Image

റെജീവ് സുഗു അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ

എബി തോമസ് Published on 13 April, 2026
റെജീവ് സുഗു അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ

ഡാളസ്: ഡാളസിലെ വിശ്വാസികൾ ഒരിക്കലും  മറക്കാത്ത  ക്രിസ്തീയ സേവനം പകർന്നു  നൽകിയ    അനുഭവങ്ങളുമായി റെജീവ് സുഗു അച്ചൻ നാട്ടിലേക്ക് മടങ്ങുന്നു.

ഡാളസ് ഗാർലാൻഡ് സി എസ് ഐ ഇടവകയിലെ സുഗു അച്ചന്റെ സേവനം സ്തുത്യർഹവും അനുഗ്രുഹീതവുമായിരുന്നു.   ഇടവക ജനങ്ങൾ മാത്രമല്ല ഡാളസിലെ  വിശ്വാസി സമൂഹം മൊത്തമായി പറയും റെജീവ്  സുഗു അച്ചന്റെ ക്രിസ്തീയ ദൗത്യം നൂറു ശതമാനവും മാതൃകാപരം  ആയിരുന്നു എന്ന്.

ഇടവക ജനങ്ങളെ ഒരു  മാലയിലെ മുത്തുകളെ പോലെ ഒന്നിച്ചു നിർത്തുവാനും ദൈവീക സ്നേഹം ഓരൊ കുടുംബത്തിലേക്കും പകർന്നു കൊടുക്കുവാനും അച്ചന് കഴിഞ്ഞു.  വ്യത്യസ്ത ജീവിത അനുഭവങ്ങളുടെ, നീറുന്ന വേദനകളുടെ നീർച്ചുഴിയിൽ അകപ്പെട്ട  കുടുംബങ്ങളെ കണ്ടെത്തി അവരുടെ വേദനയിൽ ഒരു അത്താണി ആയി ദൈവീക ദർശനത്തിലൂടെ അവർക്കു നേരായ വഴി കാട്ടി കൊടുത്ത മാർഗ്ഗദർശിയായിരുന്നു സുഗു അച്ചൻ.

സി എം എസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബാച്ചിലർ ഡിഗ്രി. തുടന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം. ഇഗ്നോ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ബിരുദവും മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിംഗ് മേജർ ആയി ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും സമ്പാദിച്ച അച്ചൻ ഇപ്പോഴും ഒരു സ്കൂൾ വിദ്യാർത്ഥിയെ പോലെ പഠനത്തിൽ മുഴുകുന്നു.  ഇപ്പോൾ ക്രിസ്ത്യൻ സ്റ്റഡീസിൽ പി എച് ഡി നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.

പുനെയിലുള്ള യൂണിയൻ ബൈബിൾ കോളേജിൽ നിന്നുമായിരുന്നു അച്ചന്റെ ബാച്ചിലർ ഓഫ് ഡിവിനിറ്റി ബിരുദം.

അച്ചന്റെ  വേദപുസ്തകജ്ഞാനം എടുത്തു പറയേണ്ടിരിക്കുന്നു. സങ്കീർത്തങ്ങൾ എല്ലാം തന്നെ മനഃപാഠമാക്കിയിട്ടുള്ള സുഗു അച്ചന് പഴയ നിയമത്തിലും  പുതിയ നിയമത്തിലുമുള്ള അസാധാരണമായുള്ള അറിവ്  അച്ചൻ നടത്തിയിട്ടുള്ള കൺവെൻഷൻ പ്രസംഗങ്ങളിൽ ഉടനീളം വ്യക്തമാണ് .

2011  -ൽ സി എസ്  ഐ സഭയിൽ ഡീക്കൻ. 2012 -ൽ ഇടവക ശുശ്രുഷക്കായി സഭ നിയമിച്ചു . തുടന്ന്   ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച് കരുമാടി, അസെൻഷൻ സി എസ് ഐ ചർച്ച് ഏനാത്ത്, സെന്റ് പോൾസ് സി എസ് ഐ ചർച്ച് അടൂർ, സെന്റ് മൈക്കിൾ സി എസ് ഐ ചർച്ച് കൊല്ലാട്, സെന്റ് പോൾസ് സി എസ് ഐ ചർച്ച് കാപ്പിൽ, ഹോളി  ട്രിനിറ്റി സി എസ് ഐ ചർച്ച് ആലുംപീടിയ, സെന്റ് തോമസ് സി എസ് ഐ ചർച്ച് തോലശ്ശേരി, സെന്റ് ജെയിംസ് സി എസ് ഐ ചർച്ച് കരിനിലം, സെന്റ് പോൾസ് സി എസ് ഐ ചർച്ച് വക്കോള, സെന്റ് മത്തായി സി എസ് ഐ ചർച്ച് മൺറോ തുരുത്ത്, സി എസ് ഐ ചർച്ച് കോൺഗ്രിഗേഷൻ അടൂർ എന്നീ ഇടവകകളിൽ  സ്തുത്യർഹമായ സേവനം അനുഷ്ടിച്ചിട്ടുള്ള സുഗു അച്ചൻ    സി എസ് ഐ സഭയുടെ മിഷൻ പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

കായംകുളം സ്വദേശിയും,സി എസ് ഐ സഭയിലെ സീനിയർ വൈദീകനുമായിരുന്ന റെവ. സുഗു ജേക്കബിന്റെ മകനായി ജനിച്ചു. ദൈവ ശുശ്രുഷക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു റെജീവ് സുഗു അച്ചൻ. അച്ചന്റെ സഹോദരൻ റെവ. സജീവ് സുഗു മഹാരാഷ്ട്രയിലുള്ള പുനെ സി എസ് ഐ ഇടവകയിൽ വികാരി അയി സേവനം അനുഷ്ടിച്ചു വരുന്നു.

ഭാര്യ  ഡയാന വിക്ടർ റെയ്മണ്ട് അച്ചന്റെ ഇടവക ശുശ്രുഷകളിലും,ഗാനശുശ്രുഷകളിലും അച്ചനോടൊപ്പം സഹായി ആയി.  ഇടവക അംഗങ്ങൾക്കിടിയിലും, മറ്റു സഭ അംഗങ്ങൾക്കും കൗൺസലിംഗ് നടത്തുവാൻ വേണ്ടി കൊച്ചമ്മയുടെ നിറ സാന്നിധ്യം അച്ചനോടൊപ്പം ഉണ്ടായിരുന്നു.

ഏഴ്  , മൂന്ന് വയസ്സുള്ള രണ്ടു മക്കൾ: റേഷ്യോനാ റെജീവ്, റൈൻ റെജീവ് എന്നിവർ.

സ്വന്തം ഇടവകയിലെ അംഗങ്ങളെ സ്നേഹിച്ചതുപോലെ സഭാ വ്യത്യാസം കൂടാതെ ഇതര സഭാ അംഗങ്ങളുടെ ഇടയിൽ ദൈവീക സ്നേഹം പകന്ന്, ഏവരുടെയും പ്രീതി നേടിയെടുത്ത് കോട്ടയം സി എസ് ഐ സെന്റ് സ്റ്റീഫൻ ചർച്ചയിലേക്ക് യാത്രയാവുന്ന റെജീവ് സുഗു അച്ചനും കുടുംബത്തിനും യാത്ര മംഗളങ്ങൾ നേരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക