Image

യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.

വര്‍ഗീസ് പാലമലയില്‍ Published on 08 April, 2026
യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.

സാന്‍ഫ്രാന്‍സിസ്‌കോ: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ ദേവാലയത്തില്‍ പെസഹ പെരുന്നാള്‍ ആഘോഷിച്ചു.

ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് സന്ധ്യാനമസ്‌ക്കാരത്തോടു കൂടി നടന്ന പെസഹായുടെ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബ്ബാനക്കും, തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മിക്ത്വം വഹിച്ചു.

വിനയത്തിന്റെയും, താഴ്മയുടേയും മാതൃക നല്‍കിക്കൊണ്ട് വ്യാഴാഴ്ച നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ തിരുമേനി ഭക്തിയുടെ നിറവില്‍ മൂന്ന് വൈദീകരുടേയും ഒന്‍പത് ശെമ്മാശന്മാരുടേയും കാലുകള്‍ കഴുകി.


കുരിശുമരണം വരിക്കുന്നതിന് മുമ്പ് യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റേയും കുര്‍്ബ്ബാന സ്ഥാപിച്ചതിന്റേയും ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് പെസഹ.


കാല്‍കഴുകല്‍ ശുശ്രൂഷക്ക് പള്ളി വികാരി റവ.ഫാ.കുര്യാക്കോസ് പുതുപ്പാടി അഭിവന്ദ്യ തിരുമേനിയേയും, വന്ദ്യ വൈദീകരേയും, ശെമ്മാശന്മാരേയും, ഭക്തിവിശ്വാസികളേയും സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് പ്രധാന സന്ദേശം നല്‍കി.


വര്‍ഗീസ് പാലമലയില്‍
അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-08 11:07:19
💥🔥അതെന്തിനാ ടെക്നോളജി ഒക്കെ ഇത്രയും പുരോഗമിച്ച ഈ വന്ന 2026-ലും ചെയ്യുന്നത്??.?🤔🤔 എത്ര മനോഹരമായ ആചാരങ്ങൾ 👍👍👍👍 Rejice ജോൺ
Sunil 2026-04-08 12:32:47
No bishop deserves to be called Thirumeni. The right term should be Yeldho Mar Teethose Metropolitan.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-08 14:30:43
💥🔥 "Mar" means what Sunil???. Same as "തിരു മേനി". Rejice
മോറാൻ, & മാർ'- 2026-04-08 16:52:55
മാർ എന്നാൽ ഹീബ്രുവിൽ/ സുറിയാനിയിൽ- കർത്താവ്/യജമാനൻ- എന്നാണ് അർത്ഥമാക്കുന്നത്. ഇത് ബഹുമാനസൂചകമായ ഒരു പദവിനാമമായി വർത്തിക്കുന്നു, പലപ്പോഴും താൽമൂഡിൽ ഋഷിമാരെ സൂചിപ്പിക്കാനും സുറിയാനി ക്രിസ്ത്യാനിറ്റിയിലെ ബിഷപ്പുമാരെയോ വിശുദ്ധരെയോ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. അരാമിക് ഭാഷയിൽ, മാർ (מָר) എന്നത് ഒരു തലക്കെട്ടിൻറ്റെ അർത്ഥമാണ്"കർത്താവ്," "ഗുരു," എന്നർത്ഥം. തനേതാക്കളെയും വിശുദ്ധന്മാരെയും പരാമർശിക്കുന്നതിനോ, അധികാരത്തെ സൂചിപ്പിക്കുന്ന വേരുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പുരുഷ വ്യക്തിയെ ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യുന്നതിനോ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. അരാമിക് സംസാരിക്കുന്ന പാരമ്പര്യങ്ങളിൽ ഇത് സാധാരണയായി ഒരു ബഹുമാന ഉപസർഗ്ഗമായി ഉപയോഗിക്കുന്നു മോറാൻ: അരാമിക് ഭാഷയിൽ "നമ്മുടെ കർത്താവ്" എന്നാണ്. പൗരസ്ത്യ ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ യേശുക്രിസ്തുവിനെ പരാമർശിക്കാൻ ഇത് പതിവായി ഉപയോഗിക്കുന്ന ഒരു തലക്കെട്ടാണ്.ഇത് പലപ്പോഴും പ്രാർത്ഥനകളിൽ ഉപയോഗിക്കുന്നു, ഉദാഹരണത്തിന് മോറാൻ റഹേം അ'ലെയ്ൻ ("കർത്താവ് ഞങ്ങളുടെ മേൽ കരുണ കാണിക്കണമേ"). പല ക്രിസ്റ്റിയൻ സഭകളിലും 'മോറാൻ, മാർ'- എന്ന സ്ഥാനം ബിഷപ്പുമാരുടെ പേരിനോട് ചേർക്കുന്നു. -andrew
Faithful 2026-04-10 23:27:48
ക്രിസ്ത്യൻ സഭകളിലെ ബിഷപ്പുമാരെ 'തിരുമേനി' എന്ന് വിളിക്കാൻ ചിലർക്ക് ബുദ്ധിമുട്ട് എന്ന് കേൾക്കുന്നു. കേരള നമ്പുതിരിമാർ രാത്രിയാവുമ്പോൾ അടുത്ത വീട്ടിൽ കയറുന്ന പാരമ്പര്യം നമുക്കില്ലേ. നബൂതിരിമാർക്കു വംശനാശം വന്നപ്പോൾ പാതിരിമാരും പാസ്റ്റർമാരും അ പാരമ്പര്യം തുടർന്നു. എന്നാൽ നമ്മൾ നബൂതിരിമാരെ തിരുമേനി എന്നല്ലേ പണ്ടുതൊട്ടേ വിളിക്കുന്നത്. നമ്മൾ കേരള ക്രിസ്തിയാനികൾ മാർത്തോമ്മ ശ്ലീഹ മുക്കിയ നാം മ്പുതിരികൾ അല്ലേ ? അപ്പോൾ നമ്മുടെ ബിഷപ്പുമാരെ തിരുമേനി എന്ന് വിളിക്കാൻ പാടില്ലേ? തിരുമേനി എന്ന് വിളിക്കാൻ ഇഷ്ട്ടം ഇല്ലെങ്കിൽ അവരെ ഇടയൻ എന്ന് വിളിക്കാം. ഇടയൻ, വലിയ ഇടയൻ, മഹാ ഇടയൻ, ഇടയൻമ്മാരുടെ ഇടയൻ, ശ്രെഷ്ട്ട ഇടയൻ എന്നൊക്കെ വിളിക്കാമല്ലോ!. നിങ്ങൾ എന്ത് പറയുന്നു???
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-11 04:15:58
💥🔥To-:Faithful -: "മൂപ്പൻ" അതാണ് ,ബൈബിളീയം. അതു മതി.🔶 അതാണ് അതിന്റെ ഒരിത്. അതായത് വേദപുസ്തകത്തിൽ ഇക്കാര്യം അതു പോലെ പച്ചയ്ക്ക് എഴുതിയിട്ടുണ്ട്. വാക്യങ്ങൾ വേണോ??. അതു പോലെ 🔻"തിരു മേനി"🔺 എന്ന വാക്ക് അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം നിരോധിച്ചിട്ടുണ്ട് വേദ പുസ്തകത്തിൽ.വാക്യങ്ങൾ വേണോ???. 🔷നമ്മുടെ ദേഹത്തു തൂങ്ങികിടക്കുന്ന എല്ലാ അവയവങ്ങളും മാത്രമേ ഇവൻ മാരുടെ ദേഹത്തും തൂങ്ങുന്നുള്ളൂ. Not even one അവയവംore ,or one അവയവം Less. അതുകൊണ്ട് അവന്റെ പേര് മാത്രം വിളിക്കാനുള്ള ആത്മ ബലം നമുക്ക് വേണം. നമ്മളെ ഇവൻ പേര് ആണ് വിളിക്കുന്നത്‌. അവനേക്കാൾ ഇരട്ടി പ്രായം ഉള്ളവരേ പോലും അവൻ പേര് മാത്രമേ വിളിക്കൂ. വായിൽ കൊള്ളാത്ത ഒരു കോമഡി പേരും, പഴയ ബാലെയിലെ രാജാ പാർട്ട് വേഷവും ഇട്ട് കഥ കളിക്കാരെ പോലെ ഈ 2026-ലും ഇവന്മാർക്ക് നടക്കാൻ നാണവും ഉളുപ്പും ഇല്ലേ? മാർ കൂറിലോസ് 🌹riലോസ്.... എന്തൊരു അശ്ലീല പേര്... 🫣🫣🫣🫣🫣 ഈ AI കാലത്ത് ഇവന്മാരെ ചുമ്മുന്ന മൊണ്ണകളെ വിളിക്കാൻ ഇനിയും പുതിയ ഒരു പേര് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-11 04:31:37
💥🌞 Faithful- നേ ഞാൻ വെല്ലുവിളി ക്കുന്നു , ഏതു പാസ്റ്റർ, ഏതു പാതിരി ഏതു വീട്ടിൽ രാത്രിയിൽ കയറി എന്നു തെളിയിക്കാൻ Data കയ്യിലുണ്ടോ?? ഉണ്ടെങ്കിൽ ഹാജരാക്കണം. അല്ലെങ്കിൽ ക്രിസ്തിയാനികളെ കരുതി കൂട്ടി കരിവാരി തേക്കാനുള്ള "അഖിലഭാരതീയ hidden അജണ്ടാ"യുടെ ഭാഗമാണ് താങ്കളുടെ ഈ പ്രതികരണം എന്ന് പറയേണ്ടി വരും. ക്രിസ്തിയാനികളെ അങ്ങനെ വില കുറച്ചു കാണരുത്.♀️🙏 Rejice
Sunil 2026-04-11 14:00:11
Hello faithful, when St. Thomas came to India, there were no Aryans or Brahmins in Kerala. Only after the 6th century , some Aryans moved to South India. The Church claims that St. Thomas baptized Brahmins because of their inferiority complex. Jesus selected uneducated fishermen as His disciples. St. Thomas also baptized lower cast Keralites to Christians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക