൾ പിന്നെന്തിനാ ഇവർ മലബാർ Rite ന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നത്????. 🔺ഏതായാലും ഹൈക്കോടതി ഇവരെ ആവശ്യത്തിന് ഊക്കി വിട്ടിട്ടുണ്ട്. ഡൽഹിയിലോട്ട് അപ്പീലും കൊണ്ടു ചെന്നാൽ മതി, ബാക്കി ഉള്ളതൂടെ വാങ്ങിച്ചോണ്ടും പോരാം🔻.DNA ടെസ്റ്റ്‌ നടത്തിയാൽ എന്താ, ഇവന്മാരുടെ വാദം അവർ ഒന്നും കൂടി ഊട്ടി ഉറപ്പിക്കും.അല്ലാതെന്താ????അതിൽ തെറ്റില്ലാ, ഇവർ അവിടെ നിന്നും വന്നവരായിരിക്കാം. 💀നിയാണ്ടർത്താളിന്റെ പോലും നാലു ശതമാനം ജീനുകൾ നമുക്കെല്ലാം കിട്ടിയിട്ടുണ്ട്. ☠️പക്ഷേ, ഇട കലർന്നില്ലെങ്കിൽ , ഇവന്മാർ Genetical രോഗങ്ങൾ പിടിച്ച് കുറ്റിയറ്റു പോകും, അത്ര തന്നേ.♀️♂️⚧️⚕️ Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക