
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും രുചിയുടെ പുതുമകളാല്‍ ആകര്‍ഷിക്കാനും ഒരുങ്ങി 'കോമഡി കുക്ക്‌സ്' ഏപ്രില്‍ 18 മുതല്‍ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു.
ഷോയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടിയത്. പാചകവും തമാശയും കൈകോര്‍ക്കുന്ന ഈ വ്യത്യസ്തമായ എന്റര്‍ടെയിന്‍മെന്റ് ഷോ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
പ്രമുഖ ചലച്ചിത്രതാരം ഭാവനയുടെ OTT അരങ്ങേറ്റമായ ഈ ഷോയില്‍ പ്രശസ്ത ഷെഫ് നളന്‍ ഭാവനയോടൊപ്പം ജഡ്ജായി എത്തുന്നു.

ഹാസ്യവും പാചകവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരനിരയാണ് ഈ ഷോയുടെ പ്രധാന ആകര്‍ഷണം. അന്‍സിബ ഹസ്സന്‍, ശബരീഷ് വര്‍മ്മ, സുചിത്ര, സാബുമോന്‍, അനുമോള്‍, ഹംഗ്രി മഹി, സന്ധ്യാമ്മ, ജിയോ ജോസഫ്, എവിന്‍-കെവിന്‍, ഡെയ്ന്‍ ഡേവിസ്, മീനാക്ഷി രവീന്ദ്രന്‍, അശ്വിന്‍ വിജയന്‍, നെവിന്‍, സുബിന്‍ ടാര്‍സന്‍, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവര്‍ കുക്കുകളായും കൊമേഡിയന്‍മാരായും എത്തുന്നു.
ഒന്നും മുന്‍കൂട്ടി കണക്കാക്കാനാവാത്ത, ഓരോ നിമിഷവും അപ്രതീക്ഷിത വഴിത്തിരിവുകളും സര്‍പ്രൈസുകളും നിറഞ്ഞ അനുഭവമായിരിക്കും 'കോമഡി കുക്ക്‌സ്'. പാചകത്തിലെ പുതിയ പരീക്ഷണങ്ങളും ഹാസ്യത്തിന്റെ പുതുവൈഭവവും ഒരുമിച്ച് അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുന്ന ഒരു പ്രത്യേക വേദിയായിരിക്കും ഈ ഷോ.

ഏപ്രില്‍ 18 മുതല്‍ എല്ലാ ശനി-ഞായര്‍ ദിവസങ്ങളിലും, പുതിയ എപ്പിസോഡുകളുമായി 'കോമഡി കുക്ക്‌സ്' ജിയോഹോട്ട്സ്റ്റാറിലൂടെ എത്തും. അതേസമയം, ഏഷ്യാനെറ്റില്‍ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
അതോടൊപ്പം, ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10' ഏപ്രില്‍ 18 മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.30 ന് സംഗീത വിസ്മയം തീര്‍ക്കാന്‍ എത്തുന്നു.
ചിരിയുടെയും രുചിയുടെയും ഈ പുതിയ യാത്രയിലേക്ക് സ്വാഗതം... 'കോമഡി കുക്ക്‌സ്' - നിങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം!