Image

ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്

Published on 03 April, 2026
ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്

ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് ഒഹായോയിൽ ഒരു ഫാമിലി കൺവെൻഷൻ കിക്കോഫ് സംഘടിപ്പിച്ചു കൊണ്ടും, 2026 വർഷത്തിലെ ആദ്യത്തെ ഫാമിലി കൺവെൻഷൻ കിക്കോഫ് നടത്തിക്കൊണ്ടും ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ ചരിത്രം കുറിച്ചു. കേരളാ അസോസിയേഷൻ ഓഫ് ഒഹായോ (KAO) ഫോമായിൽ 2022'ൽ അംഗത്വം നേടിയതിനു ശേഷം തുടർച്ചയായി ഫോമായിൽ നാഷണൽ കമ്മിറ്റിയിലെ നിറസാന്നിധ്യമായി മാറാൻ KAO പ്രതിനിധികൾക്ക് കഴിഞ്ഞതിന്റെയും, നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയ്ന്റ് ട്രഷറർ ആയി പ്രവർത്തിക്കുന്ന അനുപമ കൃഷ്ണൻ, ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ RVP ആയി പ്രവർത്തിക്കുന്ന സുദീപ് കിഷൻ, നാഷണൽ വിമൻസ് ഫോറം  വൈസ് ചെയർ ആയി പ്രവർത്തിക്കുന്ന വിഷിന് ജോ എന്നിവർക്കുള്ള അംഗീകാരം എന്ന രീതിയിൽ കൂടിയാണ് ഡിട്രോയിറ്റ് മലയാളീ അസോസിയേഷൻ (DMA), ദി കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് എന്നീ മഹത്തായ സംഘടനകൾ കൂടി നേതൃത്വം നൽകിയ ഈ കൺവെൻഷൻ കിക്കോഫ് ഓഹിയോയിൽ വെച്ച് നടത്താൻ ഗ്രേറ്റ് ലേക്‌സ്‌ ടീം തീരുമാനിച്ചത്‌. നോർത്ത് ഈസ്റ്റ് ഒഹായോയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഫോമായുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കൂടിയുള്ള ഒരു അവസരമായി ഈ പരിപാടി.

ഫോമായുടെ നാഷണൽ ലീഡർഷിപ്പിന്റെ നിറ സാന്നിദ്ധ്യം കൊണ്ട് സമൃദ്ധമായിരുന്നു ഒഹായോഹിലെ ഫാമിലി കൺവെൻഷൻ കിക്കോഫ്. പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ശ്രീ ബൈജു വർഗീസ്,ജോയിന്റ് സെക്രട്ടറി ശ്രീ പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ ശ്രീമതി അനുപമ കൃഷ്ണന്‍ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും, കഴിഞ്ഞ ടേർമിലെ (2022-2024) പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ട്രഷറര്‍ ശ്രീ ബിജു തോണിക്കടവിൽ, നിലവിലെ മറ്റു നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ശ്രീമതി മോളമ്മ വർഗീസ് (NY), ശ്രീ ടിറ്റോ ജോൺ (FL), ശ്രീ ബിനോയ് ഏലിയാസ് (MI / കേരള ക്ലബ്), ശ്രീ തോമസ് കർത്തനാൽ (MI / DMA), നാഷണൽ വിമൻസ് ഫോറം ജോയിന്റ് ട്രഷറര്‍ ശ്രീമതി മഞ്ജു പിള്ള എന്നിവരും, ഗ്രേറ്റ് ലേക്‌സ്‌ റീജിയണിൽ നിന്നുള്ള മറ്റു ലീഡേഴ്‌സ് ആയ നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറി ശ്രീ സൈജൻ കണിയോടിക്കൽ, 2026 ചീഫ് ഇലെക്ഷൻ കമ്മീഷണർ ശ്രീ മാത്യു ചെരുവിൽ, ഫോമായിലെ ആദ്യ എക്സിക്യൂട്ടീവ് ടീം'ലെ ജോയിന്റ് ട്രഷറര്‍ ശ്രീ മോൻസ് വർഗീസ് (NY) എന്നിവരും, 2026-28 ടേർമിലേക്ക് പ്രസിഡന്റ് ആയി മത്സരിക്കുന്ന ശ്രീ മാത്യു വര്ഗീസ് (ജോസ് - FL), ട്രഷറര്‍ ആയി മത്സരിക്കുന്ന ശ്രീ ബിനോയ് തോമസ് (NJ) എന്നിവരും പങ്കെടുത്തു.

ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ സ്പ്രിങ് ഗെറ്റ്ടുഗെതർ കൂടിയായിരുന്ന ഈ പരിപാടി പങ്കെടുത്ത ഫാമിലികൾക്കും കുട്ടികൾക്കും വരെ ഒരു പോലെ ആനന്ദകരമായ ഒരു അനുഭവം പകരുന്നതായിരുന്നു, ഗെയിംസ്, പാട്ടുകൾ, കുട്ടികളുടെ ബോളിവുഡ് ഡാൻസ് എന്നിവ ഉൾക്കൊള്ളിച്ചുള്ള ഈ പ്രോഗ്രാംസ് പ്ലാൻ ചെയ്തു ഓർഗനൈസ് ചെയ്യാനും സമയബന്ധിതമായി നടത്തിയെടുക്കാനും ശ്രീമതി ആശ ശ്രീധരൻ (MI / കേരള ക്ലബ്), ശ്രീമതി നിഖിലാ രാധാദേവി (KAO) എന്നിവർ നേതൃത്വം നൽകി. ശ്രീമതി മേഘ കൈതാരത്ത്, യൂത്ത് ഫോറം ചെയർ അമൃത കിഷൻ എന്നിവർ അവതരണം  മനോഹരമാക്കി. ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ അസോസിയേഷനുകൾ ഒരേ മനസ്സോടെ ഒന്നായി പ്രവർത്തിച്ചു വിജയിപ്പിച്ച ഈ പരിപാടിക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി അസോസിയേഷൻ പ്രെസിഡെന്റ്സ് ആയ ശ്രീ ബോബി തോമസ് (DMA), ശ്രീ റിജേഷ് ഭാസ്‌കരൻ (KAO), ശ്രീ സുജിത് നായർ (KC Detroit) എന്നിവർ മാതൃകയായി. ഈ അസ്സോസിയേഷനുകളിലെ മറ്റു നിരവധി നേതാക്കളും പങ്കെടുത്തു. ഗ്രെയ്റ്റർ ഡിട്രോയിറ്റ് ഏരിയായിൽ നിന്നും മൂന്നു മണിക്കൂറിലേറെ ഡ്രൈവ് ചെയ്താണ് ഇവരിൽ പലരും പരിപാടിയിൽ പങ്കെടുത്തത്.

ഫോമാ ഗ്രേറ്റ് ലേക്‌സ്‌ ടീം അഡ്വൈസറി കൗൺസിൽ ലീഡേഴ്‌സ് ആയ ശ്രീ അരുൾ മാത്യു, ശ്രീ ബാബു കുര്യൻ, എന്നിവരും KAO അഡ്വൈസറി കൗൺസിൽ ലീഡേഴ്‌സ് ആയ ശ്രീ ജയകുമാർ നാരായണൻ, ശ്രീ റോബിൻ റോയ് എന്നിവരും ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ ടീം ലീഡേഴ്‌സ് ആയിട്ടുള്ള ശ്രീ ബ്രിജേഷ് ഗോപാൽ (സെക്രട്ടറി), ശ്രീ ലെവി മാത്യു (ട്രഷറര്‍), ശ്രീമതി ജൂലി മാത്യു (വിമൻസ് ഫോറം ചെയർ), ശ്രീമതി സരിത നായർ (വിമൻസ് ഫോറം ട്രഷറര്‍), ശ്രീ അരുൺ പീതാംബരൻ, ശ്രീമതി ബെറ്റ്‌സി സ്കറിയ, ശ്രീമതി പ്രവിതാ രവീന്ദ്രൻ, ശ്രീമതി സൗമ്യാ വർഗ്ഗീസ്, ശ്രീ ടിബിൻ കോശി, എന്നിവരും ക്‌ളീവ്ലാൻഡിലെ മറ്റു സുഹൃത്തുക്കൾ ആയ ശ്രീ മാത്യു വർഗ്ഗീസ് (Cine Artist), ശ്രീ ബിജോയ് പോൾ, ശ്രീ ദീപു ജോയ്, ശ്രീ ജോസി വെല്ല്യപറമ്പിൽ, ശ്രീ വർഗ്ഗീസ് മാത്യു എന്നിവരും വിവിധ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. അതോടൊപ്പം ശ്രീ സാബു കൃഷ്ണൻ എന്നത്തേയും പോലെ താങ്ങായി നിന്നതും ആണ് പരിപാടിയുടെ വിജയത്തിന് കാരണമായതെന്ന് ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ RVP ശ്രീ സുദീപ് കിഷൻ അഭിപ്രായപ്പെട്ടു. 2026-28 ടേർമിൽ ഫോമായേ നയിക്കാൻ സാരഥികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഇലെക്ഷൻ പ്രക്രിയയും മാർഗ്ഗനിർദ്ദേശങ്ങളും ശ്രീ മാത്യു ചെരുവിൽ സദസ്സ്യർക്കായി വിവരിച്ചു. തുടർന്ന് വരുന്ന ടേർമിലേക്ക് മത്സരിക്കുന്ന ടീം പ്രോമിസ്, ടീം വോയിസ് ഓഫ് ഫോമാ എന്നീ പാനലുകളിലെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന "മീറ്റ് ദി ക്യാൻഡിഡേറ്റ്സ്" പരിപാടിയും അരങ്ങേറി. വീണ്ടും താമസിയാതെ ഒത്തുകൂടാം എന്ന പ്രത്യാശയോടെയാണ് ഏവരും പിരിഞ്ഞത്. 
നമുക്ക് ഹൂസ്റ്റണിൽ കാണാം…
 

ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്
ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്
ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്
ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്
ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക