
ഹൂസ്റ്റൺ: ലോകമെമ്പാടും ക്രിസ്തു ദേവൻറെ പുനരുത്ഥാനത്തെ അനുസ്മരിച്ച് വിശുദ്ധവാരത്തിന്റെ അവസാന ദിവസമായ 'ഈസ്റ്റർ', മനുഷ്യരാശിക്ക് പ്രത്യാശയും, പുതുജീവിതവും നൽകുന്ന സന്ദേശം പ്രചരിപ്പിച്ച് പെയർലാൻഡിൽ സെർനി-ജെസീന ദമ്പതികളുടെ ഭവനത്തിൽ ആഘോഷിച്ചു.
വിവിധ ദേവാലയങ്ങളിലെ ആരാധനയ്ക്ക് ശേഷം ഒത്തുചേർന്ന കുടുംബസംഗമത്തെ സെർനി തോമസ് സ്വാഗതം ചെയ്തു.
സജി പുല്ലാടിൻറെ പ്രാർത്ഥനാ ഗാനത്തിനും, പ്രാരംഭ പ്രാർത്ഥനയ്ക്കും ശേഷം ജെറിൽ ജോയ്മോൻ ലൂക്കോസ് 24 ന്റെ 1 മുതൽ 8 വരെയുള്ള ബൈബിൾ വാക്യങ്ങൾ വായിച്ചു.

വേദപുസ്തക പഠനത്തിൽ കുട്ടികളെ കൂടുതൽ വ്യാപൃതരാക്കി സത്യത്തിലും, ദൈവീക മാർഗ്ഗത്തിലും നടത്തുവാൻ നാം സന്നദ്ധരായിരിക്കണം എന്ന് ജെസീന,ജെഫീന,സിമി,ശാലിനി എന്നിവരുടെ ഏകാഭിപ്രായം വനിതാ കൂട്ടായ്മയിൽ പ്രതിഫലിച്ചു.
ഗൾഫ് മേഖലയിൽ നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന യുദ്ധക്കെടുതികളിൽ നിന്നും മോചനം നേടി,സമാധാനം പുനഃസ്ഥാപിക്കുവാൻ ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിൻറെ ഐക്യത്തോടെയുള്ള പ്രാർത്ഥന അനിവാര്യമായിരിക്കുന്നുവെന്ന് ജോയ്മോൻ,സെർനി,സജി പുല്ലാട്, സന്തോഷ്,ജിജി,ലിജോ എന്നിവർ അഭിപ്രായപ്പെട്ടു.
ഇവാനാ,എംലിൻ, ജോയൽ, ജൂഡ്, ജെസ്റ്റസ്, അലീന, എയ്ഡൻ, ജോഷ്വാ,ആഞ്ജലീന എന്നിവരും കുടുംബ സംഗമത്തിൽ സംബന്ധിച്ചു.
വിഭവസമൃദ്ധമായ ഈസ്റ്റർ സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.