Image

ഏപ്രിൽ (രമാ പിഷാരടി)

Published on 05 April, 2026
ഏപ്രിൽ (രമാ പിഷാരടി)

ഏപ്രിൽ!

കുരിശിൻ്റെ-

കാൽവരിക്കുന്നിൻ്റെ

കാറ്റുണ്ട്, വെയിലുണ്ട്

നിഴലനക്കങ്ങളും

ജനലഴിതുറക്കവേ

പെസഹവ്യാഴത്തിൻ്റെ

പതിവ് സങ്കീർത്തനം

മനസ്സിലെത്തുന്നുണ്ട്

ഒരുവനൊറ്റുന്നുണ്ട്

പിന്നിൽ നിന്നെന്തിനോ?

പലരുമെയ്യുന്നുണ്ട്

കല്ലെഴുത്താണികൾ

ഹൃദയമുറിവതിൽ നിന്ന്

ദുധിരമിറ്റുന്നുണ്ട്

ഹരിതവനമൗഷധിക്കൂട്ട്

പകരുന്നുണ്ട്.

കുരിശിൻ്റെ ദു:ഖ-

വെള്ള്യാഴ്ചകൾ

നോമ്പ് നോറ്റരികിൽ

തപസ്സിരിക്കും-

ഒലിവ് ചില്ലകൾ

 

മെഴുതിരികളേപ്രിൽ

നിനക്ക് ധ്യാനിക്കുവാൻ

ജപമുറികൾ രോഷം-

ഘനീഭവിപ്പിക്കുവാൻ

ജലകണമെഴുത്തിനെ-

വിശുദ്ധമാക്കീടുവാൻ

കനികൾ ഋതുഭാഷയ്ക്ക്

നേർസാക്ഷ്യമേകുവാൻ

കടലുകളഗാധം മണൽക്കാറ്റ്

വീശുന്ന തിരകൾക്ക് മീതേ

നടന്നങ്ങ് പോകുവാൻ

അറകളുടയന്തർഗതങ്ങളിൽ

ഏപ്രിൽ, നീയുണരുന്നു വീണ്ടും-

ഉയർത്തെഴുനേൽക്കുന്നു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-06 04:45:48
💥🔥കുറേ അക്ഷരത്തെറ്റുകളും ,ഒന്നോ രണ്ടോ പ്രയോഗ പ്രയാസങ്ങളും ഒഴിച്ചാൽ നല്ല ഒരു കവിതാ ശ്രമം. നൂറിൽ 38 തരാം ; അല്ലെങ്കിൽ ഒന്നൂടെ കൂട്ടി , 39 വരെ മാർക്ക്‌ അർഹിക്കുന്നുണ്ട് പിഷാരടി.👍 റെജീസ് John.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക