Image

ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ അന്തരിച്ചു

എബി മാത്യു Published on 02 April, 2026
ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ അന്തരിച്ചു.  പരേത കങ്ങഴ എടവറ്റാൽ കുടുംബാംഗം ആണ്.  

മക്കളും  മരുമക്കളും: സുജ - പരേതനായ റോബി മാത്യു, സുമ - ജേക്കബ് മാത്യു (കൊച്ചുമോൻ), സുനിൽ ജോൺ - ജോയ്‌സ്, സുബി - ബിജു ജോസഫ്  (ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ: റേച്ചൽ - ഷോൺ, നിസ്സി - സജു, ജിൻസി, സാം, അനിസ്സ, ആൽവിൻ, ജോഷുവ, സേറ, ബെഞ്ചമിൻ.

ഭൗതിക ശരീരം ഏപ്രിൽ 3 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ ആരാധനാലയത്തിൽ (7101 Pennway Street, Philadelphia, PA 19111) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 9  മണി മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ലോൺ വ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.youtube.com/c/TheAerodigitalstudio/liveൽ ഉണ്ടായിരിക്കുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക