Image

മഴ മധുരിമ (കവിത : ജയൻ വർഗീസ്)

Published on 06 April, 2026
മഴ മധുരിമ (കവിത : ജയൻ വർഗീസ്)

മേടക്കാറ്റിന്‌ നാണപ്പുലരിയിൽ

മാനത്താറാട്ട്,

ഭൂമിപ്പെണ്ണിന് മേനിയിലുണരും  രോമാഞ്ചകുളിര്‌ !

 

തളിരിടും യൗവന

നിറ കാന്തിയിൽ

പുളകമായ് വിരിയുമീ

മൃദു ചോദനം  

പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ

അണയുമൊ പിടയുമെൻ  

സവിധങ്ങളിൽ ?

 

പുതുമഴ പൂവിളി പുളകാരവം  രതിയുടെ ചലനമായ്‌

ഇള മാരുതൻ

വിശറിക്ക് പകരമായ്

നറു ചേമ്പില

പുളകങ്ങൾ പൂക്കുന്ന

ലത മാനസം

 

പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം

ഇണകളിൽ നിറയുന്ന രതി മാധുര്യം.

അകലത്തിൽ അലിയുന്ന

മഴ മേഘമായ്

പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം

Join WhatsApp News
Sudhir Panikkaveetil 2026-04-07 13:32:22
പ്രണയമഴയിൽ നനയുന്നത് കവികൾക്ക് ഇഷ്ടമാണ്. ഗായകർ അമൃതവർഷിണി എന്ന രാഗം പാടി മഴ പെയ്യിക്കുന്നു,ചേമ്പില, ഇളം തെന്നൽ, വള്ളിച്ചെടികളുടെ മനസ്സ് എന്നീ ബിംബങ്ങൾ കവി ചേർത്തിട്ടുണ്ട്. സുഖമുള്ള ഒരു നിർവൃതി പകരുന്ന രചന. വായിക്കാനും ആസ്വദിക്കാനും അംഗുലീപരിമിതരായ സഹൃദയർ അടങ്ങുന്ന സമൂഹത്തിലേക്ക് ശ്രീ ജയൻ കവിതകൾ അയച്ചുകൊണ്ടിരിക്കുന്നു എന്നത് കവിയുടെ ഭവാനലോകത്തിന്റെ വലുപ്പമാണ്. അനുമോദനങ്ങൾ പ്രിയ കവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക