Image

ക്ഷേത്രത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

Published on 06 April, 2026
 ക്ഷേത്രത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം : തിരുവനന്തപുരം ആനയറ ക്ഷേത്രത്തിൽ സിപിഎം നേതാവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്ത നിലയിൽ. മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ ആനയറ ക്ഷേത്രത്തിൽ നടത്തിയ ആചാരലംഘനം ചോദ്യം ചെയ്തതിന് പിന്നാലെ മേൽശാന്തിയായ വിഷ്ണു പോറ്റിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. തുടർന്ന് ക്ഷേത്രം ഭാരവാഹികളായ സിപിഎം പ്രവർത്തകരിൽ നിന്നും കടുത്ത മാനസിക പീഡനമാണ് വിഷ്ണു പോറ്റി നേരിട്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി.

കഴിഞ്ഞ മാർച്ച് 22നായിരുന്നു ആനയറ ക്ഷേത്രത്തിൽ വിവാദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസമായിരുന്ന അന്ന് ക്ഷേത്രദർശനം നടത്തിയ ശേഷം മേൽശാന്തിയായ വിഷ്ണു പോറ്റി നൽകിയ തീർത്ഥവും പ്രസാദവും കടകംപള്ളി സുരേന്ദ്രൻ കളഞ്ഞത് മേൽശാന്തിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. വിഷ്ണു പോറ്റി ഈ ആചാരലംഘനം ചോദ്യം ചെയ്തപ്പോൾ താൻ വോട്ട് പിടിക്കാനാണ് വന്നത് എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത് എന്ന് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ വ്യക്തമാക്കി. തുടർന്ന് ക്ഷേത്രം ഭാരവാഹികളായ സിപിഎം പ്രവർത്തകർ മേൽശാന്തിയായ വിഷ്ണു പോറ്റിയെ കൊണ്ട് മാപ്പ് പറയിച്ചിരുന്നു.

ഇതിനുശേഷവും സഖാക്കളുടെ ഭാഗത്തുനിന്നും കടുത്ത മാനസിക പീഡനമായിരുന്നു വിഷ്ണു പോറ്റിക്ക് നേരിടേണ്ടി വന്നിരുന്നത്. ഈ മാനസിക പീഡനത്തിൽ മനം നൊന്തൊന്നാണ് അദ്ദേഹം ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. വിഷ്ണു പോറ്റിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ്  വിശ്വാസികളിൽ നിന്നും ഉയരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക