Image

ദുരന്ത ഫണ്ട് അടിച്ചുമാറ്റുന്നവരെ എന്ത് പേര് വിളിക്കും (ജോസ് കാടാപുറം)

Published on 06 April, 2026
ദുരന്ത ഫണ്ട് അടിച്ചുമാറ്റുന്നവരെ എന്ത് പേര് വിളിക്കും (ജോസ് കാടാപുറം)

കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയത് വലിയ സേവനമാണ്. വയനാട് ദുരന്തത്തിന്റെ പേരിൽ സിപിഐ(എം) പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനൽ ചർച്ചയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഐ(എം) ന് ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.

ചോദ്യം ഉന്നയിച്ച് അരമണിക്കൂറിനുള്ളിൽ പാർടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കി. കേരളത്തിൽ സിപിഐ(എം) ജനങ്ങളിൽ നിന്ന് ദുരന്തഫണ്ട് ശേഖരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു പ്രചാരണം നടത്തുകയാണ് ചെയ്തത്. ഡിവൈഎഫ്ഐ ആക്രിവിറ്റും, ചലഞ്ചുകൾ നടത്തിയും കൂലിവേല ചെയ്തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രസീതുകളും പുറത്തുവിട്ടു.അങ്ങനെ ഇരിക്കെ എം സ്വരാജ് രണ്ട് പത്ര സമ്മേളന ങ്ങൾ നടത്തി  ഒറ്റ ചോദ്യം കോൺഗ്രസിനോട് ചോദിച്ചു വയനാട് ദുരന്ത ഫണ്ടിന് കോൺഗ്രസ്സ് എത്ര  പിരിച്ചു  മറ്റൊരർഥത്തിൽ യൂ ഡി എഫിന്റെ മൂട്ടിൽ തീയിട്ടൂ സ്വരാജ്..

സ്വാഭാവികമായി ചോദ്യം ഉയർന്നു. കോൺഗ്രസ് എത്രയാണ് പിരിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി പ്രസിഡന്റിന് കഴിയാത്ത അവസ്ഥയായി. അദ്ദേഹം പറഞ്ഞ കണക്കുകൾ ഇതാണ്: ആകെ സമാഹരിച്ച തുക 5.38 കോടി രൂപ.

ചെലവ് ഇങ്ങനെ - പണം പിരിക്കാനുള്ള ആപ്പിനു വേണ്ടി 9.30 ലക്ഷം രൂപ, ഭൂമി വാങ്ങിയതിന് രജിസ്ട്രേഷൻ ഫീസ് അടക്കം 6.18 കോടി രൂപ. ഇനി വീട് പണിയാനുള്ള പണം കോൺഗ്രസിന്റെ കൈയിൽ ഇല്ല.

ആകെ പിരിച്ച തുക സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയാൻ മണിക്കൂർ പോലും വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വൻതുകകൾ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകൾ നൽകിയതിന്റെയും വിവരങ്ങൾ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ ഒരു സ്ക്രീൻഷോട്ടാണ്. അതുവഴി മാത്രം 54 കോടി 49ലക്ഷം  രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാൾ മുമ്പ് ആപ്പ് പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി. 54 .5കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാൽ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല.

കോൺഗ്രസ് നടത്തിയ വലിയൊരു തീവെട്ടിക്കൊള്ളയുടെ പിന്നാമ്പുറമാണ് നമ്മുടെ കൺമുന്നിൽ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നത്. ശരിക്കും ശവംതൂക്കികൾ!

100 വീട് പണിതുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. കോൺഗ്രസിനെ വിശ്വസിച്ച് സർക്കാർ വീട് വേണ്ടായെന്ന് പ്രസ്താവന നൽകി, ഒട്ടനേകം കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി. അവർ ഇന്ന് വഴിയാധാരമാണ്.

വീട് പണിയുന്നതിനുള്ള കാലതാമസത്തിനു കാരണം കോൺഗ്രസ് പറഞ്ഞത് സർക്കാർ ഭൂമി നൽകിയില്ലാ എന്നുള്ളതായിരുന്നു. എന്നാൽ സർക്കാരിനോട് ഭൂമി ചോദിക്കുകയോ, അത് നൽകാമെന്ന് സർക്കാർ ഒരിക്കലും പറയുകയോ ചെയ്തിട്ടില്ലായെന്നതും വ്യക്തമായി.

വിവാദം കനത്തപ്പോൾ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കല്ലിടുകയും ചെയ്തു. കല്ലിട്ടല്ലാതെ നൂറ് ദിവസം കഴിഞ്ഞിട്ടും കല്ലിന്മേൽ മറ്റൊരു കല്ല് വയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതിനിടയിൽ വീടിന്റെ നിർമ്മാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു. മാധ്യമങ്ങൾ ഈ കളവ് തുറന്നു കാണിച്ചു. ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ചെയ്തു. അവസാനം ഇപ്പോൾ കെപിസിസി പ്രസിഡന്റ് സത്യം തുറന്നു പറഞ്ഞു. വീട് പണിയാനുള്ള പണം കൈയിൽ ഇല്ല.

പണം കൈയിൽ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിർദ്ദേശ പത്രിക വന്നപ്പോൾ എല്ലാവർക്കും ബോധ്യമായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകൽക്കൊള്ളയാണ് ഇതെന്നു വ്യക്തം.

തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാൻ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54.5 കോടി രൂപയുടെ സ്ക്രീൻഷോട്ട് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അത് വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു? അതിൻ്റെ സിംഹഭാഗവും ആപ്പ് വഴിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ആപ് അവർ മുക്കിയത്. കാരണം പണം കൊടുത്തവർ അവരുടെ പേര് അതിലുണ്ടോ എന്ന് നോക്കിയാൽ കാണാൻ കഴിയില്ല. മറിച്ച് ആയിരുന്നേൽ ആപ്പ് മൂക്കേണ്ട കാര്യമില്ലലോ.
കോൺഗ്രസ്സ് പാർട്ടി ഇതിനായി തയ്യാറാക്കിയ ആപ്പ് വഴി വലിയൊരു തുക തന്നെ സമാഹരിച്ചിട്ടുണ്ടാകണം (ചിലപ്പോൾ ആപ് വഴി അല്ലാതെയും). ജനങ്ങൾ നൽകിയ കോടിക്കണക്കിന് രൂപയുടെ യഥാർത്ഥ കണക്കുകൾ പുറത്തുവരാതിരിക്കാനും സുതാര്യത

ഒഴിവാക്കാനുമാണ് അവർ പെട്ടെന്ന് തന്നെ വിവരങ്ങൾ മറച്ചുവെച്ചത്. സത്യസന്ധമായ ഒരു കണക്കായിരുന്നു ആ 5.38 കോടി എങ്കിൽ അത് അവർക്ക് സുതാര്യമായി തന്നെ നിലനിർത്താമായിരുന്നു. തെളിവ് നശിപ്പിക്കേണ്ട ആവശ്യം തന്നെ അപ്പോൾ ഉണ്ടാകുന്നില്ല. ആപ്പ് ഓപ്പൺ ആക്കാത്തടുത്തോളം കാലം കോണ്ഗ്രസ് പറയുന്ന ഈ കള്ളക്കണക്ക് മലയാളികൾ ആരും വിശ്വസിക്കില്ല.9 ലക്ഷം കൊടുത്തു ആപ്പ് ഉണ്ടാക്കി 54 കോടി 49 ലക്ഷം കിട്ടിയതായി ലാസ്റ് ലിസ്റ്റിൽ കണ്ടു എന്നിട്ടു ഇപ്പോൾ പറയുന്നു 5.38  കോടി കിട്ടിയുള്ളൂ എന്ന് കുറച്ചു പൈസ മാങ്കൂട്ടം അവിഹിതം ,ഗർഭച്ഛിദ്രം ഇവക്കു ചിലവായി ബാക്കി ആരൊക്കൊയോ മുക്കിയത് ഉള്ള കാര്യം പറ ,,ഇവരെ ഭരണം ഏൽപ്പിച്ചാൽ കേരളം വിറ്റു പണമാക്കി മുക്കും …ലോക കൊള്ളക്കാരായ   ഉടായിപ്പു ഡെമോക്രാറ്റിക്‌ ഫ്രണ്ട് !!! ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രധനാമായും വേണ്ടത് ക്രഡിബിലിറ്റി ആണ് അത് കോൺഗ്രസിന് ഇല്ലയെന്നു ജനത്തിന് മനസിലായി !!"വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വകമാറ്റുകയാണ്. ദുരന്തത്തെ പണം മോഷ്ടിക്കാനുള്ള അവസരമാക്കിയ യുഡിഎഫിന്, മോഷ്ടാക്കളുടെ ധാർമികത പോലുമില്ല..

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീട്, കെപിസിസി പ്രഖ്യാപിച്ച് 100 വീട് , രാഹുൽ ഗാന്ധി കൊടുക്കാം എന്ന് പറഞ്ഞ 100 വീട് മൊത്തം 230 വീടിന് വേണ്ടി കെപിസിസി യും യൂത്ത് കോൺഗ്രസൂം കൂടെ പിരിച്ച് ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപയുടെ താഴെയാണ് എന്ന് മലയാളികൾ വിശ്വസിക്കണം!! നൈസ്!! വയനാട് ദുരന്ത ബാധിതരെ പറഞ്ഞു പറ്റിച്ചപോലെ കേരളം മൊത്തം പറ്റിക്കപ്പെടണോ എന്ന് യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ പോകുന്നവർ ആലോചിക്കുക!ഉടായിപ്പു മുന്നണിയുമായി കൂട്ടുകച്ചവടത്തിനു ഇറങ്ങിയ സംഘിയും ക്രിസ്‌സംഘിയും ഒക്കെ കൊള്ളക്ക്   കൂട്ടുനില്കുന്നവർ എന്ന് തിരിച്ചു അറിയുക

പ്രിയ വോട്ടർമാരെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇന്ന് കേരളത്തിനുണ്ട്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ (മൃത ശരീരത്തിൽ നിന്ന് പോക്കറ്റടിക്കുന്നവർ ) അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും.
 

Join WhatsApp News
പ്രമുഖൻ 2026-04-06 11:09:36
വേണമെങ്കിൽ "കമ്മികൾ " എന്നു വിളിക്കാം.സ്വജന പക്ഷപാതത്തിന്റെ മകുടോദാഹരണമായ പി .കെ . ശ്യാമളയുടെ സീറ്റ് കൊടുക്കലും, 2018 ഇലെ മുഖ്യ മന്തിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും കോടികണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ കമ്മികളാണ് ഇപ്പോൾ സദാചാരം വിളമ്പുന്നത് . വേറേ പണിയൊന്നുമില്ലെടേ ? പ്രമുഖൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക