Image

' ദൃഢം ' ട്രെയിലര്‍.

Published on 06 April, 2026
' ദൃഢം ' ട്രെയിലര്‍.

പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി  മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന  'ദൃഢം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Protect. Serve. Survive. എന്ന ടാഗ് ലൈന്‍ നല്കി ഒരുക്കുന്ന 'ദൃഢം', ഇഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ്
(ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്ന് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നു.


മുകേഷ് ആര്‍. മേത്ത, സി. വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി
എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.

ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍-വിനായക്,

പ്രൊഡക്ഷന്‍ ഡിസൈന്‍-സുനില്‍ ദാസ്,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അമരേഷ് കുമാര്‍,

വസ്ത്രാലങ്കാരം-ലേഖാ മോഹന്‍,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പര്‍മേശ്വരന്‍,

മേക്കപ്പ്-രതീഷ് വിജയന്‍,

സ്റ്റണ്ട് സൂപ്പര്‍വിഷന്‍-ടോണി മാഗ്വിത്ത്,

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കറ്റീന ജീത്തു,

സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍

പബ്ലിസിറ്റി ഡിസൈന്‍ - ടെന്‍ പോയിന്റ്,

 പിആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക