Image

രഞ്ജിത് ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും

Published on 01 April, 2026
രഞ്ജിത് ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും

കൊച്ചി: ചലച്ചിത്രതാരം രഞ്്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ചയായിരിക്കും കോടതി പരിഗണിക്കുക. യുവനടിയുടെ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നടപടികൾ തുടരുന്നതിനിടെയാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയുടെ പരാതിയിൽ പോലീസ് അതീവ രഹസ്യമായിട്ടായിരുന്നു മൊഴി രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ കാരവനിൽവച്ച് കയറി പിടിച്ചെന്നായിരുന്നു നടി മൊഴി നൽകിയത്. ഈ മൊഴി ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. 

മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക