Image

മിലൻ ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു

അബ്ദുൾ പുന്നയൂർക്കുളം Published on 06 April, 2026
മിലൻ ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു

ഡിട്രോയിറ്റ്‌: മിലൻ ( മിഷിഗൺ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) പ്രസിഡണ്ട് ആന്റണി മണലേലിന്റെ അധ്യക്ഷതയിൽ മിലന്റെ ഓൺലൈൻ മീറ്റ് ഏപ്രിൽ 1 ന് നടന്നു.

വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത് യോഗകാര്യങ്ങൾ ചർച്ച ചെയ്തു; ഭാവി പരിപാടികളെപ്പറ്റി സംസാരിച്ചു.

സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളം എല്ലാ ഒന്നര മാസം കൂടുമ്പോഴും ഒരു ഓൺലൈൻ മീറ്റിങ് പ്രാബല്യത്തിൽ വരുത്തണമെന്നും കൂടുതൽ സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു മിലനെ  ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.

ഡീട്രോയിറ്റിലും പരിസരത്തുമുള്ള സർഗ്ഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യസ്നേഹികളുടെ രചനകൾ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജോയന്റ് സെക്രട്ടറി ജോമോൻ ജേക്കബ് ഊന്നിപ്പറഞ്ഞു.

മിലൻറെ വാർഷികസമ്മേളനം യഥാസമയം നടത്തുവാനും വാർഷികത്തിന് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കുവാനും ആന്റണി ഓർമ്മപ്പെടുത്തി.

മെയ് 16ന് നടത്തുന്ന ഓൺലൈൻ സാഹിത്യഅരങ്ങിൽ എല്ലാ മിലൻ അംഗങ്ങളെയും സാഹിത്യസ്നേഹികളെയും ഉൾപ്പെടുത്തുമെന്ന് സതീഷ് മാടമ്പത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക