Image

എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ’

ഡോ: ഷാ സുൽത്താൻ Published on 14 April, 2026
എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ’

"പ്രാർത്ഥന ഫലിക്കുമോ" എന്ന വിഷയത്തിൽ മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ, "എസ്സെൻസ് ഫെസ്റ്റിൽ" പാസ്റ്റർ ഷിബു പീടിയേക്കലുമായി ശ്രീ.ജെയിംസ് കുരീക്കാട്ടിൽ സംവാദം നടത്തുന്നു. 

മനുഷ്യരിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും മത കുടുംബങ്ങളിൽ ജനിച്ചുവീഴുന്നവരാണ്. പിന്നീട് അവർ വളരുമ്പോൾ അവരുടെ മാതാപിതാക്കളുടെ മത വിശ്വാസങ്ങളും അവരോടൊപ്പം വളരുന്നു. ആ മതത്തിന്റെ മാത്രം വിശ്വാസങ്ങളും പ്രാർത്ഥനകളും ദൈവങ്ങളും അവർക്ക് പ്രിയപെട്ടതാകുന്നു. അതെ സമയം തന്നെ അയൽപക്കകാരന്റെ ദൈവവും വിശ്വാസങ്ങളും അവന് അന്ധവിശ്വാസങ്ങളും അസബന്ധങ്ങളുമായി തോന്നി തുടങ്ങും. എന്റെ ദൈവം മാത്രമാണ് ആരാധനക്ക് അർഹൻ എന്ന ഒരു ദിവസം തന്നെ പല തവണ മൈക്കിലൂടെ വിളിച്ചുപറയാനും അവൻ തയ്യാറാകും. മതം സ്നേഹമാണ് കരുണയാണ് എന്നൊക്ക പുറമെ പറയുമ്പോഴും ഇതര മത വിശ്വാസങ്ങളോടുള്ള വെറുപ്പും അസഹഷണിതയും ഉള്ളിൽ കൊണ്ട് നടക്കുകയും ചെയ്യും. ഈ സങ്കുചിത ബോധ്യങ്ങളിൽ നിന്നും മനുഷ്യനെ സ്വതന്ത്ര ചിന്തയിലേക്ക് ഉണർത്താനും ശാസ്ത്ര അഭിരുചിയും മാനവികതയും വളർത്താൻ പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്താ  കൂട്ടായ്മായാണ് എസ്സെൻസ് ഗ്ലോബൽ. 

എസ്സെൻസ് ഗ്ലോബൽ രണ്ട് വർഷം മുമ്പ് ഡെട്രോയിറ്റിൽ നടത്തിയ എസ്സെൻസ് ഫെസ്റ്റിൽ, "ബൈബിളിലെ ദൈവം സത്യമോ മിഥ്യയോ എന്ന വിഷയത്തിൽ സംവാദം നടത്തിയിരുന്നു. പാസ്റ്റർ ഷിബു പീടിയേക്കലുമായി സി രവിചന്ദ്രൻ നടത്തിയ സംവാദത്തിന്റെ തുടർച്ചയാണ് "പ്രാർത്ഥന ഫലിക്കുമോ" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഡാലസിലെ സംവാദം. പാസ്റ്റർ ഷിബു പീടിയേക്കൽ, ഇവാഞ്ചലിക്കൽ മലയാളീ ക്രിസ്ത്യൻ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ക്രൈസ്തവ തത്വചിന്തകനാണ്. 25 വർഷങ്ങളായി വിവിധ പെന്തക്കോസ്ത് സഭകളെ നയിച്ച അനുഭവ സമ്പത്തുള്ള പാസ്റ്റർ ഷിബു പീടിയേക്കൽ ഇന്ന് സഭകളെ ഏകോപിപ്പിക്കുന്ന എക്യുമെനിക്കൽ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു. 

പാസ്റ്ററുമായി  സംവാദ നടത്താൻ ഡെട്രോയിറ്റിൽ നിന്നുമെത്തുന്നത് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ ശ്രീ. ജെയിംസ് കുരീക്കാട്ടിലാണ്. രണ്ട് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നുകാട്ടുന്ന, "മല്ലുക്ലബ്ബിലെ സദാചാര തർക്കങ്ങൾ" എന്ന കഥാസമാഹാരവും, "ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ" എന്ന കവിതാ സമാഹാരവും. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും മത തീവ്രവാദത്തിനും എതിരെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഏറെ ശ്രേദ്ധേയമാണ്. 

എസ്സെൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും പ്രൊഫ:ടി ജെ ജോസഫ് സാറും മുഖ്യ അഥിതി യായി എത്തുന്നുണ്ട്. എഴുത്തുകാരനും സിനിമ നിർമ്മാതാവും നടനുമായ ശ്രീ. തമ്പി ആന്റണി "വിശ്വാസം വിദ്വെഷമാകുമ്പോൾ "എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. കൂടാതെ വിവിധ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്. 

അറിവുകളുടെയും മാനവിക ദർശനങ്ങളുടെയും ഈ "ബിഗ് ബാങ്ങ്"ലേക്ക്   എല്ലാവരെയും സ്നേഹപൂർവ്വം  ക്ഷണിക്കുന്നു. 

for Registration: https://forms.gle/mLZpHXE36JLkB6Tn7

Join WhatsApp News
Sha 2026-04-14 03:05:11
James Kureekkattil ഇത്തവണ വേദിയിലെത്തുന്നത് വെറുമൊരു പ്രഭാഷകനായല്ല —This time a spectacle you don’t want to miss! മൂർച്ചയുള്ള വാക്കുകൾ, ഭയമില്ലാത്ത നിലപാടുകൾ, വിട്ടുവീഴ്ചയില്ലാത്ത യുക്തി... അദ്ദേഹം വെറുതെ വാദിക്കുകയല്ല ചെയ്യുന്നത് — മറിച്ച് ഓരോ ആശയങ്ങളെയും കീറിമുറിച്ച് വിശകലനം നടത്തും . നമ്മൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്... എന്നാൽ ഇത്തവണ, നേർക്കുനേർ പോരാടുന്ന ഒരു മഹാ-സംവാദത്തിന് (debate) നിങ്ങൾ സാക്ഷ്യം വഹിക്കും. ⚡ ഇത്തവണ നിങ്ങൾ കാണാൻ പോകുന്നത് ഒരു പ്രസംഗമല്ല. 🔥 ഒരു ചർച്ചയുമല്ല. 💥 ഇത് ആശയങ്ങളുടെ തീപാറുന്ന ഉരസലായിരിക്കും ! “പ്രാർത്ഥന ഫലിക്കുമോ?” — Dallas അതിനുള്ള ഉത്തരം കണ്ടെത്തുന്നു, esSENSE Fest USA യിലൂടെ .
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-14 06:56:25
💥🔥അതിന് മെയ് 30 വരെയൊന്നും കാത്തിരിക്കേണ്ടിയ ആവശ്യം ഇല്ലാ ഡോക്ടർ.ഷാ. പ്രാർത്ഥന ഫലിക്കില്ലെന്നു വിശ്വാസികൾ തന്നെ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നതല്ലേ?? പ്രാർത്ഥന ഫലിക്കുമായിരുന്നെങ്കിൽ ഏതെങ്കിലും ലോകത്തിലെ ഒരു വിശ്വാസി ഒറ്റ പ്രാവശ്യം " കർത്താവേ ഈ ലോകത്തിലുള്ള എല്ലാവർക്കും സുഖവും സന്തോഷവും നീ നൽകേണമേ " എന്നു പ്രാർത്ഥിച്ചാൽ മതിയായിരുന്നല്ലോ . May 30-ന് ഒരു നഴ്സറി സ്ക്കൂൾ വിദ്യാർത്ഥി മാത്രം മതിയല്ലോ ഷിബുവിനോട് പ്രാർത്ഥന കൊണ്ട് എന്തെങ്കിലും നടക്കുമോ എന്ന് ചോദിക്കാൻ.Omnipotent ആയ ദൈവം അത് അന്നേരം തന്നേ സാധിച്ചേനേ. പക്ഷേ അങ്ങേ തലയ്ക്കൽ എടുക്കാൻ ആളില്ലാത്ത ഫോൺ സംഭാഷണം ആണ് പ്രാർത്ഥന. മനുഷ്യൻ അവനോടു തന്നേ പറയുന്ന അവന്റെ Wishful Thinking ആണ് പ്രാർത്ഥന. ഒരു പല്ലിയുടെ വാൽ മുറിഞ്ഞാൽ ഒരു പ്രാർത്ഥനയും കൂടാതെ 15 ദിവസത്തിനുള്ളിൽ ആ വാൽ തിരികെ അതു പോലെ വളരും. എന്നാൽ മാർ പാപ്പയുടെ വിരലിന്റെ ഒരു അറ്റം മുറിഞ്ഞു പോയാൽ ,ലോകത്തിലെ ആകാമാന കത്തോലിക്കർ 15 വർഷം തലയും കുത്തി നിന്ന് പ്രാർത്ഥിച്ചാലും ആ വിരൽ മുറിഞ്ഞു തന്നേ ഇരിക്കും. ഒന്നും വേണ്ടാ, May 30-ന് ഈ യോഗം നടത്താതിരിക്കാൻ പീടിയേക്കലിന് ഒന്ന് പ്രാർത്ഥിക്കാമോ????? ഏതെങ്കിലും ഒരു വിശ്വാസി പ്രാർത്ഥിച്ചാൽ ദൈവം അദ്ദേഹത്തിന്റെ തീരുമാനം മാറ്റുമോ???. അന്ന് കുരിശിൽ കിടന്ന് mr. കേശു അതി ദയനീയമായി നിലവിളിച്ച് പ്രാർത്ഥിച്ചിട്ടു പോലും ഒരു ദൈവവും വന്നില്ലല്ലോ വിടുവിക്കാൻ??? ഇപ്പോൾ ശ്രീ. ഷിബു പ്രാർത്ഥിക്കുന്നുണ്ടാകും "കർത്താവേ ഈ esSENSE -ന്റെ May 30-ന്റെ മീറ്റിംഗ് നടക്കരുതേ" എന്ന്. 🔻പ്രാർത്ഥിച്ചാൽ 100-ൽ 20% പൂർണ്ണമായും ഫലിക്കും. 20% ഒട്ടും ഫലിക്കില്ല. 20% നേരേ വിപരീതം നടക്കും. 20% partially നടക്കും. ബാക്കി 20% partially നടക്കില്ല.🔺 സഹജവും സാധ്യവും ആയ കാര്യങ്ങൾ മാത്രമേ ,ഒരു കൊട്ട കമഴ്ത്തി വച്ചു പ്രാർത്ഥിച്ചാലും mr. കേശുവിനോട് പ്രാർത്ഥിച്ചാലും നടക്കൂ. എന്നാൽ പിന്നേ പ്രാർത്ഥനയുടെ കുറവായിരുന്നോ കോവിഡ് മഹാ മാരി കാലത്ത്????? ഏതായാലും Dr. സുൽത്താന്റെ "റബ്ബറിനേ" കാൾ ഞങ്ങളുടെ "കേശുവിനാണ് " ഇന്ന് Market- ൽ കുറച്ചു കൂടി Demand. ഇസ്രായേലിന്റെ ദൈവത്തിനാണ് Dr. ഷാ സുൽത്താന്റെ , ഇറാനിയൻ ദൈവത്തേക്കാൾ കഴകത്ത് കൂടുതൽ. ഞാനും വരുന്നുണ്ട് ഡാല്ലസിൽ, എന്റെ ഇടത്തേ കയ്യിലെ രണ്ടാമത്തെ വിരലിലെ അരിമ്പാറ ശ്രീ. ഷിബുവിനെ കൊണ്ട് പ്രാർത്ഥിച്ചു സുഖപ്പെടുത്താൻ. അതുപോലെ എന്റെ wallet -ൽ ഞാൻ കൊണ്ട് വരുന്ന ഒരു ഡോളർ ബില്ലിന്റെ സീരിയൽ നമ്പർ ഷിബുവിനെ കൊണ്ട് പ്രാർത്ഥിച്ചു പറയിക്കാനും. 🔶കുരീക്കാട്ടിൽ ഒന്നും വേണ്ടാ, 'ടോമീ സെബാസ്റ്റ്യൻ' മാത്രം മതി , ശ്രീമാൻ.ഷിബുവിന്റെ പപ്പും പൂടയും പറിക്കാൻ. കർത്താവേ കാത്തോളണേ, മൂർഖൻ പാമ്പിന്റെ മാളത്തിലാണ് നിന്റെ വിലയേറിയ ദാസൻ കൈ അല്ലാ, തല കൊണ്ട് വച്ചിരിക്കുന്നത്. ശ്രീ ജെയിംസ് കുരീക്കാട്ടിൽ വെറും 5 മിനുറ്റ് പ്രസംഗിച്ചാൽ മതി, ശ്രീ .ഷിബുവിന്റെ അല്ലാ, സാക്ഷാൽ mr. കേശുവിന്റെ തന്നെ വെടി തീരും 30-ന്. മിക്കവാറും നേരത്തേ കാലത്തേ ഷിബു പരിപാടി നിർത്തി പോയാൽ അദ്ദേഹത്തിന് നടന്ന് വീട്ടിൽ പോകാം. അല്ലാ, മീറ്റിംഗ് മൊത്തം കഴിഞ്ഞിട്ട് പോകാനാണ് Plan എങ്കിൽ, അദ്ദേഹം 911 തന്നേ വിളിച്ച് ആംബുലൻസിൽ പോകേണ്ടി വരും. പിന്നെ, Dr. സുൽത്താൻ ഉള്ളതു കൊണ്ട് CPR -ഉം FirstAid -ഉം ഒക്കെ കൊടുക്കാമല്ലോ . { ഒരാൾ പ്രാർത്ഥിക്കുക എന്നു പറഞ്ഞാൽ തന്നേ ,ദൈവം ഉണ്ടാകാൻ ഒരു സാധ്യതയുമില്ലാ ഇല്ലാ എന്ന് അയാൾ തന്നേ വിളിച്ചു പറയുകയാണ്. ഒരു Placebo ഫലത്തിനപ്പുറത്ത് ഏതെങ്കിലും ഒരാൾക്ക് ഇന്നുവരെ പ്രാർത്ഥന കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായതായി തെളിയിക്കാമെങ്കിൽ ഞാൻ 15 കോടി ഭാരതരൂപ ഡാലസിലെ ഈ മീറ്റിംഗിൽ വച്ച് കൊടുക്കുന്നതായിരിക്കും. അവിടെ വച്ച് ശ്രീ. ഷിബു പീടിയേക്കൽ പ്രാർത്ഥിച്ച് എന്തെങ്കിലും ഒരു കാര്യം തെളിയിച്ചു കാണിച്ചാൽ 10000.00 പതിനായിരം അമേരിക്കൻ ഡോളർ ഞാൻ അദ്ദേഹത്തിന് ആ സ്റ്റേജിൽ വച്ച് കൊടുക്കുന്നതായിരിക്കും. അതു പോലെ അവിടെ വച്ചു തന്നേ ഞാൻ അദ്ദേഹത്തിന്റെ അടിമ ആയി തീരുകയും ചെയ്യും. എന്റെ പേര് = റെജീസ് ജോൺ. എന്റെ e-mail വിലാസം = malayaly3@gmail.com. എന്റെ ബാങ്ക് = Bank Of America. എന്റെ അക്കൗണ്ട് നമ്പർ =488124874305. ശ്രീമാൻ. പീടിയേക്കൽ പ്രാർത്ഥിച്ചിട്ടും ഒന്നും സംഭവിച്ചില്ലെങ്കിൽ എനിക്ക് പൈസ തിരികെ ഒട്ടു തരികയും വേണ്ടാ. ഏതായാലും എന്റെ അരിമ്പാറ മാറാൻ പ്രാർത്ഥിക്കണം, പിന്നെ ഒരു ഡോളർ നോട്ടിന്റെ സീരിയൽ നമ്പർ പറയുകയും വേണം. ഇത്രയും ചെയ്താൽ 15 കോടി ഭാരത രൂപാ ഞാൻ തരും. {മറ്റേ പതിനായിരം ഡോളർ - അതു ഷിബു തന്നേ ഒരു അത്ഭുതം അന്ന് പ്രാർത്ഥിച്ച് സ്റ്റേജിൽ കാണിക്കുന്നതിനാണ്.}🔷🔅 റെജീസ് john
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-14 09:45:20
💥🔥ഭൂമിയിൽ എന്നെങ്കിലും എവിടെയെങ്കിലും, പ്രാർത്ഥിച്ച് ഒരാൾക്ക് ഒരു കാര്യം നടന്നു എന്നു {തെളിവ് പോലും വേണമെന്നില്ല } ആരെങ്കിലും ഒന്ന് Claim ചെയ്താൽ മാത്രം മതി, അന്ന് ആ നിമിഷം പിന്നെ ഭൂമിയിലെ എല്ലാം Freeze ആകും.നാളിതുവരെയുള്ള ഏല്ലാ നിയമങ്ങളും തത്വങ്ങളും, ഫിലിസോഫികളും എല്ലാം, നാളിതുവരെയുള്ള ചലന, ബല ജീവിത, പ്രകൃതി നിയമങ്ങളെല്ലാം താറു മാറാകും .പിന്നീട് പുതിയൊരു ജീവിതം ആയിരിക്കും ഭൂമിയിൽ തുടങ്ങുക. ന്യൂട്ടൻന്റേയും ഐൻസ്റ്റീട്ന്റെയും എല്ലാ കണ്ടു പിടിത്തങ്ങളും റദ് ആക്കപ്പെടും. പിന്നെ തീർന്നു ഭൂമി. എല്ലാ Science, Maths Physics ഇക്യുവേഷൻസ് -ഉം Cancel ആയിപ്പോകും. ആദ്യം മുതൽ ഭൂമി പിന്നേയും കറങ്ങാൻ തുടങ്ങും. ആരാണ് ഇങ്ങനെ ഒരു വിഷയം esSENSE -നു വേണ്ടി തെരെഞ്ഞെടുത്തതെന്നു ആദ്യം കണ്ടെത്തണം. ശ്രീ. രവി ചന്ദ്രൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഇതു അറിഞ്ഞിരുന്നെങ്കിൽ. ഏതായാലും ശ്രീ. കുരീക്കാട്ടിലിന് വെറുതേ സ്റ്റേജിൽ കുത്തി ഇരുന്ന് ഉറങ്ങാം അത്രയും നേരം. ശ്രീ പീടിയേക്കൽ എന്തെങ്കിലും ഉടായിപ്പ് ന്യായീകരണങ്ങൾ പറഞ്ഞിട്ട് പൊയ്ക്കോളും. അതു കേട്ടാൽ മാത്രം മതി പ്രാർത്ഥനയുടെ ഫല പ്രാപ്തി എന്തും മാത്രം ഉണ്ടെന്ന് കാണികൾക്കും കേൾവിക്കാർക്കും മനസ്സിലാക്കാൻ. ‼️ ഷിബു പെട്ടു , കുരീക്കാട്ടിൽ രക്ഷപ്പെട്ടു.🧨 ഏതു ദൈവത്തോട് പ്രാർത്ഥിച്ചാലാണ് ഫലം ഉണ്ടാകുക എന്നു കൂടി ശ്രീ. ഷിബു പറയുമെന്ന് പ്രതീക്ഷിക്കുന്നു.🔺 കൃഷ്ണനോടും ഏശുവിനോടും അള്ളാ യോടും പ്രാർത്ഥിച്ചാൽ ഫലം കിട്ടുമെന്ന് ഷിബു പറഞ്ഞാൽ, ഷിബു പെടും🔺. ഏശുവിനോട് മാത്രം പ്രാർത്ഥിച്ചാലേ ഫലം കിട്ടൂ എന്നു പറഞ്ഞാലും ഷിബു പെടും🔺, വെറുതേ പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്നു പറഞ്ഞാലും പെടും ഷിബു🔹. ഒന്നുകിൽ അമ്മ പട്ടി ഇറച്ചി തിന്നും, അല്ലെങ്കിൽ അപ്പൻ അടി കൊള്ളും. ഷിബു പീടികയേക്കൽ എങ്ങനെ ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷ പ്പെടുമോ ആവോ...🫣 കണ്ടറിയണം കോശീ, നിനക്കുള്ളത് വരുന്നുണ്ട്👹. മിക്കവാറും ശ്രീ. പീടിയേക്കൽ SICK വിളിക്കാൻ ചാൻസ് ഉണ്ട്.പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമെന്ന് ഷിബു പറഞ്ഞാൽ, ഷിബുവിന്റെ ദൈവത്തേ ഷിബു തന്നെ Cancel ചെയ്യുന്നതിന് തുല്യമല്ലേ? അപ്പോൾ Freewill, Pre-determination, Omniscient, Omnipotent ഒക്കെ എങ്ങനെ ശ്രീമാൻ .ഷിബു Define ചെയ്യും.??? ഏതായാലും ഈ വിഷയം തെരെഞ്ഞെടുത്തത് esSENSE -ന്റെ പോരായ്മ തന്നെയാണ്. സംശയമില്ല. ഇത്‌ ഞാൻ ശ്രീ. രവിചന്ദ്രനെ ഇന്നു തന്നെ വിളിച്ച് അറിയിക്കുന്നതായിരിക്കും. അദ്ദേഹം എന്തെങ്കിലും നടപടി എടുക്കുമായിരിക്കും. ഒരു 2010-ൽ ഒക്കെ esSENSE -ഉം ശ്രീ. രവിച്ചന്ദ്ര-നും ഒക്കെ ചർച്ച ചെയ്തു കഴിഞ്ഞ, Expiry ആയ വിഷയം ആയിപ്പോയി ഇത്‌ എന്റെ സുൽത്താനേ ( ഡോക്ടറേ ). 🤮. റെജീസ് JOHN
Johny 2026-04-14 18:15:50
പ്രാർത്ഥ ഫലിക്കുമായിരുനെങ്കിൽ പോപ്പ് പ്രാത്ഥിച്ചു യൂദ്ധം നിർത്തുമായിരുന്നു . വെറുതെ ട്രാമ്പുമായി കടി പിടി കൂടുമായിരുന്നില്ല .
Sudhir Panikkaveetil 2026-04-14 19:56:02
പ്രാർത്ഥന ഫലിക്കുമോ എന്ന ആശങ്കയിൽ തന്നെ ഉത്തരം ഉണ്ട്. സംശയമാണ് കൂട്ടരേ, പിന്നെ സമയവും പണവുമുള്ളവരുടെ ഒരു വിനോദം. കാണികൾക്കും ഒരു രസം. പ്രാർത്ഥന ഫലിച്ചാലും ഇല്ലെങ്കിലും പ്രാർത്ഥിക്കുക എന്നത് ഒരു അനുഷ്ഠാനമായി കഴിഞ്ഞു. അതിൽ നിന്നും മനുഷ്യർ മുക്തരാകുക പ്രയാസം. അങ്ങനെയുള്ള മനുഷ്യരുടെ മനസ്സ് , അതാണ് ചൂഷണം ചെയ്യപ്പെടുന്നത്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-15 00:17:34
💥👍അതേ ശ്രീ. Johny, & Sudhir, പ്രാർത്ഥന എന്നു പറഞ്ഞാൽ തന്നേ 🔺ബ്രാ ബ്രി ബേ🔺അല്ലേ??? ie, {Bragging, Bribing, & Begging}. നമ്മൾ ഇപ്പോൾ ഏത് അവസ്ഥയിൽ ആണോ ഇരിക്കുന്നത് , ആ പ്രത്യേക അവസ്ഥ ദൈവത്തിന്റെ Plan ആണ്. ദൈവത്തിന്റെ അറിവും സമ്മതവും ഉണ്ട് ആ അവസ്ഥക്ക്. അപ്പോൾ പിന്നെ ആ അവസ്ഥ തെറ്റ് ആണെന്നും, ദൈവത്തിന്റെ തീരുമാനം പുന:പരിശോധന നടത്തണം എന്നുമല്ലേ പ്രാർത്ഥിക്കുന്നത്??? ഗുഹ്യ രോമങ്ങൾ പോലും എണ്ണി തിട്ടപ്പെടുത്തിയവൻ നമുക്ക് Cancer രോഗം വരുത്തിയാൽ അത് പ്രാർത്ഥിച്ച് ഭേദമാക്കാൻ പാസ്റ്റർ അല്ലെങ്കിൽ വിശ്വാസി ശ്രമിക്കുന്നത് ദൈവത്തിന്റെ തന്തയ്ക്കു വിളിക്കുന്നതിന്‌ തുല്യമല്ലേ??? എത്ര വർഷങ്ങൾ ദൈവം ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും കഴിഞ്ഞിട്ടായിരിക്കും റെജീസ് നെടുങ്ങാടപ്പള്ളിക്ക് Cancer വരട്ടേ എന്ന് കല്പിച്ചിട്ടുണ്ടാകുക.‼️ആ Cancer -നെ പ്രാർത്ഥിച്ച് Cancel ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ വെടി തീർന്നില്ലേ??? പ്രാർത്ഥന - അത് ഒരർത്ഥത്തിൽ വിശ്വാസികൾ ദൈവത്തെ തൂറിവാരി എറിയുകയല്ലേ ചെയ്യുന്നത്??? അല്ലേ???? ദൈവം ചെയ്തത് തെറ്റ് ആണെന്നല്ലേ വിശ്വാസി പറയുന്നത്???? 🔷മാത്തുള്ള മാളത്തിൽ മിഴിച്ചിരിക്കും.🐀🐁🐀🐁🐀🐁 മണ്ടൻ മിണ്ടില്ല ഇതിനൊന്നും. അതാണ് ഞാൻ പറഞ്ഞത്, ഇപ്രാവശ്യം ശ്രീ. കുരീക്കാട്ടിലിന് വാ തുറക്കേണ്ടിയ ആവശ്യം വരില്ല. ശ്രീ. പീടിയേക്കൽ എന്തെങ്കിലും "ബൈബിൾവിഡ്ഢിത്തരങ്ങൾ" വിളിച്ച് പറഞ്ഞിട്ട് പൊയ്ക്കോളും. അതൊരു സംവാദമായി കണക്കാക്കണ്ടാ. 💪🤣🤣🤣🤣 റെജീസ് John
J Kutty 2026-04-15 00:53:06
“പ്രാര്ത്ഥനക്കുത്തരം നല്കുന്നോനെ നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ ….. “ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു ഭക്തിഗാനം ആണ്. ഇതുവരെ ആർക്കൊക്കെ ഉത്തരം കിട്ടി കിട്ടിയില്ല എന്നൊന്നും അറിയില്ല. 2004 ഡിസംബർ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് വേളാങ്കണ്ണി പരിശുദ്ധ ദൈവ മാതാവിന്റെ ദേവാലയത്തിൽ പതിവുപോലെ വിശുദ്ധ ബലി നടക്കുമ്പോൾ ആണ് സുനാമി ആഞ്ഞടിച്ചു നൂറുകണക്കിന് വിശ്വാസികളോടൊപ്പം തുരുവോസ്തി അടക്കം വൈദികരും അൾത്താര ബാലന്മാരും തിരമാലകളിൽ നഷ്ടപ്പെട്ടതു, ഒരു വിശ്വാസിയായ എനിക്ക് എത്ര ആലോചിച്ചിട്ടും ഇതുവരെ പിടികിട്ടുന്നില്ല.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-15 04:07:41
💥🔥ഗിൽഗിമേഷ്, ഹമുറാബി, ഹോസ്റസ്, ഡയനേഷ്യസ്, മിത്രാസ്, സോരാഷ്ട്ര, കൃഷ്ണാ,........ ഇവരുടെയൊക്കെ കഥകൾ ക്രിസ്തിയാനിയുടെ പഴയനിയമം ഉണ്ടാകുന്നതിനും മുന്നേ, യഹൂദന്റെ തൽമൂദിനും മുന്നേ , യേശുവിനും യാഹ്വേയ്ക്കും മുന്നേ ഉണ്ടായതല്ലേ???‼️, SAME EXACT കഥ -വള്ളി പുള്ളി വിസ്സർഗ്ഗം ,കോമ വ്യത്യാസം ഇല്ലാതെ Copy അടിച്ചതല്ലേ?? ബൈബിൾ "ഫൺ ണ്ടി തർ" ആരെങ്കിലും എനിക്ക് ഉത്തരം തരാമോ?? ങേ?🔶 എന്നെ ആക്ഷേപിക്കല്ലേ 🙏. നാണമില്ലല്ലോ ക്രിസ്തിയാനീ ഈ ബാബിലോണിയൻ കഥകളൊക്കെ ഉളുപ്പില്ലാതെ മോഷ്ടിച്ചിട്ട് ബൈബിൾ കുത്തിക്കെട്ടാൻ...??. എന്നിട്ട് പറയുന്നു ഇത്‌ പRi =ശുദ്ധ ആത് മാവി ന്റേത് ആണെന്ന്.... ത്ഫൂ 🤮🤮🤮🤮🤮 റെജീസ് JOHN
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-15 06:22:56
💥🔥സത്യങ്ങളേയും വസ്തുതകളേയും കാൾ കള്ളങ്ങളും നുണകളും ആണ് മനുഷ്യന് എന്നും സഹായകരവും പ്രയോജനപ്രദവും ആയിട്ടുള്ളത്..... അതെന്താ അങ്ങനെ???? 🤔🔶😳 റെജീസ് John
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-17 12:19:53
💥🔥ഈ സംവാദം വളരെ Easy ആയിട്ട് നടക്കും.🔺 മോഡറേറ്റർ ആദ്യം ആ രണ്ടു പേരേയും - ശ്രീമാന്മാർ കുരീക്കാട്ടിൽ, പീടിയേക്കൽ - സദസ്സിന് പരിചയപ്പെടുത്തും. മോഡറേറ്ററിനെയും സ്വയം പരിചയപ്പെടുത്തും. എന്നിട്ട് സംവാദ നിയമങ്ങൾ പറയും. സമയവും നിശ്ചയിക്കും. എന്നിട്ട് Tose ഇടും. Tose കിട്ടിയ ആളെ ആദ്യം വിളിക്കും. കുരീക്കാട്ടിൽ പറയും -"പ്രാർത്ഥന ഫലിക്കില്ല," എന്നിട്ട് കസേരയിൽ പോയി ഇരിക്കും. പീടിയേക്കൽ പറയും "പ്രാർത്ഥന ഫലിക്കും", എന്നിട്ട് അദ്ദേഹം അവിടെ ആ സ്റ്റേജിൽ വച്ച്, പ്രാർത്ഥിച്ച് ഒരു കാര്യം ചെയ്തു കാണിക്കും. സംവാദം തീർന്നു. കുരീക്കാട്ടിൽ നാണിച്ചു തലയും താഴ്ത്തി, കാണികളുടെ കൂവലുകൾക്കും കളിയാക്കലുകൾക്കും ഇടയിലൂടെ ഇഴ്ഞ്ഞിഴഞ്ഞു എങ്ങനേലും ഒരു പരുവത്തിൽ കാറിൽ കയറി സ്ഥലം വിടും. ശ്രീ. പീടിയേക്കൽ വിജയ ശ്രീ ലാളിതനായി ട്രോഫിയും വാങ്ങി എല്ലാവരുടെയും കൂടേ ഫോട്ടോ യ്ക്ക് Pose ഉം ചെയ്ത് അങ്ങനെ നിൽക്കും. അത്രയേ ഉള്ളൂ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക