Image

സ്വാമി വിവേകാനനന്ദന്റെ പൂർണകായ പ്രതിമ സിയാറ്റിലിൽ അനാവരണം ചെയ്തു (പിപിഎം)

Published on 12 April, 2026
സ്വാമി വിവേകാനനന്ദന്റെ പൂർണകായ പ്രതിമ സിയാറ്റിലിൽ അനാവരണം ചെയ്തു (പിപിഎം)

സിയാറ്റിലിൽ സ്വാമി വിവേകാനന്ദയുടെ പൂർണകായ പ്രതിമ അനാവരണം ചെയ്തു. ഇന്ത്യൻ തത്വ ചിന്തകന്റെയും ആധ്യാത്മിക നേതാവിന്റെയും പ്രതിമ യുഎസിലെ ഒരു സിറ്റി ഭരണകൂടം സ്ഥാപിക്കുന്നത് ഇതാദ്യമാണ്.

വെസ്റ്റ്ലാൻഡ് സ്‌ക്വയർ പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്. സിയാറ്റിൽ മേയർ കെയ്റ്റി വിൽ‌സൺ, ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌ത എന്നിവർ ചേർന്നാണ് അനാച്ഛാദനം നടത്തിയത്.

മേയർമാരായ ഡാന റാൽഫ് (കെന്റ്), നാൻസി ബാക്കസ് (ഓബേൺ), ടോം മക്കളോയ്ഡ് (ട്യുക്വില), എറിക് സിമ്മർമാൻ (നോര്മണ്ടി പാർക്ക്), കെല്ലി കാർട്ടീസ് (കിർക്ലൻഡ്) എന്നിവർ പങ്കെടുത്തു.  

സ്വാമി വിവേകാനന്ദ സ്മാരകം സിയാറ്റിൽ നഗരത്തിനു ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് നൽകിയ സംഭാവനയാണ്.

പ്രമുഖ ഇന്ത്യൻ ശിൽപി നരേഷ് കുമാർ കുമവത് ആണ് പ്രതിമ കൊത്തിയെടുത്തത്.

Seattle unveils Swami Vivekananda statue 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക