
11 ദിവസത്തിനുള്ളിൽ ലോക വ്യാപകമായി 150 കോടി ഗ്രോസ്സ് കളക്ഷൻ നേടാനൊരുങ്ങി വാഴ 2. ശനിയാഴ്ച്ച വരെ 140.32 കോടി നേടിക്കഴിഞ്ഞ ചിത്രം ഇന്ന് ഈവനിംഗ് ഷോകൾക്ക് മുന്നേ 150 കോടി പിന്നിടുമെന്നാണ് സൂചന. ഡൊമസ്റ്റിക്ക് ഗ്രോസ്സ് 80 കോടിക്ക് മേലും ഓവർസീസ് ഗ്രോസ്സ് 60 കോടിക്ക് മേലും വന്നു കഴിഞ്ഞു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ വാഴ 2 അടുത്ത വാരാന്ത്യത്തിൽ 200 കോടി ലോക വ്യാപക ഗ്രോസ്സ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
നവാഗതനായ സവിൻ സ. സംവിധാനം ചെയ്ത വാഴ 2 ൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളവതരിപ്പിച്ചിരിക്കുന്നത്. സുധീഷ് , ബിജുക്കുട്ടൻ, അജു വർഗ്ഗീസ്,വിജയ് ബാബു, അൽഫോൺസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും താര നിരയിലുണ്ട്.വിപിൻദാസിന്റതാണ് രചന.