Image

കോണ്‍ഗ്രസ്സ് ഐക്യമുന്നണി 118 സീറ്റുമായി അധികാരത്തില്‍ വരും (ചാരുംമൂട് ജോസ്)

ചാരുമൂട് ജോസ് Published on 07 April, 2026
കോണ്‍ഗ്രസ്സ് ഐക്യമുന്നണി 118 സീറ്റുമായി അധികാരത്തില്‍ വരും (ചാരുംമൂട് ജോസ്)

കേരളത്തിലാകമാനം ഭരണ വിരുദ്ധതരംഗങ്ങളും പിണറായിയുടെ ധാര്‍ഷ്ട്യത്തിന് എതിരായിട്ടുള്ള കേരള ജനതയുടെ നിശ്ചയധാര്‍ഢ്യവും പരമാവധി യു.ഡി.എഫ്. അനുകൂല വോട്ടുകളാക്കാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുന്നു. 2016 ലും 2021 ലും സരിതയുടെ സഹായത്തോടെ കോണ്‍ഗ്രസ്സിനെയും ഉമ്മന്‍ചാണ്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍  പററിയതു പോലെ ഉപ്രാവശ്യം സരിതമാരെ ലഭിക്കാത്തതിലുള്ള വന്‍ നിരാശ ഇടതുപക്ഷത്തെ ബാധിച്ചിരിക്കുന്നു. പകരമായി ഇല്ലാക്കഥകളും, നുണ പ്രചാരണത്തിലുമാണ് സഖാക്കന്മാര്‍.
സ്വന്തമായി തുടങ്ങി പൂര്‍ത്തീകരിച്ച ഒരു പദ്ധതിയും ഒരു സ്ഥാപനവും ചൂണ്ടിക്കാട്ടാനാവാത്തതിലുള്ള അമര്‍ഷം മൂലം ചോദ്യങ്ങളോടും മാദ്ധ്യമങ്ങളോടും അവഹേളനവും ധീക്കാര മനോഭാവം വെച്ചു പുലര്‍ത്തുന്നത്് കേരള ജനത ജാഗ്രതയോടെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

പിണറായി വിജയന്റെ ലാവ് ലിന്‍ അഴിമതി മുതല്‍ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ അഴിമതി, കോവിഡ് കാലത്തെ പി.പി.എ. കിറ്റിലെ വന്‍ചതി, കെ. റെയില്‍ മഞ്ഞക്കുറ്റി നാട്ടി നാട്ടുകാരെയും കോണ്‍ഗ്രസ്സുകാരെയും കള്ളകേസ്സില്‍ കുടുക്കിയതും, കെ. ഫോണ്‍, എഐ ക്യാമറ, കരുവന്നൂര്‍ സഹകരണസംഘ ബാങ്കിലെ 320 കോടിയുടെ വന്‍ അഴിമതികള്‍, ശിവശങ്കര്‍, സി.എം. രവീന്ദ്രന്‍, വാസു, പത്മകുമാര്‍ , തുടങ്ങി സകല നേതാക്കന്മാരും അഴിമിതിയില്‍ ജയിലില്‍ ആയിട്ടും ആര്‍ക്കെതിരെയും പാര്‍ട്ടി നടപടി എടുക്കാത്തതിലും അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടിട്ട് ചെമ്പു സ്ഥാപിച്ചതിലുമുള്ള, ജനരോഷം ഈ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി.

പ്രവാസി നിക്ഷേപകരെ വഞ്ചിച്ച സര്‍ക്കാര്‍ പാഴ് വാഗദാനം നല്‍കി മുതല്‍ മുടക്കാന്‍ കേരളത്തിലെത്തിയ സ്വന്തം പാര്‍ട്ടിയിലെ ആരൂര്‍ സാജന്‍ 18 കോടി മുടക്കി സ്വന്തം പാര്‍ട്ടി ഗ്രാമത്തില്‍ ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവസാനം പാര്‍ട്ടി സെക്രട്ടറിയുടെ  ഭാര്യ ശ്യാമളയുടെ പിടിവാശിയില്‍ ആതമഹത്യ ചെയ്ത സംഭവം പ്രവാസികളെ ഇവരില്‍ നിന്നകറ്റി. സ്വന്തം പാര്‍ട്ടിയിലെ എഡിഎം നവീന്‍ ബാബുവിനെ ആത്സഹത്യക്കു പ്രേരിപ്പിച്ച പി.പി.ദിവ്യയെ പാര്‍ട്ടി  സംരക്ഷിച്ചപ്പോള്‍ സാധാരണ തൊഴിലെടുത്തു ജീവിക്കുന്ന ഉദ്യോഗസ്ഥ കുടുംബങ്ങള്‍ ഈ പാര്‍ട്ടിയില്‍ നിന്നും അകലുകയാണ്. അവസാനം വയനാട് ദുരന്തമുണ്ടായപ്പോള്‍ നല്ലവരായ മനുഷ്യസ്‌നേഹികള്‍ കൊടുത്ത 750 കോടി കണക്കില്ലാതെ ഊരാളുങ്കല്‍ മുതലാളിമാര്‍ക്ക് കുറെ വാരിക്കോരി കൊടുത്തിട്ടു കണക്കു ചോദിക്കുമ്പോള്‍ കടക്കൂ പുറത്ത് എന്നു പറയുന്നതു കേട്ട്  നല്ലവരായ മനുഷ്യസ്‌നേഹികളും ഈ പാര്‍ട്ടിയോട് വിട പറഞ്ഞു.

കര്‍ഷകര്‍, കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമ്പോള്‍ താങ്ങുവില കൊടുത്തു അവരെ സംര്കഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതു മൂലം കര്‍ഷകര്‍ മാറി ചിന്തിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ മൂന്നു മാസം സമരം ചെയ്തപ്പോള്‍ അവരെ കണ്ടില്ലായെന്നു നടിച്ച സര്‍ക്കാരിനോടു അവരും വിട പറഞ്ഞു.

ഒരു ചോദ്യത്തിനു മറുപടി പറയാനോ ഒരു സംവാദത്തിനു തയ്യാറാകാത്ത മുഖ്യമന്ത്രി അമ്പേ പേടിത്തൊണ്ടനായി മാറിയതു കേരളം വീക്ഷിക്കുകയാണ്. സ്വജന പക്ഷപാതവും, പിന്‍വാതില്‍ നിയമനവും ഗുണ്ടാവിളയാട്ടവും, മയക്കുമരുന്നു ലഹരി മാഫിയാ സംഘപ്പിടിയില്‍ അമര്‍ന്നു പോയ കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളും ഈ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യു. യു.ഡി.എഫ്. 118 സീറ്റുകളോട ഭരണം പിടിക്കും.


ജയ് ഹിന്ദ്,
ചാരുമൂട് ജോസ്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-07 16:09:42
💥🔥അതിനെന്താ , അവിടെ ആരെങ്കിലും വരട്ടേ, ജോസിന്റെ അടുത്ത ഒരു 10 തലമുറയ്ക്കോ ഒരു ചെറിയ ഇഞ്ചി മുട്ടായിയുടെ എങ്കിലും പ്രയോജനം അതുകൊണ്ട് ഉണ്ടോ?? നിങ്ങൾ അവിടം ഉപേക്ഷിച്ച് പോന്നവരല്ലേ?? കലപ്പയ്ക്ക് കൈ വച്ചിട്ട് പിറകോട്ടു നോക്കുന്നോ??? ങേ? 🤔ഇവിടത്തെ എന്തെങ്കിലും കാര്യം ജോസ് പറ. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-07 16:20:31
Vote ചെയ്യാൻ കേരളത്തിലേക്ക് പോകുന്നുണ്ടോ??? ഈ രാജ്യത്ത് ഇരുന്ന് കൊണ്ട് മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രക്രീയയിൽ ഇടപെടാൻ പാടില്ലാത്തതാകുന്നു. പണി പാലും വെള്ളത്തിൽ കിട്ടും. നോക്കീം കണ്ടും നിന്നാൽ കൊള്ളാം. അല്ലെങ്കിൽ പണി പാളുമേ....ഒള്ള കഞ്ഞീം കലക്കി കുടിച്ച് അറിയാവുന്ന പ്രാർത്ഥനയും ചൊല്ലി, ചോരാത്ത മൂലയും നോക്കി ഒള്ള നേരത്ത് കിടക്കാൻ നോക്ക്. Ok.?? 🫣 Rejice ജോൺ
പന്തളം 2026-04-07 19:04:45
LDF 80 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ തുടരും
ശരിയായ അവലോകനം 2026-04-07 22:13:34
ശരിയായ അവലോകനം. അമേരിക്കയിലെ കമ്മിക്കൂട്ടങ്ങൾ തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-07 23:16:59
💥🔥അതിന് ഇവിടെ അമേരിക്കയിൽ കമ്മിക്കൂട്ടങ്ങൾ എവിടിരിക്കുന്നു.??? അവരൊക്കെ ഒന്നുകിൽ ചൈനയിലോ അല്ലെങ്കിൽ ക്യൂബയിലോ ഒക്കെ ആയിരിക്കും. 🔴ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റിനു കള്ളത്തരം കാണിക്കാതെ നേരായ മാർഗ്ഗത്തിൽ അമേരിക്കയിൽ വരാൻ സാധിക്കില്ല. ശ്രീ.വിജയൻ വന്നതു പോലും താനോ, തന്റെ ബന്ധുക്കളോ കമ്മ്യൂണിസ്റ് അല്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടാണ്. ഒരു പെറ്റി ബൂർഷ്വ, മുതലാളിത്ത, സാമ്രാജ്യത്വ രാജ്യത്തേക്ക് ഒരിക്കലും ഒരു ഒറിജിനൽ കമ്മ്യൂണിസ്റ്റ്‌ യാത്ര ചെയ്യില്ല. അവർക്ക് അതിന്റെ ആവശ്യവും ഇല്ലാ. വർഗ്ഗ വഞ്ചകരും പാർട്ടിയേ ഒറ്റു കൊടുത്തവരും മാത്രമേ ആ "ചെറ്റത്തരം" കാണിക്കൂ. 🔺ചൈനയും ക്യൂബയും ഉത്തര കൊറിയായും വിയറ്റ്നാംമും റഷ്യയും കമ്മ്യൂണിസ്റ്റുകളുടെ പറുദീസ അല്ലേ???? Rejice ജോൺ
ചെരുപ്പ് നക്കികൾ 2026-04-08 00:27:08
റെജിസ്, ശരിയായി അമേരിക്കയിലെ കമ്മികളെ അവലോകനം ചെയ്തിരിക്കുന്നു. മറുനാടൻ സ്പെഷ്യലിൽ, പിണറായിയെ പറ്റി ഒരു യുവ IAS കാരൻ പറഞ്ഞ കാര്യത്തെ പറ്റി പറയുന്നുണ്ട്. അതിൽ, പിണറയിയുടെ inferiority കോംപ്ലക്സ് നെ പറ്റി പറുന്നു. അദ്ദേഹത്തിന്റെ ചെരുപ്പ് നക്കിയാൽ, എല്ലാം ok. അതാണ്, എല്ലാ മലയാളി കമ്മികളും ചെയ്യുന്നത്.
നാരദൻ 2026-04-08 15:10:42
അമേരിക്കയിൽ കമ്മികളോ? അവർ തലയിൽ മുണ്ടിട്ട് നടക്കുന്നുവോ?. ഇന്നേവരെ ഒരുത്തനും കമ്മി ആണെന്ന് പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് തലയിൽ മുണ്ടിട്ട് നടക്കുന്നത്?. ഇങ്കിലാബും ചുവന്ന അണ്ടർവിയറും, പിണറായി കുഴമ്പും ഒക്കെ അങ്ങ് കേരളത്തിൽ. ഇവിടെ അമേരിക്കയിൽ ഒരു കമ്മിയും കമാ !! എന്ന് പോലും മിണ്ടില്ല. -നാരദൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-08 16:39:35
💥🔥അമേരിക്കയിൽ, പ്രത്യേകിച്ച് ന്യൂ യോർക്കിൽ മലയാള കമ്മ്യൂണിസ്റ്റുകൾ മരുന്നിനു പോലും ആരും ഇല്ലാ. എനിക്ക് ഉറപ്പാ 101%... 🔴ഇനിയും അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നേ, അവന്മാർ പുറത്ത് മിണ്ടത്തുമില്ല പേടിച്ചിട്ട്.🔺 Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക