
സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 20 ,21 ,22 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. ഉയിർപ്പു തിരുന്നാളായ ഈസ്റ്ററിനു മുന്നോടിയായി ആചരിക്കുന്ന നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തിൽ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു. മുതിർന്നവർക്കായി ഡിട്രോയിറ്റ് സെന്‍റ് തോമസ് സീറോ മലബാർ പള്ളി വികാരി ബഹുമാനപെട്ട ഫാ. വിൽസൺ കണ്ടങ്കരി ആണ് ധ്യാനം നയിച്ചത്.

വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി ജീസസ് യൂത്തിൽ നിന്നുമുള്ള മരിയ വേങ്ങച്ചുവട്ടിൽ , ശീതൾ ആൻ ഫിലിപ്പ് , ആൻ പുത്തെൻകളം , ഇസബെൽ അമ്പൂക്കൻ എന്നീവർ ധ്യാനം നയിച്ചു . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേർന്നു . . ഈ നോമ്പുകാലത്തു കുട്ടികൾക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി.