Image

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട് @അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി

ജീമോൻ റാന്നി Published on 03 April, 2026
ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന  അങ്കത്തട്ട് @അമേരിക്ക  ജനശ്രദ്ധ പിടിച്ചു പറ്റി

ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (MAGH), ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററും സംയുക്തമായി സ്റ്റാഫോർഡിലെ കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായിട്ടാണ് ഹൂസ്റ്റണിൽ ചൂടേറിയ ഇലക്ഷൻ ഡിബേറ്റ് നടന്നത്

അമേരിക്കയിലിരുന്നു ടിവി സ്‌ക്രീനുകളിൽ കാണുന്ന ഇലെക്ഷൻ ഡിബേറ്റുകളെയൊക്കെ വെല്ലുന്ന വാഗ്വാദങ്ങളും ചോദ്യോത്തരങ്ങളുമാണ് 3 മണിക്കൂർ നീണ്ടു നിന്ന അങ്കത്തട്ടിനെ വേറിട്ടതാക്ക്കി മാറ്റിയത്.

മാർച്ച് 29 നു ഞായറാഴ്ച വൈകുന്നേരം മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ വൈകുന്നേരം 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ- അമേരിക്കൻ  ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ഡിബേറ്റിനു IPCNA ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഫിന്നി രാജു സ്വാഗതം ആശംസിച്ചു. തുടർന്ന് MAGH പ്രസിഡന്റ് റോയ് മാത്യു ആമുഖ പ്രസംഗം  നടത്തി.

ഫോട്ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേലിന്റെ സന്ദേശത്തിനു ശേഷം മലയാള സിനിമാ സംവിധായകനും മാധ്യമ പ്രവർത്തകനുമായ ബൈജു കൊട്ടാരക്കര ഡിബെറ്റ് ഉത്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്തകനായ സജി പുല്ലാട് ഹൂസ്റ്റണിലെ മികവുറ്റ എംസിമാരായ ഡോ.റെയ്‌ന റോക്ക്, ഡോ.സുബിൻ ബാലകൃഷ്‌ണൻ എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന്  പ്രമുഖ  മാധ്യമ പ്രവർത്തകനായ അജു വാരിക്കാടിനെ അങ്കത്തട്ടിന്റെ മോഡറേറ്ററായി വേദിയിലേക്ക് ക്ഷണിച്ചു.

തുടർന്ന് മൂന്നു മുന്നണികളുടെ വക്താക്കളെ സംവാദ വേദിയിലേക്ക് ക്ഷണിച്ചു.

വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കൂടി വളർന്ന് അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ പ്രവർത്തനമേഖലകളിൽ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ, അമേരിക്കയിലെ സാമൂഹ്യ സാമൂഹ്യ മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യങ്ങളായ ജീമോൻ റാന്നി (യുഡിഎഫ്)  അക്കു കോശി (എൽഡിഎഫ്) ഹരി ശിവരാമൻ (എൻഡിഎ) എന്നിവർ വക്താക്കളായി പൊരിഞ്ഞ രാഷ്‌ടീയ സംവാദത്തിനു തിരി കൊളുത്തി.

മോഡറേറ്ററിന്റെ മൂർച്ചയേറിയ ചോദ്യങ്ങൾക്കു മുമ്പിൽ പതറാതെ മികച്ച രാഷ്രീയ നേതാക്കളെ പോലെ കിടിലൻ മറുപടികൾ നൽകി മുന്നേറി കൊണ്ടിരുന്നപ്പോൾ നേതാക്കൾക്കു കട്ട സപ്പോർട്ടുമായി  മുന്നണി പാനലിസ്റ്റുകളും  ചർച്ചകൾക്ക് ചൂടും എരിവും നൽകി.പരസ്പരം കൊണ്ടും കൊടുത്തുമുള്ള സംവാദം, ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികൾ, ആരോപണ പ്രത്യാരോപണങ്ങൾ,   സദസ്സിനോടും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആകെ കലുഷിത അന്തരീക്ഷം എന്ന് തോന്നിച്ചുവെങ്കിലും പരിമിതികൾകുള്ളി നിന്ന് കൊണ്ട് അങ്കത്തട്ടിന് ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർക്ക്‌ കഴിഞ്ഞു.

യുഡിഎഫിനെ പ്രതിനിധീകരിച്ചു തോമസ് ഒലിയാംകുന്നേൽ, ജോമോൻ ഇടയാടി, ജസ്റ്റിൻ ജേക്കബ്, സന്തോഷ് ഐപ്, ഡാനിയേൽ ചാക്കോ എന്നിവർ പാനലിൽ അണിനിരന്നപ്പോൾ അരവിന്ദ് അശോക്, സന്തോഷ് ദാസ്, ബാബു മുല്ലശ്ശേരി, ശ്യാംജിത് ജയദേവൻ, അജി ജോസഫ് കണ്ണമ്പാടം എന്നിവർ എൽഡിഎഫിനെയും രമാ പിള്ള, ജ്യോതിഷ്, സുനിൽ നായർ, രാജേഷ് നായർ, ഉണ്ണികൃഷ്ണൻ എന്നിവർ എൻഡിഎയും പ്രധിനിധീകരിച്ചു സംവാദത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

ഏപ്രിൽ 9 നു നടക്കുന്ന വോട്ടെടുപ്പിൽ വികസന പദ്ധതികളുമായി മുന്നേറുന്ന സർക്കാർ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തുമെന്നു എൽഡിഎഫ് വാദിച്ചപ്പോൾ  മുഖ്യമന്ത്രിയുടെ ധാർഷ്ട്യഭരണത്തിന് അറുതി കുറിയ്ക്കുമെന്ന് യുഡിഎഫും വാദിച്ചപ്പോൾ ഈ പ്രാവശ്യം ഒരു നിർണായക ശക്തിയാകാൻ എൻഡിഎ (ബിജെപി) യ്ക്ക് സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി അവരും വധിച്ചു സമർത്ഥിച്ചു.

ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന  ഹൂസ്റ്റണിൽ  വലിയ പ്രതികരണ മാണ് ലഭിച്ചത്. മാഗ് ഓഡിറ്റോറിയമ നിറഞ്ഞു കവിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ ലൈവ് സംപ്രേക്ഷണത്തിൽ കൂടി ഡിബേറ്റ് ആസ്വദിച്ചു.  

ഇൻഡ്യ ഗേറ്റ് ഗ്രോസ്‌ഴ്‌സ്‌ ബേക്കേഴ്‌സ് റെസ്റ്റോറന്റ് (ഗ്രാൻഡ് സ്പോൺസർ) , ജെ .ഡബ്ലിയു വർഗീസ് ( പ്രോംപ്റ്റ് റിയാൽറ്റി ആൻഡ് മോർട്ട്ഗേജ്)  ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ് ) ജീമോൻ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് ) എന്നിവരായിരുന്നു ഇവന്റ് സ്‌പോൺസർമാർ.

മാഗ്‌ സെക്രട്ടറി വിനോദ് ചെറിയാൻ നന്ദി അറിയിച്ചു.

ജോർജ്‌ പോൾ (ഫ്ളവർസ്  ടിവി)  മോട്ടി മാത്യു (കൈരളി ടിവി) ഹാർവെസ്റ്റ് ടിവി, പ്രവാസി ചാനൽ, സൈമൺ വളാച്ചേരിൽ (നേർകാഴ്ച ന്യൂസ് ), ഇമലയാളി, NRI റിപ്പോർട്ടർ, ദക്ഷിൻ റേഡിയോ, ആശ റേഡിയോ തുടങ്ങിയ  ദൃശ്യ മാധ്യമ രംഗത്തെ  പ്രമുഖർ സംവാദത്തിന് മികച്ച പിന്തുണ നൽകി. ഷിനു എബ്രഹാം സൗണ്ട് സ് സിസ്റ്റം നിയന്ത്രിച്ചു .

MAGH ബോർഡ് ഓഫ് ഡയറക്ടർസ് അംഗങ്ങളായ റോയ് മാത്യു, വിനോദ് ചെറിയാൻ, സുനിൽ തങ്കപ്പൻ, ഷിനു എബ്രഹാം, ജീവൻ സൈമൺ, സന്തോഷ് ആറ്റുപുറം,അനില സന്ദീപ്, ഡോ.സുബിൻ ബാലകൃഷ്ണൻ, അമ്പിളി ആന്റണി, ജിൻസ് മാത്യു, സാജൻ ജോൺ, ഡെന്നിസ് മാത്യു, ബിജു ശിവൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി ജോസഫ്, അംഗം എസ് .കെ.ചെറിയാൻ, IPCNA നാഷണൽ സെക്രട്ടറി അനിൽ ആറന്മുള, ചാപ്റ്റർ ഭാരവാഹികളായ ഫിന്നി രാജു, ജീമോൻ റാന്നി, വിജു വർഗീസ്, മോട്ടി മാത്യു, സജി പുല്ലാട്, സൈമൺ വളാച്ചേരിൽ, ഡോ. റെയ്‌ന റോക്ക്, ജിജു കുളങ്ങര, അജു വാരിക്കാട്, ആൻസി ശാമുവേൽ, ജോർജ്‌ പോൾ,  ജെ.ഡബ്ളിയു.വർഗീസ് തുടങ്ങിയവരുടെ സാന്നിധ്യ സഹകരണം ഡിബെറ്റിന്റെ വൻ വിജയത്തിന് സഹായിച്ചു.    

ഡിബേറ്റിനു ശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Join WhatsApp News
അമേരിക്കയിലെ ഒരു കേരള വോട്ടർ 2026-04-03 20:08:45
എഴുതിയ റിപ്പോർട്ടും, ഗ്രൂപ്പ് ഫോട്ടോകളും മാത്രം കണ്ടതുകൊണ്ട് ഈ മീറ്റിങ്ങിന് , Debate വിലയിരുത്താൻ സാധിക്കുകയില്ലല്ലോ. ഒത്തിരി ടിവി കാർ വന്നു എന്നല്ലേ പറയുന്നത്?. അവരൊക്കെ വാർത്ത വായനയ്ക്കിടയിൽ ഈ വാർത്ത കൊടുത്താൽ ആയി അല്ലെങ്കിൽ ആയി. അവരൊക്കെ വന്ന സ്പോൺസേർസിൽ നിന്ന് നിങ്ങൾ നേടിയ കാശും മേടിച്ചു കൊണ്ടുപോകും. അത്രയൊക്കെ തന്നെ. പക്ഷേ, സോഷ്യൽ മീഡിയ കൂടെ Houston Voice എന്ന ഒരു ഫ്രീലാൻസ് Cell phone Video കണ്ടു. അതിൻറെ വെളിച്ചത്തിൽ പറയട്ടെ, ഈ ഡിബേറ്റിനേക്കാൾ കൂടുതൽ ആയി അവിടെ അതിൽ കണ്ടത് ഒത്തിരി പേരുടെ, അവതരണ പ്രസംഗങ്ങൾ, ആമുഖങ്ങൾ, ഉദ്ഘാടന ങ്ങൾ പ്രസംഗങ്ങൾ, ഉദ്ഘാടകനെ shout ചെയ്തോ തള്ളി മാറ്റുന്നത്, അസോസിയേഷൻ കാരുടെ ആമുഖങ്ങൾ, ഒരു പതിവ് മാതിരി മലയാളി ജഡ്ജിയുടെ ഇടിച്ചു കയറിയുള്ള പ്രസംഗങ്ങൾ. ഒരു കാര്യത്തിൽ ഇപ്രാവശ്യം രക്ഷപ്പെട്ടു. അത് മറ്റു മലയാളി Mayors, യൂണിഫോമിട്ട പോലീസ് വ്യക്തിയുടെ പ്രസംഗവും കണ്ടില്ല. പിന്നെ പറയേണ്ടല്ലോ FOKANA-FOMA-World Malayali പ്രകടനങ്ങൾ. ആ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. ഞാനിവിടെ എഴുതിയത് ശരിയോ തെറ്റോ എന്ന് ആ വീഡിയോ ഒരിക്കൽ കൂടെ പോയി കാണുക. അവസാനം ഡിബേറ്റ് കിട്ടിയത് വെറും ഒരു മണിക്കൂർ മാത്രം. അതും അങ്ങോട്ടുമിങ്ങോട്ടും ഉള്ള കുറേ shouting കൊണ്ട് ആവസാനിച്ചതായി വീഡിയോ കണ്ടാൽ മനസ്സിലാകും. എല്ലാ ആശംസകളും. vote ഉള്ളവർ കേരളത്തിൽ എത്തി വോട്ട് ചെയ്യുക. അല്ലാത്തവർ ഫോണെടുത്ത് ഇവിടെനിന്ന് ക്യാമ്പയിൻ നടത്തുക.
രാഷ്ട്രീയ ചിന്തകൻ 2026-04-04 03:10:50
Debate എന്നല്ല ഇവിടെയൊക്കെ നടക്കുന്ന പള്ളി യോഗമായാലും ഏത് യോഗമായാലും കുറെ മലയാളി mayors, മലയാളി ജഡ്ജസ്, യൂണിഫോം ധരിച്ച പോലീസ് മത്സരക്കാർ പ്രസംഗിക്കാൻ ഇടിച്ചു കയറും, അല്ലെങ്കിൽ പിടിച്ച് കേറ്റും. ഇതുമാത്രമാണ് ഇവരുടെ ചുമതല എന്നാണ് ഇവർ ചിന്തിക്കുന്നത്. അതിനാൽ ആകണം കുറെയെണ്ണം ഇപ്രാവശ്യം തോറ്റു തുന്നം പാടി. കേരള പൊളിറ്റിക് കളിക്കാതെ അമേരിക്കൻ politics കളിച്ചാൽ അവർക്കൊക്കെ രക്ഷപ്പെടാം. ഈ ഡിബേറ്റ് Stream ചെയ്തിരുന്നത് ഞാൻ കണ്ടു. അങ്ങനെയാണ് അതിലെ പാളിച്ചകൾ മനസ്സിലാക്കാൻ സാധിച്ചത്. LDF കാരനായി സംസാരിച്ച ആ പുള്ളി മാത്രം അല്പം കാര്യങ്ങൾ പറഞ്ഞു. കോൺഗ്രസിന്റെ കുഴപ്പം എന്താണെന്ന് പറഞ്ഞാൽ, ഇവിടെ ഒത്തിരി ആൾക്കാർ തങ്ങളാണ് ഭാരവാഹികൾ എന്നും പറഞ്ഞ് സംസാരിക്കുന്നത് കണ്ടു. ഇവരെയൊക്കെ ആരാണ് ചുമതലപ്പെടുത്തിയത് ആരാണ് ഇവരെയൊക്കെ Elect ചെയ്തത്?. ചുമ്മാ സ്വയം അവരോധിക്കപ്പെട്ട, ഞാനാണ് കോൺഗ്രസ് ലീഡർ എന്നും പറഞ്ഞ് ഒത്തിരി ലീഡേഴ്സിന്റെ തള്ളിക്കയറ്റം ആയിരുന്നു. നമുക്ക് സത്യത്തിൽ വേണ്ടത് പത്രങ്ങൾ വായിക്കുന്ന, കോൺഗ്രസിനെ പറ്റി ഒക്കെ അറിയുന്ന സാധാരണക്കാർ മാത്രം മതി. പിന്നെ ബിജെപിക്കാർ " വാലു പൊക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, " നാണമാകുന്നു മേനി നോവുന്നു" എന്ന മട്ടിൽ Shobikkan പറ്റിയില്ല എന്ന് വീഡിയോ പറയുന്നു. അമേരിക്കയിൽ ശോഭാസുരേന്ദ്രന്മാർ ഇല്ലേ? TV ആൾക്കാർക്കും മറ്റുമായി ബിസിനസുകാർ കാശു മുടക്കിയിട്ട് തക്കതായ ഒരു പബ്ലിസിറ്റി അവർക്ക് ഇതിൽനിന്ന് കിട്ടി എന്ന് തോന്നുന്നില്ല. ഇത് വഴി കേരള രാഷ്ട്രീയത്തിന് - എന്ത് കിട്ടി? ? എന്ത് ബോധവൽക്കരണം നടത്തി എന്ന് വായനക്കാർ ചിന്തിക്കുക.
unni, Marimayam 2026-04-04 04:06:54
ഇതിൽ പങ്കെടുക്കുന്നവരിൽ പലരും അമേരിക്കൻ പൗരന്മാരാണ്. അവർക്ക് കേരളത്തിൽ വോട്ടു ചെയ്യാനും പറ്റില്ല. നാട്ടിൽ നിന്നും ഏതെങ്കിലും ഒരുത്തനെ പൊക്കിക്കൊണ്ട് വരും. കഴുത്തിൽ മൂന്നു കളറിൽ ഔർ വലിയ കോണകം കെട്ടി തൂക്കും. പിന്നെ കുറെ വാചകമടി. നോക്കിക്കേ ഒരു അമ്മയുടെ ഗതികേട് ഒരു ഏകുഞ്ഞിനെ തോളിലേറ്റി കെട്ടിയോൻ പോന്നതിന്റെ കൂടെ പോകും. അല്ലെങ്കിൽ വിവരം അറിയും. അമേരിക്കയിൽ വന്നു തിന്നു ചേർത്തിട്ട് നാട്ടിൽ വിവരംകെട്ട ഏതെങ്കിലും ഒരുത്തനെ തലയിൽ വച്ച് വട്ടം ചുറ്റും. ഇവനൊക്കെ എന്തൊക്കെയോ ഐഡന്ററ്റി പ്രോബ്ലം ഉണ്ട്. ഒരുത്തൻ സ്ഥിരം അമേരിക്കയിലെ ജഡ്ജസിന് സ്ഥാനം കൊടുക്കുന്നെന്നും പറഞ്ഞു എഴുതും. മുന്നിൽ ഒരു സീറ്റു കിട്ടാതെ വരുമ്പോൾ പിന്നെ കിട്ടിയവരെ ചീത്തവിളി. കുറെ നാളായിട്ട് ഇവൻ ഈ കമന്റാണ് ഇടുന്നത്. എവിടെ ചെന്നാലും മൈക്ക് വേണം. അത് കിട്ടിയില്ലെങ്കിൽ പിന്നെ ഇതുപോലെ കമന്റ് എഴുതും, ഇത് അയാളുടെ കമ്പ്യൂട്ടറിൽ സ്ഥിരം ഉള്ള മെസ്സേജാണ് . കട്ട് ആൻഡ് പേസ്റ്റ് പള്ളി, കോൺഗ്രസ്സ്, അല്ലെങ്കിൽ പിണറായി വിജയൻ. എന്നാണോ ട്രമ്പ് എല്ലാത്തിനേം കേറ്റി വിടുന്നത്. ഒന്നുകിൽ അമേരിക്കൻ പൗരനായി ജീവിക്കുക. അല്ലെങ്കിൽ ഒസിഐ കാർഡ് എടുത്ത് സ്ഥലം വിടുക . എന്തിനാണ് ഈ ഡബിൾ ലൈഫ്. If you are an American, you are not supposed to get involved in Kerala politics. Do you understand morons.
A reader 2026-04-04 21:38:06
India does not allow give dual citizenship. If you are OCIs, still it does not give you right in India. If you are US citizens, BE SINCERE TO YOUR NATIONALITY. Don't let President Trump know what you are doing.
അമേരിക്കൻ അച്ചായൻ 2026-04-06 13:16:19
കുറച്ച് വേലയും കൂലിയുമില്ലാത്തവന്മാരുടെ ഒരു തരം ഉടായിപ്പ് പരിപാടി. അവസാനം തല്ലിപ്പിരിഞ്ഞെന്നാണല്ലോ കേട്ടത്. നാട്ടിൽ നിന്ന് തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലെത്തി, നാലു മുക്കാലായിക്കഴിയുമ്പോൾ പിന്നെ ഞാനൊരു സംഭവമാണന്ന് നാട്ടുകാരെ കാണിക്കാനുള്ള നെട്ടോട്ടത്തിലാണ് കുറേ പൊങ്ങികൾ. ഇവിടെയിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും കുറേ തെറി വിളിച്ചാൽ നാട്ടിൽ പാർട്ടികൾ അധികാരത്തിൽ വരുമോ? ചുമ്മ ഓരോ വേഷം കെട്ട്. ചോറ് ഇവിടേയും കൂറ് അവിടേയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക