Image

കുട്ടനാടിൻറെ കാഥികൻ 'തകഴി' : ആർ. ഗോപാലകൃഷ്ണൻ

Published on 10 April, 2026
കുട്ടനാടിൻറെ കാഥികൻ 'തകഴി' : ആർ. ഗോപാലകൃഷ്ണൻ

തകഴി ശിവശങ്കരപ്പിള്ള എന്ന 'ജ്ഞാനപീഠം' ജേതാവായ സാഹിത്യകാരൻ താമസിച്ചിരുന്ന 'ശങ്കരമംഗല' മെന്ന വീട്ടിലും പുരയിടത്തിലുമാണ് തകഴി സ്മാരകവും മ്യൂസിയവും പ്രവര്‍ത്തിക്കുന്നത്. തകഴി ശതാബ്‌ദിനാളിൽ അവിടെ എത്തിയപ്പോൾ (2012); പെരുമ്പടവം ശ്രീധരൻ, തകഴിയുടെ രണ്ടു പെൺമക്കൾ തുടങ്ങിയരോടൊപ്പമാണ് ഞാൻ അവിടെ എത്തിയത്.

ശങ്കരമംഗലം തറവാടിനോട് ചേര്‍ന്ന് കഥാകാരന്റെ കുടുംബാംഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയ 25 സെന്റ് സ്ഥലത്താണ് സ്മാരകവും മ്യൂസിയവും (2000) നില്ക്കുന്നത്:

ഇരിപ്പുമുറിയും അറയും അടുക്കളയും വരാന്തയും ഏതാനും മുറികളും ചേര്‍ന്ന ഏകദേശം 75 വര്‍ഷത്തിന്‍മേല്‍ പഴക്കമുള്ള ശങ്കരമംഗലം വീടാണ് ഇന്ന് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. തകഴി ഓർമ്മയുമായി ഒട്ടിനില്ക്കുന്ന ചാരു കസേരയും തകഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.

എഴുത്തുകാരനെ സംസ്കരിച്ച സ്ഥലത്തിനടുത്തു 'സമിതി മണ്ഡപം'വും അടുത്തു തന്നെ തകഴിയുടെ പൂർണ്ണകായ പ്രതിമയുമുണ്ട്.

27-ാം ഓർമ്മദിനത്തിൽ ആദര പ്രണാമം! 

 

Join WhatsApp News
Jayan varghese 2026-04-10 15:42:59
കല്ലിലും മരത്തിലും നിർമ്മിക്കുന്ന സ്മാരക ശിലകൾ കൊണ്ട് ഭൂമിയുടെ ഉപരിതലം മൂടിപ്പോകുന്ന ഒരു സാഹചര്യം നിലവിൽ വരും. അതു കൊണ്ടു തന്നെ ഉടൻ അത് അവസാനിപ്പിക്കേണ്ടതാണ്. ഇപ്പോൾത്തന്നെ എണ്ണൂറു കോടിയിലധികം വരുന്ന ഓരോ തലകൾക്കും ഓരോ സ്മാരകങ്ങൾ അവകാശപ്പെട്ടതാണ് എന്നതാണ് ആധുനിക ജനാധിപത്യ ബോധം. ഓരോ ഇരുപത്തഞ്ചു വർഷത്തിലും ഈ സംഖ്യ ഇരട്ടിക്കുന്നുണ്ടെങ്കിലും ഇത്രയും പേർ ഒഴിഞ്ഞു പോകുന്നുണ്ട് എന്നതിനാലാണ് നമുക്കിവിടെ നിൽക്കാൻ കഴിയുന്നത്. ഒഴിഞ്ഞു പോകാത്ത പ്രകൃതി വസ്തുക്കൾ കൊണ്ട് സ്മാരകങ്ങൾ നിർമ്മിച്ചാൽ ഉപരിതലം ഒരു പാറപ്പറമ്പായി പരിണമിക്കുകയും ഭൂമിയിലെ ആവാസ വ്യവസ്ഥ താളം തെറ്റുകയും ചെയ്യും. നമുക്കുറങ്ങാൻ നമ്മുടെ മണ്ണ് മതി. നമ്മൾ വന്ന നമ്മുടെ സ്വന്തം മണ്ണ്‌ ! ജയൻ വർഗീസ്.
ചാണക്യൻ 2026-04-10 16:25:45
കെ റെയിൽ പാതക്കുവേണ്ടി കേരളത്തിൽ ഉടനീളം നാട്ടിയ കുട്ടിക്കല്ലുകൾ ഉണ്ട്. ഇലക്ട്രിക് മിക്സികൾ വന്നതിനുമുമ്പ് കേരളത്തിൽ എല്ലാവീട്ടിലും അരകല്ലും അതിൻറ്റെ പിള്ളയും ഉണ്ടായിരുന്നു. {നായർ സമുദായത്തിലെ പിള്ള അല്ല ഉദ്ദേശിക്കുന്നത്] ആട്ടുകല്ലു ഉണ്ടായിരുന്ന വീടുകളിലും അതിൻറ്റെ പിള്ള ഉണ്ടായിരുന്നു. ഇവയൊക്കെ ഇന്ന് കുപ്പയിൽ കിടക്കുന്നു. നുറ്റാണ്ടുകൾക്ക് ശേഷം പുരാവസ്തു തേടുന്നവർ ഇവയെ എന്ത് വിളിക്കും? എല്ലാ വീട്ടിലും ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ എന്ന് ഇവയെ തെറ്റിദ്ധരിക്കുമോ? -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക