Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ് എ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ജോസഫ് ഇടിക്കുള ( ഐഒസി, യുഎസ് എ ജനറല്‍ സെക്രട്ടറി ) Published on 02 April, 2026
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ് എ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ന്യൂ യോര്‍ക്ക് :  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ് എ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളാ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ക്യാമ്പയിന്‍ ചെയര്‍മാനും ഹരിപ്പാട് മണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥിയുമായ  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു, മാവേലിക്കരയിലെ  യുഡിഫ് സ്ഥാനാര്‍ഥി മുത്താര രാജ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു, ഏപ്രില്‍ 9 ന് നടക്കുന്ന കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് എന്ന ബാനറില്‍ ഒന്നിച്ചു ചേര്‍ന്ന് കേരളത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥികളെ വിജയത്തിലെത്തിക്കുന്നതിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നത് വളരെ ഊര്‍ജം നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല, വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ യുഡിഎഫിന് കേരളത്തില്‍ നിലവിലുള്ളതെന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഫ് നേടിയ തിളക്കമാര്‍ന്ന വിജയം നിയമസഭാതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ഉറപ്പുണ്ടെന്ന് ശ്രീ രമേശ് ചെന്നിത്തല തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു, തുടര്‍ന്ന് മാവേലിക്കരയുടെ യുഡിഫ് സ്ഥാനാര്‍ഥി മുത്താര രാജ് പ്രവര്‍ത്തകരോട് സംസാരിച്ചു,

 

 വളരെ മികച്ച പ്രതികരണമാണ് തനിക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും ഇത്തവണ മാവേലിക്കര കൊണ്‌ഗ്രെസ്സ് തിരിച്ചു പിടിക്കുമെന്നും മുത്താര രാജ് പ്രതീക്ഷ പങ്കുവച്ചു, എല്ലാവരുടെയും സഹായസഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരളാ ഘടകം പ്രസിഡന്റ് സതീശന്‍ നായരുടെ അധ്യക്ഷപ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഐ ഓ സി നാഷണല്‍ വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, നാഷണല്‍ ജനറല്‍ സെക്രട്ടറി രാജീവ് മോഹന്‍, ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രെഷറര്‍ ഡോ. മാത്യു വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ലീല മാരേട്ട്, മുന്‍ ചെയര്‍മാന്‍ തോമസ് മാത്യു, വൈസ്  ചെയര്‍മാന്‍ ജയചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ സജി കരിമ്പന്നൂര്‍, തമ്പി മാത്യു, തോമസ് ഒലിയാംകുന്നേല്‍, സന്തോഷ് കാപ്പില്‍, സന്തോഷ് നായര്‍, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യന്‍ വര്‍ഗീസ്, സൈമണ്‍ വാളാച്ചേരില്‍,ജോര്‍ജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കല്‍,ട്രെഷറര്‍ ഡോ. മാത്യു വര്‍ഗീസ്,ജോയിന്റ് ട്രഷറര്‍ മോന്‍സി വര്‍ഗീസ്, ലീഗല്‍ അഡൈ്വസര്‍ മാത്യു വൈരമണ്‍, റേച്ചല്‍ വര്‍ഗീസ്, ശാലു പുന്നൂസ്, ചെറിയാന്‍ കോശി, സൂസമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, ജോണ്‍ വര്‍ഗീസ് കാനഡയില്‍ നിന്ന് പ്രസിഡന്റ് സന്തോഷ് പോള്‍, റെനില്‍, അനൂപ് നായര്‍ മിജിലേഷ് വാഴപ്പള്ളില്‍ എ ഖാദര്‍, ഓസ്ട്രേലിയയില്‍ നിന്ന് ബിനു, ടിറ്റോ  ന്യൂ ജേഴ്സി പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ചെയര്‍മാന്‍ ബിജു വലിയകല്ലുങ്കല്‍, ജസ്റ്റിന്‍ ജേക്കബ് (ഹ്യുസ്റ്റന്‍) ജോഫി ജേക്കബ്, മാത്യു നൈനാന്‍ (ഡാളസ്), എലിയാസ് പോള്‍, ഡാനിയേല്‍, ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ) വിഭാ ജോസഫ് (അറ്റ്‌ലാന്റ) ബൈജു, സോണി തോമസ്, അജി കോട്ടായില്‍ ബിജു കുര്യന്‍, എം വി ജോര്‍ജ്, ഷെറിന്‍, സജി, ജോണ്‍ വര്‍ഗീസ്,അലന്‍ ജോണ്‍, അജയ് അലക്‌സ്, ബേബി ഫിലിപ്പ്, ഷാന്റി  വര്‍ഗീസ്, സാം മത്തായി  മാധ്യമ പ്രവര്‍ത്തകരായ പി പി ചെറിയാന്‍,എ സി ജോര്‍ജ്  തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് അനേകം  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടീം യൂ ഡി എഫിന് ആശംസകള്‍ അര്‍പ്പിച്ചു.

 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ് എ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ് എ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക