Image

നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര കോർപറേഷൻ ചെയർമാനായി നിയമിച്ചു

Published on 09 April, 2026
നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര കോർപറേഷൻ ചെയർമാനായി നിയമിച്ചു

ന്യൂഡൽ‌ഹി: ദേശീയ ചലച്ചിത്ര കോർപ്പറേഷൻ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി അറിയിച്ചത്.

മലയാളത്തിലും തമിഴിലും സിനിമ സീരിയൽ രംഗങ്ങളിൽ സുപരിചിതനായ നടനും രാഷ്ട്രീയക്കാരനുമാണ് കൃഷ്ണ കുമാർ. ഇന്ത്യൻ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ദൂദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ ന്യൂസ് റീഡറായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം സിനിമാ രംഗത്തേക്കെത്തുന്നത്.

Join WhatsApp News
Jayan Varghese 2026-04-10 15:17:21
രാഷ്ട്രീയം (.മതവും ) ഒരു ലാഭമുള്ള ഏർപ്പാടാണ്. കുറേക്കാലം നാണം കെട്ട് കാലു നക്കിയാലും കുറെ കഴിയുമ്പോൾ ഇഷ്ടദേവൻ പ്രത്യക്ഷപ്പെടും. ചോദിക്കുന്ന വരം തലയിൽ വച്ച് കൊടുത്ത് അനുഗ്രഹിക്കും. ഈ വരദാനം അടിമനസ്സിൽ ഒളിപ്പിച്ചു വച്ചവരാണ് ജന സേവനത്തിന്റെ പരിപാലകരായി വേഷം കെട്ടി നമുക്ക് മുന്നിലെത്തുന്ന മഹാരഥന്മാർ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക