Image

ഏഷ്യൻ അമേരിക്കൻ കമ്മീഷൻ യോഗം വ്യാഴാഴ്ച്ച റോക്ക് ലാൻഡിൽ

Published on 08 April, 2026
ഏഷ്യൻ അമേരിക്കൻ കമ്മീഷൻ യോഗം വ്യാഴാഴ്ച്ച റോക്ക് ലാൻഡിൽ

സഫേൺ, റോക്ക് ലാൻഡ്:  ന്യൂയോർക്ക്  സ്റ്റേറ്റ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ കമ്മീഷൻ റോക്ക്‌ലാൻഡ് കൗണ്ടിയിൽ ജനസമ്പർക്ക പരിപാടിക്ക് എത്തുന്നു.

ന്യൂയോർക്കിലുടനീളമുള്ള AAPI കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിടുന്ന കമ്മീഷനിൽ  നിങ്ങളുടെ ആശയങ്ങൾ പങ്കിടാം. നാം നേരിടുന്ന പ്രതിസന്ധികളും ആശങ്കകൾ പ്രകടിപ്പിക്കാം. ഇതിനു പുറമെ  കമ്മീഷൻ അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാം.  

റോക്ക് ലാൻഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ   ലെജിസ്ലേറ്റർ ആനി പോൾ,  എൻ‌വൈ‌എസ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ അഫയേഴ്‌സ് ഡയറക്ടർ സിബു നായർ എന്നിവരും  പങ്കെടുക്കും.

ഏപ്രിൽ 9-ന് വൈകുന്നേരം 5:00 മുതൽ 7:30 വരെ റോക്ക്‌ലാൻഡ് കമ്മ്യൂണിറ്റി കോളേജിൽ (ടെക്‌നോളജി സെന്റർ - എലിപ്‌സ്)  
സ്ഥലം: 145 കോളേജ് റോഡ്, സഫേൺ, NY 10901
രജിസ്റ്റർ: https://forms.office.com/pages/responsepage.aspx...
കൂടുതലറിയുക: https://dos.ny.gov/AAPI-commission

AAPI കമ്മീഷനെക്കുറിച്ച്
ന്യൂയോർക്ക് സ്റ്റേറ്റ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (AAPI) കമ്മീഷൻ, സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള AAPI ജനതയുടെ   ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ചുമതലപ്പെടുത്തിയ സ്ഥാപനമാണ്. നയ ശുപാർശകൾ തയ്യാറാക്കൽ, പരിപാടികൾ ഏകോപിപ്പിക്കൽ, പൊതുവിദ്യാഭ്യാസ കാമ്പെയ്‌നുകൾ നടപ്പിലാക്കൽ, സംസ്ഥാന, പ്രാദേശിക വിഭവങ്ങളെക്കുറിച്ച് AAPI വ്യക്തികളിൽ അവബോധം വളർത്തൽ എന്നിവ  ചുമതലയിൽ ഉൾപ്പെടുന്നു.

2024 ഫെബ്രുവരി 7-ന് ഗവർണർ ഹോക്കൽ  ആണ് കമ്മീഷൻ സ്ഥാപിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക: AAPI@dos.ny.gov

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക