Image

രാമായണോത്സവം 2026: പോസ്റ്റർ പ്രകാശനം ശ്രീ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു

Published on 12 April, 2026
രാമായണോത്സവം 2026: പോസ്റ്റർ പ്രകാശനം ശ്രീ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു

വോർസെസ്റ്റർ: OHM UK (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 11-ന് വോർസെസ്റ്ററിലെ Tudor Grange Academyയിൽ സംഘടിപ്പിക്കുന്ന "രാമായണോത്സവം 2026" ന്റെ പോസ്റ്റർ പ്രകാശനം ശ്രീ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു. 

പോസ്റ്റർ പ്രകാശനം ചെയ്ത് നൽകിയ അനുഗ്രഹ സന്ദേശത്തിൽ പരിപാടിക്ക് എല്ലാ വിധ മംഗളാശംസകളും സ്വാമിജി നേർന്നു.
2016 മുതൽ യുകെയിലെ ഹിന്ദു സമൂഹത്തിനിടയിൽ ആത്മീയ, സാംസ്കാരിക. സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന സംഘടനയായ OHM UK, കുട്ടികൾക്കായുള്ള ബാലഭാരതി, ഹൈന്ദവ ആചാരങ്ങളോടും ഉത്സവങ്ങളോടും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന അദ്ധ്യാത്മിക സമിതി, വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്ന ചിദഗ്നി എന്നീ വിവിധ വിഭാഗങ്ങളിലെ കുട്ടായ്മകളെ കൂടി ഏകോപിപ്പിച്ചു കൊണ്ട് സമൂഹ സേവന രംഗത്ത് സംഘടന സജീവമാണ്.


യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്ന തരത്തിൽ ആദ്യമായാണ് OHM UK ഇത്തരമൊരു വിപുലമായ രാമായണോത്സവം സംഘടിപ്പിക്കുന്നത്. കുടുംബസൗഹൃദമായ ഏകദിന പരിപാടിയായി രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉത്സവത്തിൽ വിവിധ പ്രായവിഭാഗങ്ങൾക്കായി സാഹിത്യ. കലാ മത്സരങ്ങൾ സോളോയും ഗ്രൂപ്പും അടിസ്ഥാനത്തിൽ നടത്തപ്പെടും.
കവിതാരചന, കഥാരചന, ലേഖനരചന എന്നിവയോടൊപ്പം രാമായണ പാരായണം, ഭഗവദ് ഗീത ചൊല്ലൽ, നൃത്തം, ചെണ്ടമേളം, തിരുവാതിരക്കളി, ഭജൻ, നാടകാവിഷ്‌കാരം, രാമായണ പ്രശ്നോത്തരി തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങൾ.
മത്സരാർത്ഥികൾക്ക് അവരുടെ ഹിന്ദു സമാജങ്ങൾ മുഖേന എളുപ്പത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

മത്സരങ്ങളിൽ പങ്കെടുക്കുന്ന സമാജങ്ങൾക്ക് പോയിന്റ് അടിസ്ഥാനത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി അനുബന്ധിച്ചിരിക്കുന്ന അറിയിപ്പിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ohmukkerala@gmail.com
PH: 07774864598,
 

രാമായണോത്സവം 2026: പോസ്റ്റർ പ്രകാശനം ശ്രീ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക