Image

നെബ്രാസ്ക സ്റ്റേറ്റ് അസംബ്ലി ദീപാവലി ആഘോഷം ഔദ്യോഗികമായി അംഗീകരിച്ചു

Published on 03 April, 2026
നെബ്രാസ്ക സ്റ്റേറ്റ് അസംബ്ലി ദീപാവലി ആഘോഷം ഔദ്യോഗികമായി അംഗീകരിച്ചു

അമേരിക്കയിലെ നെബ്രാസ്ക സ്റ്റേറ്റ് അസംബ്ലി ദീപാവലി ആഘോഷത്തിന്റെ പ്രാധാന്യം ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രമേയം പാസാക്കി. ഇന്ത്യൻ വംശജരടങ്ങുന്ന സമൂഹത്തിന്റെ സാംസ്കാരിക സംഭാവനകളെ ആദരിക്കുന്ന ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സ്റ്റേറ്റ് ലെജിസ്ലേറ്റീവ് റെസല്യൂഷൻ എസ്എൽആർ-424 എന്ന പ്രമേയം ജോൺ ഫ്രെഡ്രിക്സൺ അവതരിപ്പിച്ചതു മാർച്ച് 31-ന് അംഗീകരിച്ചു. ലോകമെമ്പാടുമുള്ള  ബില്യൺ കണക്കിന് ആളുകൾ ആഘോഷിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ദീപാവലി അഞ്ചുദിവസം നീളുന്ന ആഘോഷമാണെന്നും മൂന്നാം ദിവസം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും പ്രമേയം വിശദീകരിക്കുന്നു. നന്ദി പ്രകടനം, കുടുംബസംഗമം, പുതിയ വർഷത്തിന്റെ തുടക്കം, കൂടാതെ അന്ധകാരത്തിനുമേൽ പ്രകാശത്തിന്റെ വിജയം എന്ന പ്രതീകാത്മക സന്ദേശം ഉൾക്കൊള്ളുന്ന ഉത്സവമാണ് ദീപാവലി എന്നും രേഖയിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ സാമൂഹിക-സാംസ്കാരിക പുരോഗതിയിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണെന്നും പ്രമേയം പ്രത്യേകമായി എടുത്തുപറയുന്നു. വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്കാരിക ശക്തിയായും ദീപാവലിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് സിയാറ്റിലിലെ ഇന്ത്യൻ കോൺസലേറ്റ് സംസ്ഥാന സെനറ്റർ ജോൺ ഫ്രെഡ്രിക്‌സണിനും പ്രമേയം മുന്നോട്ടുകൊണ്ടുപോകാൻ പിന്തുണ നൽകിയ ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

Nebraska adopts resolution recognizing Diwali 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക