
(അമേരിക്കൻ മലയാള സാഹിത്യചരിത്രം ഒരു ലേഖനരൂപത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ന്യുയോർക്കിലെ സർഗ്ഗവേദി എന്ന സംഘടനയിലാണ്. (ഇതോടൊപ്പം ചേർത്തിരിക്കുന്ന വിചാരവേദിയുടെ അറിയിപ്പ് വായിക്കുക) ഈ ലേഖനം അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ എന്ന പരമ്പരയിലെ ആദ്യത്തെ പുസ്തകത്തിൽ കൊടുത്തിരുന്നു. ഈ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയ രണ്ടു ഭാഗങ്ങൾ അമേരിക്കൻ മലയാള നിരൂപണങ്ങൾ എന്ന പേരിൽ രണ്ടും മൂന്നും ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിൽ ചേർത്തിരുന്നു.)

മനുഷ്യവര്‍ഗ്ഗത്തിന് ഇന്നു വരെയുള്ള സമ്പാദ്യങ്ങളില്‍ ഏറ്റവും വിലയേറിയത് സാഹിത്യമാണെന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞതു ഓര്‍മ്മ വരുന്നു. ആശാന്‍ പറഞ്ഞപോലെ നമ്മുടെ സാഹിത്യസമ്പത്തിന്റെ, അതായത് അമേരിക്കന്‍ മലയാള സാഹിത്യസമ്പത്തിന്റെ കണക്കുകള്‍ ഒന്നു പരിശോധിച്ചുനോക്കാം. ഇതു അമേരിക്കന്‍ മലയാളസാഹിത്യത്തെകുറിച്ചുള്ള സമഗ്രമായ ഒരു പഠനമോ, നിരൂപണമോ ആണെന്ന് അവകാശപെടുന്നില്ല. അമേരിക്കന്‍ മലയാള സാഹിത്യത്തെകുറിച്ചു സമഗ്രമായ ഒരു പഠനമോ, പ്രബന്ധമോ ഇതിനുമുമ്പു ആരെങ്കിലും തയ്യാറാക്കിയതായി രേകള്‍ കാണുന്നില്ല. (ശ്രീ വാസുദേവ് പുളിക്കല്‍ ഈ വിഷയം ഭാഗികമായി പ്രതിഫലിക്കുന്ന ഒരു ഹ്രുസ്വലേനം കൈരളിയില്‍ പ്രസിദ്ധീകരിച്ചത് വിസ്മരിക്കുന്നില്ല) അതുകൊണ്ടിതു ഒരു കന്നി സംരംഭമാണു. തന്മൂലം അപാകതകളും, അപൂര്‍ണ്ണതകളും തീര്‍ച്ചയായും ഇതിന്റെ ഉള്ളടക്കതെ ബാദിച്ചിട്ടുണ്ടെന്നു ഈ ലേകന്‍ അറിയുന്നു. ചരിത്രം എപ്പോഴും പൂര്‍ണ്ണവും, സത്യവുമായിരിക്കണമെന്നില്ലല്ലോ. എന്നാല്‍ ഇതില്‍ പറയുന്നതു ഗവേഷണ വിധേയമായ വസ്തുതകളല്ലെങ്കിലും അനുമാനങ്ങളല്ല. ഓര്‍മ്മയില്‍ നിന്നും പരിമിതമായ രേകളില്‍ നിന്നു കണ്ടെടുത്തതും, സുഹ്രുദ്‌സംഭാഷണങ്ങളില്‍ നിന്നു ലഭ്യമായതും ചേര്‍ത്തു വച്ചു തീര്‍ത്തതാണീ ലേനം. വായനക്കാര്‍ തെറ്റു കുറ്റങ്ങള്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ അമേരിക്കന്‍ മലയാള സാഹിത്യമെന്ന ശാ വളരുകയും വികാസംപ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദിനം പ്രതി നിരവധി എഴുത്തുകാര്‍ പ്രത്യക്ഷപെടുന്ന തിരക്കേറിയ ഒരു വേദിയാണു അമേരിക്കന്‍ മലയാള സാഹിത്യം. 'പടുപാട്ടൊന്നു പാടാത്ത കഴുതയില്ലെന്ന' ചൊല്ലിനെ ഒരു വരിയെഴുതാത്ത അമേരിക്കന്‍ മലയാളിയില്ലെന്ന് ആര്‍ക്കും നിസ്സങ്കോചം മാറ്റി പറയാവുന്നതാണു്. എന്നാല്‍ സര്‍ഗ്ഗവേദനയുടെ ഈറ്റില്ലത്തില്‍ ഭൂരിഭാഗവും പുതിയ കലാസ്രുഷ്ടികള്‍ക്കു ജന്മം കൊടുക്കുമ്പോള്‍ അവരെ ശ്രദ്ധിക്കാന്‍ ഇവിടെ സഹ്രുദയരായ വായനക്കാരില്ലെന്നുള്ളതു ദേകരവും ലജ്ജാകരവുമാണു്. അമേരിക്കന്‍ മലയാള സാഹിത്യം വൈവിദ്ധ്യമാര്‍ന്ന രചനകളാല്‍ സമ്രുദ്ധമായിട്ടും ഇന്നും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തത് പ്രബുദ്ധരായ വായനക്കാരുടെ കുറവു കൊണ്ടു കൂടിയാണെന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ടു. വായന ക്കാരെക്കാള്‍ എഴുത്തു കാരാണിവിടെ കൂടുതല്‍ എന്ന് ഒരു രസികന്‍ തട്ടിവിട്ടതില്‍ പരമാര്‍ഥമുണ്ടെന്നുള്ളതു അമേരിക്കന്‍ മലയാളികളെ സംമ്പന്ധി ച്ചേടത്തോളം ഭൂഷണമല്ല. നല്ല കഥ സംഭവിക്കുന്നതു ആസ്വാദക മനസ്സുകളിലാണ്. ആസ്വാദന ശേഷിയില്ലാത്ത ഒരു സമൂഹത്തിനു എത്ര ഉല്‍ക്രുഷ്ടമായ രചനകള്‍ കിട്ടിയാലും പ്രയോജനമില്ല. 'എല്ലാവരും എഴുത്തുകാരായാല്‍ രാഷ്ട്രം ഇരപ്പാളിയാകുമെന്നു' കൈനിക്കര കുമാരപിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതും ശരി തന്നെ. യഥാര്‍ത്ഥ കലാകാരനു സമൂഹത്തോടു ചില കടമകളും കടപ്പാടുകളുമുണ്ട്. കല ജീവിതത്തിന്റെ നന്മക്കു വേണ്ടി നില കൊള്ളുകയും വേണം. എന്നാല്‍ എഴുതുന്നതു മുഴുവന്‍ സാഹിത്യമായിരിക്കണമെന്നില്ല. എഴുതുന്നവര്‍ എല്ലാവരും സാഹിത്യകാരന്മാരാകണമെന്നില്ല.

മലയാള സാഹിത്യത്തിനു ആയിരത്തിചില്ല്വാനം കൊല്ലങ്ങളുടെ പഴക്കമേയുള്ളുവെന്നു ഈ ലേകന്‍ എവിടെയോ വായിക്കുകയുണ്ടായി. ഈ സഹസ്രാബ്ദ്ത്തിനിടയില്‍ മലയാള സാഹിത്യം വളരെ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. വടക്കന്‍പാട്ടുകളും, മണിപ്രവാള കവിതകളും, ഭാഷാ ചമ്പുക്കളും, സന്ദേശകാവ്യങ്ങളും ചെറുശ്ശേരിയുടെ ക്ര്ഷ്ണഗാഥയും, വഞ്ചിപാട്ടുകളും കഴിഞ്ഞു തുഞ്ചത്തു എഴുത്ത്'ന്റെ അദ്ധ്യാത്മ രാമായണവും, പൂന്താനത്തിന്റെ ജ്ഞാനപ്പാനയും,ആട്ടകഥകളും, ഓട്ടംതുള്ളലും, വെണ്മണിയുടെ ശ്രുംഗാരപ്രധാനമായ രചനകളും പിന്നിട്ടു, കാല്‍പ്പനിക കവിതകളുടേയും, ഭാവഗീതങ്ങളുടേയും, ചരിത്രാ ്യായികളുടേയും,നോവല്‍, ചെറുകഥതുടങ്ങി രചനയുടെ വിവിധ കലാരൂപങ്ങളിലൂടെ അനുദിനം കടന്നുവന്നിട്ടാണു ഇന്നത്തെ രൂപം പ്രാപിച്ചത്.
അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ചരിത്രവ്രും മലയാളികളുടെ ഇങ്ങോട്ടുള്ള കുടിയേറ്റത്തോടെ ആരംഭിച്ച് അനവധി കടമ്പകളിലൂടെ കടന്ന്ഇന്നത്തെ അവസ്തയില്‍ എത്തിയതാണെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കുടിയേറ്റ തല്‍പ്പരനായ മലയാളി ചെന്നെത്തിയ സ്തലങ്ങളിലെല്ലാംഅവന്റെ മാത്രുഭാഷയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്ന്തായി നാം മനസ്സിലാക്കുന്നു. മാത്രുഭാഷയോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും കൊണ്ടായിരിക്കണം മലയാളി ഏതു നാട്ടിലായാലും തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതു. അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതു ഭൗതികമായ നേട്ടത്തിനു മാത്രമാണെന്നു മൗനമായി സമ്മതിക്കുന്ന മലയാളി തുമ്പയും, തുളസിയും, ഓണനിലാവും, മകരമഞ്ഞും , ആമ്പല്‍പൂക്കളും, നാടന്‍ പാട്ടുകളും, നാടോടി കഥകളും നിറഞ്ഞു നില്‍ക്കുന്ന ജന്മ്‌നാട്ടിലേക്കു കാതോര്‍ത്തുകൊണ്ടിരിക്കയാണ്. ഈ ഗ്രഹാതുരത്വത്തിന്റെ സ്വാധീനം അവരുടെ രചനകളിലുടനീളം പ്രതിഫലിക്കുന്നുണ്ടു. ഇതര രാജ്യങ്ങളില്‍ നിന്നും വന്ന വരേക്കാള്‍ വ്യ്ത്യസ്തമായി മലയാളിയുടെ അമേരിക്ക യിലേക്കുള്ള കുടിയേറ്റം സുഗമവും, പ്രയാസരഹിതവുമായിരുന്നിരിക്കണം. വര്‍ണ്ണ വിവേചനത്തിന്റേയും, അവഗണനയുടേയും മറ്റും കഷ്ടതകള്‍ ഇവര്‍ അറിഞ്ഞില്ല. തന്മൂലം സമ്പന്നതയുടെ നടുവിലിരുന്നു ജന്മനാടിന്റെ ഗ്രാമീണ ഭംഗിയിലേക്കും, അവിടെ കൗമാര യൗവ്വന കാല സ്വപ്നങ്ങളില്‍ താലോലിക്കുകയും, നഷ്ടപ്പെടുകയും ചെയ്ത സ്വകാര്യ ലോകങ്ങളിലേക്കു ഓര്‍മ്മകള്‍ അലയാന്‍ വിട്ടു അതില്‍ നിന്നുളവാകുന്ന അനുഭൂതിയില്‍ എഴുത്തുകാര്‍ കുത്തികുറിക്കാന്‍ തുടങ്ങി. കറുത്ത വര്‍ഗ്ഗകാരുടേയും, മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരുടേയും സാഹിത്യത്തില്‍ കാണുന്ന വിഷയങ്ങള്‍ മലയാളി എഴുത്തുകാരുടെ ആദ്യകാല രചനകളിലുണ്ടായില്ല. ഇപ്പോഴും ആ സ്തിതിക്കു വലിയ മാറ്റമില്ല. ഗ്രഹാതുരത്വത്തിന്റെനൊമ്പരവുമായി കഴിയുന്ന മലയാളി സമൂഹത്തിന്റെ സ്രുഷ്ടികള്‍ നാട്ടിലെ രചനകളുടെ ഒരു വിദേശപതിപ്പായിട്ടാണു കാണുന്നത്. അനവധി സംസ്‌കാരങ്ങളുടെ മതില്‍ കെട്ടുകള്‍ക്കുള്ളില്‍ സ്വന്തം സംസ്‌കാരത്തിന്റെ മതില്‍ കെട്ടി അതില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനു പ്രവാസ ജീവിതത്തില്‍ മറ്റു രാഷ്ട്രക്കാരില്‍ നിന്നും വ്യത്യസ്തമായ വീക്ഷണങ്ങളും, അനുഭവങ്ങളുമാണുള്ളത്..

അതു കൊണ്ടവര്‍ ജന്മനാട്ടിലെ വിശേഷദിനങ്ങളില്‍ ഒത്തുകൂടാനും നാടന്‍ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചും, പ്രകടിപ്പിച്ചും ആനന്ദിക്കാനും തുടങ്ങി. അങ്ങനെ നാടിന്റെ ഒരു കൊച്ചു ശിരം പ്രവാസ മണ്ണില്‍ പൊടിക്കാന്‍ തുടങ്ങി. അത്തരം വാര്‍ഷികാ ഘോഷങ്ങളുടെ ഓര്‍മ്മക്കായി അവര്‍ സുവനീറുകള്‍ പുറത്തിറക്കി.എഴുത്തു ഗൗരവമായ സര്‍ഗ്ഗ സ്രുഷ്ടിയാണെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാതെ പലരും സുവനീറിന്റെ പേജുകള്‍ നിറച്ചു. അതില്‍ കഥ, കവിത ലേനങ്ങള്‍ നര്‍മ്മം മുതലായവ്യത്യസ്ത രചനകള്‍ ഉണ്ടായിരുന്നു.അമേരിക്കന്‍ മലയാള സാഹിത്യം ആദ്യമായി പ്രത്യക്ഷപ്പെടുന്നതു സുവനീറുകളില്‍ കൂടി യാണെന്നാണ് ഈ ലേകനു കണ്ടെത്താന്‍ കഴിഞ്ഞ പരിമിതമായ രേകളില്‍ നിന്നും മനസ്സിലാകുന്നത് ക്രമമായി പ്രകാശനം ചെയ്യുന്ന പ്രസിദ്ധീക രണങ്ങളുടെ കുറവ് അന്നത്തെ ഉത്സാഹഭരിതരായ എഴുത്തുകാരെ ക്ലേശിപ്പിച്ചു കാണണം. അതു കൊണ്ടവര്‍സുവനീറുകള്‍ക്കു വേണ്ടി കാത്തിരുന്നു. മലയാളത്തിലുള്ള അച്ചടി അന്നു ഇവിടത്തെ മലയാളികള്‍ക്കു ബാലി കേറാമലയായിരുന്നു. പല പ്രസിദ്ധീകരണങ്ങളും നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും വെട്ടി ഒട്ടിച്ചു കോപ്പിയെടുക്കുക സാധാരണയായിരുന്നു. അച്ചടിയുടെ അഭാവം പരിഹരിക്കാന്‍ ചിലര്‍ കയ്യെഴുത്തുമാസികകള്‍ അന്നു പുറത്തിറക്കി. എഴുത്തുകാര്‍ അല്ലെങ്കില്‍ എഴുത്തുകാരുടെ സംഘടന എന്ന ഒരാശയത്തെക്കാള്‍ മലയാള ഭാഷയെ വളര്‍ത്തുകയെന്ന മഹത്തായ ഉദ്ദേശ്യത്തോടെ അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളസാഹിത്യമെന്ന വേര്‍ തിരിവില്ലാതെ തന്നെ സാഹിത്യ പ്രസ്ഥാനം ഇവിടെ വളര്‍ന്നു.
പത്രപ്രവര്‍ത്തന രംഗത്തും, സാഹിത്യരംഗത്തും പ്രശസ്തി നേടിയ വിശിഷ്ട വ്യക്തികള്‍ അന്നു അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടായിരുന്നു. അവരില്‍ പ്രമുരായ ഡോക്ടര്‍ തോമസ് മുളക്കല്‍, ഡോക്ടര്‍ എ.കെ.ബി.പിള്ള, ശ്രീ ജോയന്‍ കുമരകം തുടങ്ങിയ മഹാന്മാര്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കു വേണ്ടി സേവനമനുഷ്ഠിച്ചവരാണു.അക്കാലത്തു തന്നെ മലയാള കവിതക്കു പുതു ലാവണ്യം പകര്‍ന്ന കവി ശ്രീ ചെറിയാന്‍ കെ.ചെറിയാനും ഇവിടെയുണ്ടായിരുന്നു.
പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ ജോയന്‍ കുമരകവും സുഹ്രുത്തുക്കളും ചേര്‍ന്ന് വെടിവട്ടം എന്നൊരു സാഹിത്യസംഘടനക്കു അന്നു രൂപം കൊടുത്തിരുന്നു. അതു പിന്നീട് 'കലാസാഹിതി'' എന്ന പേരില്‍ പില്‍ക്കാല ത്തറിയപ്പെടുകയും അതിന്റെ ആഭിമു്യത്തില്‍ സാഹിത്യ ചര്‍ച്ചകളും, നാട്ടിലെ പ്രമു സാഹിത്യകാരന്മാര്‍ക്കും മറ്റു കലാകാര്‍ന്മാര്‍ക്കും സ്വീകരണങ്ങള്‍ മുതലായവ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും ക്രമേണ പ്രവര്‍ത്തനരഹിതമായി.. സഹ്രുദയരായ ഒരു സംഘം ഭാഷാപ്രേമികളുടെ കൂട്ടായ ശ്രമം കൊണ്ടു അനവധി പ്രസിദ്ധീകരണങ്ങള്‍ അന്നു തുടങ്ങുകയുണ്ടായെങ്കിലും അവയെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി എന്നതു ഒരു ദുഃസത്യം ആണു. ശ്രീ ജോര്‍ജ് മരങ്ങോലിയുടെ പത്രാധിപത്യത്തിന്‍ കീഴില്‍ നൂയോര്‍ക്കില്‍ നിന്നും ''പ്രഭാതം' എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നതു കുറെക്കാലം ഉദിച്ചു നിന്നതിനുശേഷം അസ്തമിച്ചുപോയി അതിനുശേഷം ''തറവാടു' എന്ന് മാസിക ശ്രീ തോട്ടവും കേരള ഡൈജെസ്റ്റ് എന്ന മാസിക ശ്രീ വര്‍ഗീസ് ചാണ്ഡിയും തുടങ്ങിയെങ്കിലും കുറച്ചു നാള്‍ പ്രചാരത്തിലിരുന്ന ശേഷം ആ പ്രസിദ്ധീകരണങ്ങളും നിന്നുപോയി..
എന്നാല്‍ ഭാഷസ്‌നേഹികളുടെ ആവേശത്തിനു കുറവുണ്ടായില്ല. മലയാള ഭാഷയുടെ കുളമ്പടി ശബ്ദം കേള്‍പ്പിച്ചുകൊണ്ടു അവര്‍ 'അശ്വമേധം'' എന്ന പ്രസിദ്ധീകരണത്തിനു ജന്മം കൊടുത്തു. പ്രസീദ്ധീകരണങ്ങള്‍ തോളിലേന്തി വീടു വീടാന്തരം എത്തിച്ചു കൊടുത്തിരുന്നവരുടെ ഉത്സാഹവും, ആല്‍മാര്‍ഥതയും താരതമ്യപെടുത്തുമ്പോള്‍ ഇന്നത്തെ മലയാളി സമൂഹത്തിന്റെ ഭാഷയോടുള്ള ഭക്തിയും സ്‌നേഹവും തുലോം കുറവാണു. അശ്വമേധം ശ്രീ രാജന്‍ മാരേറ്റിന്റെ പ്രഗല്‍ഭ പത്രാധിപത്യത്തില്‍ തുടങ്ങി പിന്നീടു അനുഗ്രഹീത എഴുത്തുകാരനായ ശ്രീ രാജു മൈലാപ്രയുടെകരങ്ങളില്‍ കുറെക്കാലം സുരക്ഷിതമായിരുന്നെങ്കിലും ക്രമേണ ആ പ്രസിദ്ധീകരണവും നിന്നുപോയി. ഇക്കാലത്തു തന്നെ ബ്രോണ്‍ങ്ക്‌സില്‍ നിന്നും പ്രശസ്ത എഴുത്തുകാരനായ ശ്രീ മധു നായര്‍ കേസരി എന്ന മാസിക പ്രസിദ്ധീകരണം തുടങ്ങി. റീഢേഴ്‌സ് ഡൈജെസ്റ്റ് പോലെ ഉല്‍ക്ര്ഷ്ട ക്രുതികളുടെ പുനഃപ്രസിദ്ധീകരണമായിരുന്നു ഈ മാസികയുടേയും രീതി. പ്രസിദ്ധീകരണ രംഗത്തു പിടിച്ചു നില്‍ക്കാനാവാതെ ഇതും സ്തംമ്പിച്ചു പോയി. എണ്‍പതുകളുടെ ആദ്യം പ്രഗത്ഭ പത്രപ്രവര്‍ത്തകനായ ശ്രീ ജോസ് തയ്യില്‍ ആരംഭിച്ച കൈരളി എന്ന പ്രസിദ്ധീകരണം മാത്രംഇന്നും രംഗത്തുണ്ടെന്നുള്ളതു ഇവിടത്തെ സാഹചര്യത്തില്‍ ഒരത്ഭുതമാണ്. ആ കാലഘട്ടത്തില്‍ തന്നെ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നും നാദം എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു.പൂര്‍വ്വഗാമികളെ പോലെ ഇതും കാലയവനികക്കുള്ളില്‍ മറഞ്ഞ്‌പോയി. യശ്ഃശരീരനായ ശ്രീ ചാക്കോ ശങ്കരത്തിലിന്റെ പത്രാധിപത്യത്തില്‍ രജനി എന്ന മാസിക ഫിലാഡെല്‍ഫിയയില്‍ നിന്നുംഇക്കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ മു്യധാര സാഹിത്യത്തിലേക്കു ഈ പ്രസിദ്ധീകരണം ഇവിടത്തെ എഴുത്തുകാരെ കൊണ്ടുവന്നുവെന്നതു ഇതിന്റെ നേട്ടമായി കണക്കാക്കാമെങ്കിലും ഇതും നില നിന്നില്ല.
സാഹിത്യപ്രസ്ഥാനങ്ങളുടെ പട്ടികയിലേക്കു ഇന്റര്‍നാഷണല്‍ മലയാളം ഫൗണ്ടേഷന്‍ എന്ന ഒരു സംഘടന സര്‍വ്വശ്രീ മധു നായര്‍, പനമ്പില്‍ ദിവാകരന്‍, ബാബു രാജന്‍, ആന്‍ഡ്രു പാപ്പച്ചന്‍ മുതലായവര്‍ ചേര്‍ന്നു രൂപികരിക്കുകയുണ്ടായെങ്കിലുംപ്രവര്‍ത്തനരംഗത്തു നിന്നും ഈ പ്രസ്ഥാനവും അപ്രത്യക്ഷമായി. അമേരിക്കന്‍ മലയാളികളില്‍ എഴുത്തുകാരന്‍ എന്ന പ്രസിദ്ധി അന്നെ നേടിയ ശ്രീ രാജു മൈലാപ്രയുടേയും ആധുനിക കവിത പ്രസ്ഥാനത്തിലെ അംഗമായ ശ്രീ ചെറിയാന്‍ കെ. ചെറിയാന്റേയും സര്‍ഗ്ഗസ്രുഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീ കരിച്ചുകൊണ്ടു ശ്രീ ജോയന്‍ കുമരകം ജൊബോട്ടു ഇന്റെര്‍നാഷണല്‍ എന്ന പുസ്തക പ്രസാധന ശാല ആരംഭിക്കുകയും കുറെ പേരുടെ കൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു നാമാവശേഷമാകയും ചെയ്തു. മതപരവും, സാംസ്‌കാരികവുമായ ആഘോഷങ്ങളുടെ ആഭി മു്യത്തില്‍ ധാരാളം സുവനീറുകളും അതില്‍ നിറയെ എഴുത്തുകാരുടെ രചനകളും അന്നും ഇന്നും പ്രസിദ്ധീ കരിക്കപ്പെടുന്നുണ്ട്. അവയില്‍ ക്രമമായി പ്രകാശനം തുടരുന്നതു കാത്തലിക്ക് വോയ്സ്സും, ഗുരുദര്‍ശനവുമാണെന്നു കരുതുന്നു. മതത്തിന്റെ ആഭിമു്യത്തിലാണെങ്കിലും ഇതിന്റെ അണിയറ ശില്‍പ്പികള്‍ ഭാഷ സ്‌നേഹികളായത് കൊണ്ടാണീ പ്രസിദ്ധീകരണങ്ങള്‍ നിര്‍വിഘ്‌നം തുടരുന്നതു എന്നു വ്യക്തമാണു.അക്ഷരങ്ങളുടെ നഗരി എന്ന പേരിലറിയപെടുകയും, അതിനോടു നീതി പുലര്‍ത്തുകയും ചെയ്യുന്ന വെസ്റ്റ്‌ചെസ്‌റ്റെറില്‍ നിന്നും അവിടത്തെ മലയാളി സമാജത്തിന്റെ ആഭിമു്യത്തില്‍ ഡോക്ടര്‍ തോമസ് പാലക്കലിന്റെ പത്രാധിപത്യത്തില്‍ 'കേരള ദര്‍ശനം' എന്ന ഒരു മാസിക വിജയകരമായി പ്രസിദ്ധീ കരിച്ചിരുന്നു. പിന്നീട് അനുഗ്രഹീത എഴുത്തുകാരനും, പ്രഗത്ഭ സംഘാടകനുമായ ശ്രീ എ.സി. ജോര്‍ജിന്റെ നേത്രുത്വത്തിലും ഇതു തുടരുകയുണ്ടായി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ നവീനവും, ചിന്താദ്യോദകവുമായ രചനകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടു ഒരു വര്‍ഷത്തോളം പ്രസ്തുത പ്രസിദ്ധീകരണം ക്രമമായി പുറത്തു വന്നെങ്കിലും ആ പ്രസിദ്ധീകരണവും ഇപ്പോള്‍ ത്രൈമാസിക എന്ന സ്തിതിയിലേക്കു ചുരുങ്ങുകയുണ്ടായി. വരിക്കാരേക്കാള്‍ പരസ്യക്കാരാണു പ്രസിദ്ധീകരണങ്ങളെ നില നിര്‍ത്തുന്നതു എന്ന വാസ്ഥവം എന്തിനെ സൂചിപ്പിക്കുന്നു?
പല ഭാഷസ്‌നേഹികളും അന്നു കേരള സമാജം പോലുള്ള സംഘട്‌നകള്‍ക്കു ജന്മ നല്‍കി നമ്മുടെ കലയും സംസ്‌കാരവും ഇവിടെ തുടരാനും നിലനിര്‍ത്താനും യത്‌നിച്ചു. മലയാളം സ്‌കൂളുകള്‍ എന്ന ആശയം ജന്മമെടുത്തതു ഇത്തരം സംഘടനകളിലെ ഭാര വാഹികളിലൂടെയാണ് . സാഹിത്യ വേദികളും, സാഹിത്യ്ചര്‍ച്ചകളും, കവിയരങ്ങുകളും അന്നുള്ളവര്‍ സംഘടിപ്പിച്ചതിന്റെ തുടര്‍ച്ച യെന്നൊണം അമേരിക്കന്‍ മലയാള പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാ ണ്. അന്നത്തെ രചനകള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം മദ്ധ്യകാല മലയാള കലസ്രുഷ്ടികളുടെ സ്വാധീനത്തില്‍ പെടുന്നതായി കാണുന്നു. കാരണം എഴുത്തുക്കാര്‍ പല തട്ടുകളിലായി സ്തിതിചെയ്തിരുന്നവരായിരുന്നു. ഓരോരുത്തരും നാടു വിട്ട കാലത്തിന്റെ വ്യ്ത്യാസങ്ങള്‍ അവരുടെ രചനകളില്‍ നിറഞ്ഞു നിന്നു. അവരുടെ സങ്കല്‍പ്പങ്ങളില്‍ ഒരു കാലഘട്ടം (അതായ്ത് അവര്‍ നാട്ടില്‍ കഴിഞ്ഞ കാലം) എപ്പോഴും തെളിഞ്ഞു നിന്നു. അതു കൊണ്ടു രചനകള്‍ പുറകോട്ടു സഞ്ചരിച്ചു. ഇതു ഒരു ന്യൂന്യതയല്ലെങ്കിലും പുതുമകളുടെ പരീക്ഷണത്തിനു ശ്രമിക്കാന്‍ അത്തരം കാലഘട്ടത്തിന്റെ അമിത സ്വാധീനമുള്ളവര്‍ക്കു പ്രയാസമാ ണ്.
അന്നും ഇന്നും എഴുത്തുകാര്‍ കാല്‍പ്പനിക തയേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരി ക്കുന്നതില്‍ ശ്രദ്ധ പതിപ്പി ക്കുന്നതായി കാണുന്നുണ്ട്.. ഇതു ഒരു മേന്മയായി നിരൂപകര്‍ വിലയിരുത്തുമെങ്കിലും എഴുത്തുകാര്‍ യാഥാര്‍ഥ്യങ്ങളെ അപ്പടി ആവിഷ്‌കരിച്ചപ്പോള്‍ രചനകളുടെ കലാമേന്മ നഷ്ടപ്പെട്ടുപോയി. പലരും സ്വന്തം അനുഭങ്ങള്‍ അല്ലെങ്കില്‍ സാങ്കല്‍പ്പികമായ അനുഭവങ്ങള്‍ഹാസ്യാത്മകമായും,കഥാരൂപത്തിലും എഴുതി പരീക്ഷിച്ചെങ്കിലും വളരെ ചുരുക്കം രചനകള്‍ മാത്രം നിലവാരം പുലര്‍ത്തി. മലയാളികള്‍ക്കു അഭിമാനത്തോടെ ഉയര്‍ത്തിപിടിക്കാന്‍ തക്ക വിധം ക്രുതികള്‍ അന്നുണ്ടായതായി അറിവില്ല. ഉണ്ടെങ്കില്‍ തന്നെഏതെങ്കിലും പ്രസിദ്ധീകരണത്തിന്റെ പേജില്‍ ഒന്നു തെളിഞ്ഞു അപ്രത്യക്ഷമായി കാണും.കാരണം രചനകളെ കണ്ടെത്താനും,അതെകുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി മൂല്യനിര്‍ണ്ണയം നടത്താനുമുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. ഇന്നും ആ അവസ്ഥക്കും കാര്യമായ മറ്റങ്ങള്‍ വന്നിട്ടില്ല.
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയും എഴുത്തുകാര്‍ക്കു പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടു സാഹിത്യമത്സരങ്ങളും, കവിയരങ്ങു കളും സംഘടി പ്പിക്കയുണ്ടായി. ഈ സംരംഭ ത്തിലൂടെ എഴുത്തുക്കാര്‍ അംഗീകരിക്ക പെടുകയും, അറിയപെടുകയും ചെയ്തു. പ്രശസ്ത ഭിഷഗ്വരനും അനുഗ്രഹീത സാഹിത്യകാരനുമായഡോക്ടര്‍ എം.വി.പിള്ള ഫൊക്കാന പരിപാടികളുടെ ഭാഗമായി 'ഭാഷക്കൊരു ഡോളര്‍'' എന്ന പദ്ധതിക്കു രൂപം കൊടുക്കുകയും അതു വിജയകരമായി ഇന്നും തുടരുന്നു എന്നതു അമേരിക്കന്‍ മലയാളികള്‍ക്കു അഭിമാനകരമാ ണ്.
കേരള ലിറ്റെററി സൊസൈറ്റി, ഡാള്ളസ്സ് എന്ന സംഘടനയുടെ ജനയിതാക്കളില്‍ ഒരാളായശ്രീ ജോസഫ് നമ്പിമഠം സെക്രട്ടറി ആയിരിക്കുമ്പോള്‍ ആദ്യമായി അമേരിക്കന്‍ മലയാളി എഴുത്തുക്കാരുടെ കവിതാസമാഹാരങ്ങളും കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. കൂടാതെ നാട്ടിലെ പ്രശസ്ത എഴുത്തുകാര്‍ക്കു സ്വീകരണം നല്‍കിയും അവരുടെ സാന്നിദ്ധ്യത്തില്‍ സാഹിത്യ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും കേരളത്തിലെ മു്യധാര സാഹിത്യവുമായി ഈ സംഘടന ബന്ധം പുലര്‍ത്തിപോരുന്നു. ഈ കാലഘട്ടത്തിലാണു അമേരിക്കന്‍ മലയാളി എഴുത്തുക്കാരുടെ ദേശീയ സംഘടനയായ ലാന രൂപം കൊള്ളുന്നത്. ശ്രീ എം. എസ്സ്. ടി. നമ്പൂതിരി പ്രസിഡണ്ടും ശ്രീ ജോസഫ് നമ്പിമഠം സെക്രട്ടറിയുമായി ആരംഭിച്ച ലാന അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സാഹിത്യ്‌സംഘടനകള്‍ക്കു നേത്രുത്വം നല്‍കുകയും പല സ്ഥലങ്ങളിലും സാഹിത്യ സംഘടനകള്‍ രൂപികരിക്കുകയും ചെയ്തു. അനുഗ്രഹീതരായ എഴുത്തുകാരാല്‍ ധന്യമായ ടെക്‌സാസ്സിലെ മറ്റൊരു സംഘടനയാണു ഹൂസ്റ്റന്‍ റൈറ്റേഴ്‌സ് ഫോറം.ഈ സംഘടനയുടെ ആഭിമു്യത്തിലും സാഹിത്യചര്‍ച്ചകളും, ശില്‍പ്പ ശാലകളും നടത്തി വരുന്നു. ഫിലാഡെല്‍ഫിയ, ചിക്കാഗൊ തുടങ്ങി അമേരിക്കയില വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സാഹിത്യ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു ണ്ട്..
നൂയോര്‍ക്കിലെ സാഹിത്യപ്രേമികള്‍ ചേര്‍ന്നു 1991ല്‍ രൂപീകരിച്ചതാണു അമേരിക്കന്‍ സര്‍ഗ്ഗവേദി എന്ന സംഘടന . സര്‍ഗ്ഗവേദിയുടെ കന്നിസംരംഭം അറുപതു തികഞ്ഞ ഒരു കവിക്കു ജന്മ ദിനോപഹാരമായി ''സമുദ്രശില' എന്ന ഒരു കവിത സമാഹാരം സമര്‍പ്പി ക്കുകയായിരുന്നു.നിര്‍ഭാഗ്യവശാല്‍ ക്രുതഘ്‌നനായ കവി സര്‍ഗ്ഗവേദി പിളര്‍ത്തി വേറൊന്നുണ്ടാ ക്കുകയും, എഴുത്തുകാര്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കാനും, സര്‍ഗ്ഗവേദിയെ ഉന്മൂലനം ചെയ്യാനും വേണ്ടി നടത്തിയ ഹീന ക്രുത്യങ്ങളും ഈ പ്രസ്ഥാനത്തെ മുളയിലെ തളര്‍ത്തിക്ക ളഞ്ഞു. തന്മൂലം കെട്ടുറപ്പും, ഭദ്രതയുമുള്ള ടെക്‌സാസ്സിലെ സാഹിത്യ് സംഘടനകള്‍ കൈവരിച്ചപോലെയുള്ള നേട്ടങ്ങള്‍ ഇതിനുണ്ടായില്ല. എന്നാല്‍ മ്രുതപ്രായമായ ഈ സംഘടനയെ ഡോക്ടര്‍ തോമസ് പാലക്കല്‍ പുനരുജ്ജീവിപ്പിക്കുകയും ഇന്നത്തെ അവസ്ഥയിലേക്കു കൊണ്ടു വരികയും ചെയ്തു എന്ന കാര്യം സ്മരണീയമാ ണ്.
തൊണ്ണൂറുകളില്‍ ഉണ്ടായ നവോത്ഥാനം അമേരിക്കന്‍ മലയാള സാഹിത്യരംഗത്തു ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു. പത്രങ്ങളുടേയും, മാസികകളുടേയും എണ്ണം വര്‍ദ്ധിച്ചു്‌ള. ആ സമയത്ത് രംഗത്തു വന്ന മലയാളം പത്രം, കേരള എക്‌സ്‌പ്രെസ്സ്, മലയാളം വാര്‍ത്ത, അമേരിക്കന്‍ മലയാളി, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇന്നും പുരോഗതിയുടെ പാതയിലാണെന്നുള്ളതു സന്തോഷകരമാണു.ഇതില്‍ അമേരിക്കന്‍ മലയാളി എന്ന മാസിക നിന്നുപോയെങ്കിലും അതെ പേരില്‍ പിന്നെ ഹൂസ്റ്റനില്‍ നിന്നും നൂയോര്‍ക്കില്‍ നിന്നും തുടങ്ങിയ പ്രസിദ്ധീകരണം ഇപ്പോള്‍ ഹൂസ്റ്റനില്‍ നിന്നും മലയാളി എന്ന പേരില്‍ പ്രചാരത്തിലുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തില്‍ ശ്രീ പീറ്റര്‍ നീണ്ടൂരും, ശ്രീ ഡേവി തോമസ്സും കൂടി 'മലയാളമനസ്സു' എന്ന മാസിക ആരംഭിച്ചത് കലാമേന്മയുള്ള രചനകള്‍ അമേരിക്കന്‍ മലയാളികള്‍ക്കു സമ്മാനിക്കുക എന്ന ഉദ്ദേശ്യ ത്തോടെയായിരുന്നു.ഈ പ്രസിദ്ധീകരണവും തുടരാനാകാതെ മനസ്സു മാറി രംഗം വിട്ടൂ. മലയാളി സംഗമം എന്ന ഒരു പ്രസിദ്ധീകരണം കൂടി ഇപ്പോള്‍ ചിക്കാഗൊ, നുജേര്‍സി/നൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രസിദ്ധീ കരിച്ചു വരുന്നുണ്ട്. കൂടാതെ പ്രസിദ്ധ ചെറുകഥാക്രുത്തും, നോവലിസ്റ്റുമായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ മാത്യു നെല്ലിക്കുന്നേല്‍ഭാഷാകേരളം എന്ന ഒരുഅന്തര്‍ദ്ദേശീയ മലയാള സാഹിത്യ പ്രസിദ്ധീകരണം വിദേശത്തും സ്വദേശ ത്തുമുള്ള മലയാളി കള്‍ക്കായി മുവ്വാറ്റുപുഴയില്‍ നിന്നും പ്രസിദ്ധ പ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ തന്നെ ''ഹൂസ്റ്റന്‍ ടൈംസ്' എന്ന വാരികയും പ്രസിദ്ധീകരിക്കുന്നുണ്ടു.
ഈ കാലഘട്ടത്തില്‍ എഴുത്തുകാരും അഹമഹമിഹയ എന്ന തോതില്‍ പ്രത്യക്ഷപെടുകയും അവരുടെ ക്രുതികള്‍ വായനക്കാരിലെത്തുകയും ചെയ്തു. എന്നാല്‍ പ്രബുദ്ധരും, സഹ്രുദയരുമായ വായനക്കാരുടെ അഭാവം സാഹിത്യത്തിന്റെ വളര്‍ച്ചക്കു വിലങ്ങ്തടിയായി നില്‍ക്കുന്നതു പരിഹാരമില്ലാത്ത പ്രശ്‌നമായി അവശേഷിക്കുന്നു. ദ്രുശ്യമാദ്ധ്യമങ്ങളുടെ മായാജാലങ്ങള്‍ക്കു മുമ്പില്‍ വിസ്മയാധീനനായിരിക്കുന്നപ്രേക്ഷകനു പുസ്തകം കയ്യിലെടുത്തു വായിക്കാനുള്ള ക്ഷമയില്ല. ഈ ബലഹീനത രചനയുടെ പോരായ്മ കൊണ്ടാണെന്നവര്‍ അഹങ്കരിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുത്തുകാരന്‍ നിസ്സഹായനായി. ഈ ശോചനീയാവസ്ഥയെപറ്റി പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ പീറ്റര്‍ നീണ്ടൂര്‍'മുപ്രയില്ലാതെ'' വെറുതെ കഷ്ടപെടുന്ന എഴുത്തുകാര്‍ എന്നു വിശേഷിപ്പിച്ചു. 'മുപ്ര'' ശ്രീ പീറ്റര്‍ നീണ്ടൂര്‍ മലയാളഭാഷക്കു സമ്മാനിച്ച ഒരു ആക്രനിം (ക്ക്യത്സഗ്ന ത്‌നണ്ഡ) ആണു. അതായ്ത് എഴുത്തുകാരനു പ്രതിഫലമോ, പ്രോത്‌സാഹനമോ, പ്രതികരണമോ എന്നിങ്ങനെ പ്രാധാന്യ്മര്‍ഹിക്കുന്ന മൂന്നു 'പ്ര''കള്‍ കിട്ടുന്നില്ലെന്നു സാരം. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കു ഈ സൗഭാഗ്യമില്ലെങ്കിലും അവര്‍ അവരുടെ സര്‍ഗ്ഗ സമ്പത്തു കൊണ്ടു എഴുതുന്നു. തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രമു പ്രസാധകര്‍ തയ്യാറാകാതിരുന്നപ്പോള്‍ സ്വന്തം പണം ചിലവാക്കി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ധൈര്യം കാട്ടി. ഈ കൂസലില്ലായ്മ വാസ്തവത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിനു നേട്ടങ്ങളുണ്ടാക്കി കൊടുത്തു, അല്ലെങ്കില്‍ കൊടുക്കും. രവീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാ ജ്ഞലി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തപ്പോഴാണു അതു ലോകം അറിഞ്ഞതും, അഭിമാനകരമായ നോബല്‍ സമ്മാനം കരസ്തമാക്കിയതും. മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ സമീപഭാവിയില്‍ ശ്രദ്ധിക്കപ്പെടുകയും,അവയുടെ പരിഭാഷകള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അവരൊക്കെ ആദരിക്കപെടുമെന്നു ആശിക്കാം. അമേരിക്കന്‍ മലയാളി വനിത എഴുത്തുകാരിയായ ശ്രീമതി സരോജ വര്‍ഗീസ് അവരുടെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടു അമേരിക്കന്‍ മലയാള സാഹിത്യത്തെ അന്യഭാഷ വായനക്കാരിലെത്തിച്ചു എന്നതു പ്രശംസാര്‍ഹമാണ്. മറ്റൊരു കവയിത്രി ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തില്‍രവീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാജ്ഞലി മലയാളത്തിലേക്കു പരിഭാഷ ചെയ്ത് അമേരിക്കന്‍ മലയാള സാഹിത്യത്തെ സമ്പന്നമാക്കി. ഒരു കാലത്തു മലയാളഭാഷയെ കോള്‍ മയിര്‍ കൊള്ളിച്ച രമണന്‍ എന്ന കാവ്യം ഒരമേരിക്കന്‍ മലയാളി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. കൂടാതെ ഇതര ഭാഷകളില്‍ നിന്നും ഇവിടത്തെ എഴുത്തുകാര്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത അനവധി രചനകള്‍ പത്രങ്ങളിലും, മാസികകളിലും പ്രത്യക്ഷപെടുന്നതു അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ശക്തിയും വളര്‍ച്ചയും പ്രകടിപ്പിക്കുന്നതാണ്. അമേരിക്കന്‍ മലയാളി ആകുന്നതിനുമുമ്പു തന്നെ രണ്ടു തവണ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിമറ്റനേകം പ്രശസ്ത അവാര്‍ഡുകള്‍ നേടിയ ശ്രീ ജയന്‍ വര്‍ഗീസും, കേരള സാഹിത്യ് അക്കാദമിയുടെ കനക്ശ്രീ അവര്‍ഡ് നേടിയ ശ്രീ ജയന്‍ കെ.സിയും അവാര്‍ഡ് ജേതാക്കളായ മറ്റനേകം എഴുത്തുകാരും അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തുണ്ടെന്നുള്ളത് ഇവിടത്തെ മലയാളികള്‍ക്കു അഭിമാനകരമാണ്.
(തുടരും..........)