
സ്നേഹത്തിൽ ദൃശ്യാദൃശ്യങ്ങളായ പ്രപഞ്ചങ്ങൾ ഉളവായി!
സ്നേഹം സകലബന്ധനങ്ങളെയും തകർത്തു വീണ്ടെടുക്കുന്നു!
സ്നേഹത്തിന്റെ ഭാഷയ്ക്ക് നിറയെ വൈവിധ്യങ്ങൾ !
സ്നേഹം കെട്ടിക്കിടക്കുന്ന തടാകമല്ല
ഒഴുകപ്പെടേണ്ട മഹാപ്രവാഹമാണ്!
ബലിവേദിയിലെത്താത്ത സ്നേഹം അപൂർണമെന്ന് മഹത്‌വചനം!
നമുക്കായി മറ്റുള്ളവരെ സ്‌നേഹിക്കുമ്പോൾ അവർ ഭോഗവസ്തുക്കൾ !
അവർക്കായി അവരെ സ്നേഹിച്ചുതുടങ്ങിയാൽ നാം ബലിവസ്തുക്കളാകും!
ഗണികകളും ചുങ്കക്കാരും പാപികളുമതിന് സാക്ഷ്യം പറഞ്ഞുവച്ചതിങ്ങനെ-
“അവൻ “ ഒരുവൻ മാത്രമേ നമുക്കായി നമ്മേയിത്രയും സ്നേഹിച്ചിരുന്നുള്ളു.