
എം.കെ അർജുനൻ.
1936 മാർച്ച് 1 ന് ഫോർട്ട് കൊച്ചിയിൽ ജനനം.
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ' ഒരു അമേച്ചർ നാടകത്തിന്
ഈണമിട്ടുകൊണ്ട് എളിയ തുടക്കം. പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രത്തിലൂടെ
പ്രൊഫഷണൽ നാടകരംഗത്തേക്ക് :
കാളിദാസ, കെ.പി.എ.സി., വൈക്കം മാളവിക, സൂര്യസോമ തുടങ്ങി നിരവധി
സമിതികൾക്കായി ആയിരത്തിഅഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണമിട്ടു. '
നാടകം വഴി ദേവരാജൻ മാസ്റ്ററുമായി അടുപ്പം കൂടാനും
അതുവഴി സിനിമയിലേക്കെത്താനും വഴിതെളിച്ചു.
അങ്ങനെ 1968 മേയ് 29 ന് പുറത്തുവന്ന "കറുത്ത പൗർണ്ണമിയിലൂടെ '"
തുടക്കം.
ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം ....
എന്ന ഗാനത്തിൽ ' തുടങ്ങി രവി വർമ്മ ചിത്രത്തിൻ രതിഭാവവും
ചെട്ടികുളങ്ങര ഭരണി നാളും , ചെമ്പകത്തൈകൾ പൂത്തമാനത്ത് പൊന്നമ്പിളി ചുംബനം നൽകാനൊരുങ്ങീ. ' അങ്ങനെ നിരവധി നിരവധി മികച്ച ഗാനങ്ങൾ സമ്മാനിച്ച
സംഗീതപ്രതിഭ : എം.കെ. അർജ്ജുനൻ.
മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടി കസ്തുരി മണക്കുന്ന കാറ്റിന്റെ തലോടലേല്പിച്ച
ഈ സംഗീതകാരന് 68 മുതൽ 2017 വരെ ഏതാണ്ട് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു
ഒരു സംസ്ഥാന പുരസ്കാരം സ്വന്തമാക്കാൻ :'
ഭയാനകം എന്ന ചിത്രത്തിലുടെ:
നിൻമണിയറയിലെ (CID നസീർ )
തളിർവലയോ താമരവലയോ (ചീനവല )
മല്ലികപ്പൂവിൻ മധുര ഗന്ധം (ഹണിമൂൺ)
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം... (ആദ്യത്തെ കഥ)
കാറ്റിൻ ചിലമ്പൊലിയോ...(ഹലോ ഡാർലിംഗ്)
മുത്തിലും മുത്തായ മണിമുത്തു കിട്ടി
( റസ്റ്റ് ഹൗസ്)
പൂന്തുറയിലരയന്റെ പൊന്നരയത്തി...(ചീനവല)
താമരപ്പൂവോ നാണിച്ചു ( ടാക്സിക്കാർ)
അനുവാദമില്ലാതെ അകത്തുവന്നു (പുഴ)
സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ ( ആശിർവാദം)
കുയിലിന്റെ മണിനാദം കേട്ടൂ. (പത്മവ്യൂഹം
സിന്ധൂരക്കിരണമായ് (പത്മവ്യൂഹം )
പാലരുവിക്കരയിൽ "
യദുകുല രതിദേവനെവിടെ (റസ്റ്റ് ഹൗസ്)
കസ്തൂരി മണക്കുന്നല്ലോ കാറ്റേ ( പിക്നിക്)
ശില്പികൾ നമ്മൾ "
മാവിൻ്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു (പ്രവാഹം)
നിൻ മണിയറയിലെ :
മല്ലികപ്പൂവിൻ മധുരഗന്ധം ( ഹണിമൂൺ)
ആയിരം കാതമകലെയാണെങ്കിലും (ഹർഷബാഷ്പം)
പാടാത്ത വീണയും പാടും (റസ്റ്റ് ഹൗസ്)
പൗർണ്ണമി ചന്ദ്രിക ( " )
നിലവിളക്കിൻ തിരി (ശാന്ത ഒരു ദേവത)
വാൽ കണ്ണെഴുതി വനപുഷ്പം ചൂടി ' ( പിക്നിക്)
ചന്ദക്കലമാനത്ത് ( പിക്നിക്ക് )
അങ്ങനെ പൗർണമി ചന്ദ്രിക തൊട്ടു വിളിച്ച എത്രയെത്ര ഗാനങ്ങൾ !
തമ്പി സർൻ്റെ തൂലികയിൽ നിരവധി പ്രണയസുരലിഭ ഗാനങ്ങളെ
സംഗീതത്തിൻ്റെ മാസ്മരികത കൊണ്ട് നിത്യഹരിതങ്ങളാക്കിയ പ്രതിഭാധനൻ.
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ,ഒരുങ്ങി ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ശ്രീകുമാരൻ തമ്പി . അർജ്ജുനൻ. മാസ്റ്റർ. കൂട്ടുകെട്ടിൽപിറന്ന,
വാണി ജയറാംആലപിച്ച്,
1975 ഒക്ടോബർ 2 ന് പുറത്തുവന്ന ഈ ഗാനം ':
അതിനു ശേഷമുള്ള ഓരോ ഓണത്തിനും ഈ മനോഹര ഗാനം ഒരിക്കലെങ്കിലും നാം കേൾക്കാറുണ്ട്., നമ്മേ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു.
(ചിത്രവും കുറിപ്പും -
ശേഖരത്തിൽ നിന്നും)