Image

അജ്മല്‍ ദുബായ് ബ്രാന്‍ഡ് അംബാസഡറായി രണ്‍വീര്‍ സിംഗ്

റിയാസ് സി.എസ്. Published on 09 April, 2026
അജ്മല്‍ ദുബായ് ബ്രാന്‍ഡ് അംബാസഡറായി രണ്‍വീര്‍ സിംഗ്

മുംബൈ: ആഗോള സുഗന്ധലേപന ബ്രാന്‍ഡായ അജ്മല്‍ ദുബായിയുടെ ബ്രാന്‍ഡ് അംബാസഡറായി രണ്‍വീര്‍ സിങ്. ''യോര്‍ അണ്‍സീന്‍ പവര്‍'' എന്ന പുതിയ ക്യാമ്പെയ്നും കമ്പനി പുറത്തിറക്കി. രാജ്യത്തുടനീളം 575-ത്തിലധികം പിവിആര്‍ സ്‌ക്രീനുകളില്‍ ഈ പരസ്യ പ്രചാരണം പ്രദര്‍ശിപ്പിച്ചു. 

ക്യാമ്പെയ്നില്‍ 'അറിസ്റ്റോക്രാറ്റ്', 'ഔരം സമ്മര്‍', 'വിസാല്‍ ലെയില്‍' എന്നീ മൂന്ന് പ്രധാന സുഗന്ധങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രധാന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വിപണികളില്‍ ഇവ ലഭ്യമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക