
ഒൾഗ നിനക്ക് വയസ്സായി. മനസ്സിലായോ. എന്ന് ഇടക്കിടക്ക് ഒൾഗയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന യൗവ്വനയുക്തയെന്ന് സ്വയം ഓർമ്മിച്ച് കൊണ്ടിരുന്ന ഞാൻ ......
നിനക്കും വയസ്സമ്പതായി എന്ന് ആ എന്നോട് എൻ്റെ ശരീരം യാതോരു ധാക്ഷിണ്യവുമില്ലാതെ ഓർമിപ്പിച്ചിരിക്കുന്നു.
പതിവുപോലെ അല്ലറ ചില്ലറ എക്സർസൈസുകൾക്കായി വേണ്ട വേണ്ട എന്ന് പിന്നോക്കും വലിച്ച മടിയെ മാറ്റി നിർത്തി ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു.
സമയം രാവിലെ 9.30 വാം അപ്പെന്ന് ഞാൻ കരുതിവെച്ചിട്ടുള്ള തിരിയലും വളയലും കഴിഞ്ഞ് ഒന്ന് കുനിഞ്ഞ് താഴെ കൈ മുട്ടിച്ചതേ ഓർമ്മേള്ളോ . തണ്ടൽ വഴി അടിവയർ വഴിയൊരു മിന്നൽ. ഒരു വിധത്തിൽ കുനിഞ്ഞ പോസീന്ന് നിവർന്ന് നിന്നു. വടിപോലെ നടന്ന് കട്ടിലി ചെന്ന് കിടന്നു.
അല്ലെങ്കി പന്ത്രണ്ട് മണിയാകുമ്പം കുത്തിപൊക്കിയെണീപ്പിക്കേണ്ടി വരാറുള്ള മൊതല് ഇന്ന് നേരത്തേ എണീറ്റു. പിറുപിറുത്ത് എണീറ്റ് വന്ന് അടുത്ത് നിന്ന എൻ്റെ അമ്പലത്തിലെ ദ്വാരപാലിക മട്ടിലുള്ള ഏങ്കോണിച്ച നിൽപ് കണ്ട ഒൾഗയുടെ
കെ സുച്ചേസോ എന്ന ചോദ്യത്തിന്
നൊണ്ണ... ഫാത്തോ മാലേ സ്കിയേന എന്ന് ഞാൻ മറുപടി പറഞ്ഞു.
എൻ്റെ ഗുളിക അവടിരുപ്പുണ്ട് ഒരെണ്ണം എടുത്ത് മിണുങ്ങിക്കോ ന്ന് പറഞ്ഞു ഓൾഗ .
അപ്പഴാണ് ഞാനുമതോർത്തത്. ഉടനെ ഒരു ബ്രുഫെൻ എടുത്ത് മിണുങ്ങി.
എന്നിട്ടും തണ്ടലയഞ്ഞില്ല. ഓൾഗക്കാണെങ്കിൽ ഇന്ന് എങ്ങുമില്ലാത്ത
പിരുപിരുപ്പ്. അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു. എനിക്ക് വരാൻ വയ്യാന്ന് പറഞ്ഞാല് ഞാൻ നിന്നെ കൈ പ്പിടിച്ച് കൊണ്ടോവാം എന്ന് പറയും.
എന്ത് ചെയ്യും മല്ലയ്യ ..... ഇനി തോന്നീത് പോലെ ഒടേം ചാടേം വളയേം പിരിയേം ചെയ്യരുത്. എന്തിനും ഒരു ഒതുക്കം വേണന്ന് body. ആ നോക്കട്ടെ എവടെ ചെന്ന് നിക്കുന്ന്. മ്മളോടാ body ടെ കളി ..