Image

ന്യൂ യോർക്കിൽ അന്തരിച്ച സമീർ സഹൃദയന്റെ (35) പൊതുദർശനം ഏപ്രിൽ 9 വ്യാഴാഴ്ച; സംസ്കാരം വെള്ളി

Published on 07 April, 2026
ന്യൂ യോർക്കിൽ അന്തരിച്ച  സമീർ സഹൃദയന്റെ (35) പൊതുദർശനം ഏപ്രിൽ 9 വ്യാഴാഴ്ച; സംസ്കാരം വെള്ളി

ന്യു യോർക്ക്:  ന്യൂ യോർക്ക് മലയാളി  സമൂഹത്തിൽ നിറസാന്നിധ്യമായ  സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ അന്തരിച്ച   സമീർ സഹൃദയന്റെ  (35)   പൊതുദർശനം വ്യാഴാഴ്ചയും സംസ്കാരം വെള്ളിയാഴ്ചയും നടത്തും.

മാവേലിക്കരയിലെ പ്രസിദ്ധ കുടുംബം ആയ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകൻ ആണ് സമീർ .  ന്യൂ യോർക്കിലെ ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡണ്ട് ആയും ട്രസ്റ്റീ ചെയർ ആയും നിരവധി തവണ കമ്മിറ്റി മെമ്പറയായും , KHNA യുടെ കമ്മിറ്റി മെമ്പറും ഇപ്പൊഴത്തെ ഓഡിറ്റർ ആയും പ്രവർത്തിക്കുന്ന  സഹൃദയൻ പണിക്കർ മഹിമയിലും NBAയിലും, മലയാളീ സമൂഹത്തിലും   നിറസാന്നിധ്യമാണ്.

പൊതുദർശനം: ഏപ്രിൽ 9 വ്യാഴാഴ്ച വൈകിട്ട് 3 മുതൽ 8.00 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ  (2175 Jericho Tpke, New Hyde  Park , NY 11044 ).

പൂജ: ഏപ്രിൽ 10 വെള്ളി രാവിലെ 9:30 മുതൽ  11:30 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ . അതിന് ശേഷം  ക്രിമേഷൻ  ലോങ്ങ്  ഐലൻഡ്  സെമിറ്ററിയിൽ  (91 Eads St. West Babylon , NY 11704).

ന്യൂ യോർക്കിലെ ശ്രീ ശ്രീനാരായണാ അസോസിയേഷൻ , മഹിമ , NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ   നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക