
അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്‌സ് വീഡിയോ റിലീസായി.
നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്‌സിയില്‍ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെന്ന് ഗ്ലിംപ്‌സ് വീഡിയോ സൂചിപ്പിക്കുന്നു.
അജു വര്‍ഗീസ്, അര്‍ഷ ബൈജു, സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയവാണ് മറ്റു പ്രമുഖ താരങ്ങള്‍. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാര്‍ രശ്മി രജു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്.
ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ നിര്‍വ്വഹിക്കുന്നു. നിയാസ് മുഹമ്മദ് തിരക്കഥ സംഭാഷണം എഴുതുന്നു.
എഡിറ്റിംഗ്-സനത് ശിവരാജ്, സംഗീതം-അര്‍ക്കാഡോ,ആര്‍ട്ട്- രാഖില്‍, കോസ്റ്റ്യൂംസ്- സ്റ്റെഫി സേവ്യര്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,സൗണ്ട് ഡിസൈനര്‍-ശങ്കരന്‍ എ എസ്,കെ സി സിദ്ധാര്‍ത്ഥന്‍,സൗണ്ട് മിക്‌സിംഗ്-വിഷ്ണു സുജാതന്‍, സ്റ്റണ്ട് കോര്‍ഡിനേറ്റര്‍- എപിയന്‍സ്,റോബിന്‍ ടോം, പബ്ലിസിറ്റി ഡിസൈന്‍സ്-ടെന്‍ പോയിന്റ്, സ്റ്റില്‍സ്-അമല്‍ സി സദര്‍,വിഷ്വല്‍ പ്രോമോഷന്‍സ്- സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ സിനിമാ അനുഭവം നല്‍കാന്‍ പ്ലൂട്ടോയ്ക്ക് കഴിയുമെന്നാണ് ഗ്ലിംപ്‌സ് വീഡിയോ നല്‍കുന്ന സൂചന.
പി ആര്‍ ഓ- എ എസ് ദിനേശ്.